സ്‌കൂളിലെ ഗുണ്ടയെ പ്രണയിച്ച കഥ! അസര്‍ ജീവിത നായകനായതിനെ കുറിച്ച് നടി ലക്ഷ്മി പറയുന്നു

ഒരേ സമയം വില്ലത്തിയായും നായികയായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുന്ന ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ലക്ഷ്മി പ്രമോദ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലൂടെയാണ് ലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കൈനിറയെ പരമ്പരകളായിരുന്നു ലക്ഷ്മിയെ തേടി എത്തിയത്. ഇപ്പോള്‍ സീ കേരളത്തിലെ പൂക്കാലം വരവായി എന്ന സീരിയലിലെ വില്ലത്തി കൂടിയാണ് ലക്ഷ്മി.

മിനിസ്‌ക്രീനില്‍ ഇങ്ങനെ നിറഞ്ഞ് നില്‍ക്കുമ്പോഴും അതിലും ട്വിസ്റ്റ് ഉണ്ടാക്കിയ ലക്ഷ്മിയുടെ ജീവിതകഥ ആര്‍ക്കും അത്ര പരിചയമില്ല. അസര്‍ എന്ന ആളുമായി സ്‌കൂളില്‍ നിന്ന് തുടങ്ങിയ വിപ്ലവപ്രണയം വര്‍ഷങ്ങള്‍ക്ക് ശേഷം വിജയിച്ചതിനെ കുറിച്ചും ഇന്ന് ഇവിടെ വരെ എത്തി നില്‍ക്കുന്നതിനെ കുറിച്ചുമെല്ലാം താരദമ്പതികള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

 ലക്ഷ്മിയുടെ വാക്കുകളിലേക്ക്

ഞങ്ങള്‍ ഒരുമിച്ച് ഒരു സ്‌കൂളില്‍ പഠിച്ചവരാണ്. ഈ സ്‌കൂളിലെ തന്നെ ഹിന്ദി മിസ്സിന്റെ മോളായിരുന്നു ലച്ചു. ആ സമയത്താണ് ആനുവല്‍ ഡേ യുടെ അന്ന് ഇവളെ ഞാന്‍ പ്രൊപ്പോസ് ചെയ്യുന്നത്. എന്നാല്‍ അതില്‍ ഒരു തിരുത്തുണ്ടെന്നും ഇവന്‍ എന്നെ അല്ല വേറെ ഒരു കൊച്ചിനെയാണ് പ്രൊപ്പോസ് ചെയ്തതെന്നും ലക്ഷ്മി ഇടയില്‍ കയറി പറയുന്നു. അവള്‍ക്ക് കൊണ്ട് വന്ന ലവ് ലെറ്റര്‍ വാങ്ങിയത് ഞാനായിരുന്നെന്നും ലക്ഷ്മി പറയുന്നു.

 ലക്ഷ്മിയുടെ വാക്കുകളിലേക്ക്

അന്ന് ഞാന്‍ ഇവനെ പ്രണയിക്കാന്‍ ഒരു റീസണ്‍ ഉണ്ടായിരുന്നു. ഈ സ്‌കൂളിലെ ഏറ്റവും വലിയ തല്ലുകൊള്ളി ആയിരുന്നു അസര്‍. ഒരാള്‍ ലെറ്റര്‍ കൊണ്ട് തരുമ്പോള്‍ അത് സ്‌കൂളിലെ ഒരു ഗുണ്ട തന്നെയാകുമ്പോള്‍ ആരും നമ്മളുടെ അടുത്തൊന്നും പറയില്ല. അത് കൊണ്ട് തന്നെ ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായി. സ്‌കൂളിലെ എല്ലാവര്‍ക്കും ഈ വിവരം അറിയാമായിരുന്നു. അന്ന് സ്‌കൂള്‍ ലീഡര്‍ ആയിരുന്നത് മാത്രമായിരുന്നു തന്റെ ഏറ്റവും വലിയ ടെന്‍ഷന്‍ എന്നാണ് ലക്ഷ്മി പറയുന്നത്.

 ലക്ഷ്മിയുടെ വാക്കുകളിലേക്ക്

അന്ന് ഈ സ്‌കൂളിന്റെ മുറ്റം നിറയെ തെങ്ങ് ആയിരുന്നെന്നും ഏതെങ്കിലും തെങ്ങിന്റെ കീഴില്‍ നിന്നിട്ട് നോക്കുമ്പോള്‍ ഞാന്‍ ഇവിടെ ക്ലാസില്‍ ഉണ്ടാകും. കഴിച്ചോ, പിന്നെ വരാം, അതിലേ വരാം എന്നൊക്കെ പറയാന്‍ തുടങ്ങി. സ്‌കൂളിലെ കുട്ടികള്‍ മൊത്തം അറിഞ്ഞ് തുടങ്ങി. ടീച്ചേര്‍സ് ലൗ ലെറ്ററൊക്കെ പൊക്കാന്‍ തുടങ്ങി. സ്‌കൂളില്‍ നിന്നും അസറിനെ പുറത്താക്കി. 'ഡേ വിത്ത് എ സ്റ്റാര്‍' എന്ന അഭിമുഖം പരിപാടിക്കിടെയാണ് ലക്ഷ്മിയുടെയും അസറിന്റെയും വെളിപ്പെടുത്തല്‍.

ലക്ഷ്മിയുടെ വാക്കുകളിലേക്ക്

സ്‌കൂളില്‍ നിന്നും പുറത്താക്കിയതില്‍ പിന്നെ കോണ്‍ടാക്ട് ചെയ്യാന്‍ വേറെ മാര്‍ഗങ്ങളൊന്നുമില്ലാതെയായി. പുള്ളി തേച്ചിട്ട് പോയി എന്നൊക്കെ ഞാന്‍ കരുതി. അത് പോലെ തന്നെ നടന്നു. അവന് രണ്ട് മൂന്ന് ലൈന്‍ ആയി. ഗള്‍ഫില്‍ വരെ പോയി ഇവന്‍ ലൈനടിച്ചു. പറയുമ്പോള്‍ എല്ലാം പറയണമല്ലോ എനിക്കും വേറൊരു അഫയര്‍ ആയി. പിന്നെ രണ്ടും രണ്ട് വഴിക്കായി. ശേഷം അസര്‍ മോഡലിങിലൊക്കെയായി. ഫേസ്ബുക്കിലൂടെയാണ് ഞങ്ങള്‍ വീണ്ടും കാണുന്നത്. ഒരു ഫോട്ടോയ്ക്ക് കമന്റ് ചെയ്തു. അങ്ങനെയാണ് വീണ്ടും അടുത്തത്. ആ വഴിയാണ് ഇപ്പോള്‍ മോള്‍ വരെ എത്തി നില്‍ക്കുന്നതെന്നും ലക്ഷ്മിയും അസറും ചിരിച്ച് കൊണ്ട് പറയുന്നു.

Read more about: lakshmi ലക്ഷ്മി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X