മഹാനടനെയും അൻസിബ ഹസനെയും ചേർത്ത് കുക്കു പരമേശ്വരൻ പറഞ്ഞത്, കത്ത് വായിച്ചാൽ ബോധം കെടും: ലക്ഷ്മിപ്രിയ
കഴിഞ്ഞ ദിവസമാണ് അൻസിബ ഹസൻ അമ്മ സംഘടനയുടെ നേതൃത്വത്തിനെതിരെ ഉന്നയിച്ച ആരോപണത്തിൽ ലക്ഷ്മിപ്രിയ മറുപടി നൽകിയത്. അൻസിബ ഹസന്റെ നീക്കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും എതിരാളികളെ ഓരോരുത്തരായി ലക്ഷ്യം വെക്കുകയാണെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. നീന കുറുപ്പാണ് ഇതിന് പിന്നിൽ കളിക്കുന്നതെന്നും ലക്ഷ്മിപ്രിയയുടെ ആരോപണമുണ്ട്. ഇതിനിടെ ഒരു കാര്യം ലക്ഷ്മിപ്രിയ പരാമർശിച്ചിരുന്നു. അമ്മ ജനറൽ സെക്രട്ടറിയായ കുക്കു പരമേശ്വരൻ അൻസിബയെക്കുറിച്ച് വളരെ മോശമായി സംസാരിച്ചിട്ടുണ്ടെന്ന് ലക്ഷ്മിപ്രിയ പറയുന്നു.
ടിനി ടോമിനെ എന്തിന് മാറ്റി നിർത്തണം. ടിനി ടോം പറയുന്നത് അൻസിബ ഹസൻ കേട്ടിട്ടുണ്ടോ. നീന കുറുപ്പ് പറഞ്ഞു എന്നാണ് പറയുന്നത്. ഇതിനേക്കാളും വലിയ കാര്യം പറഞ്ഞത് ഞങ്ങളുടെ കയ്യിൽ തെളിവായി ഉണ്ട്. അൻസിബ ഹസനെയും മലയാളത്തിന്റെ ഒരു മഹാനടനെയും ചേർത്ത് കുക്കു പരമേശ്വരൻ ഇന്ന കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിന് സരയു മോഹൻ സാക്ഷിയാണെന്ന് ഇപ്പോൾ പുറത്താക്കപ്പെട്ട അതുല്യ എഴുതിയ ലെറ്റർ ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്.

അതിനെക്കുറിച്ച് എന്ത് നടപടിയാകും എടുക്കുക. നേരിട്ട് പറഞ്ഞു എന്നാണ് പറയുന്നത്. അത് കഴിഞ്ഞ് അതുല്യ ഈ കുട്ടിയെ ഞങ്ങൾ മീറ്റിംഗ് ഹാളിൽ കൊണ്ട് വന്നു. കുമ്പളങ്ങി ബീന എന്ന ആർട്ടിസ്റ്റിനെ കണ്ട് വരുന്ന സമയത്ത് അൻസിബ ഹസനെക്കുറിച്ച് വളരെ മോശമായി സെക്രട്ടറി ഇന്ന കാര്യങ്ങൾ പറഞ്ഞെന്ന് അപ്പോഴും അതുല്യ പറഞ്ഞു. അത് കേട്ടാൽ അൻസിബ ബോധം കെട്ട് താഴെ വീഴും. ദെെവമേ, അൻസിബ ഒരിക്കലും ഈ ലെറ്റർ വായിക്കല്ലേ എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. അപ്പോൾ ഈ സെക്രട്ടറിക്കെതിരെ (കുക്കു പരമേശ്വരൻ) നടപടി വേണ്ടേ.
കത്തുകൾ ഈ സെക്രട്ടറി നീക്കം ചെയ്യുന്നതിൽ നടപടി വേണ്ടേ. ഞങ്ങളുടെ സാമ്പത്തികം ദുരുപയോഗം ചെയ്യുന്നതിന് നടപടി വേണ്ടേ. ഇത് ചോദ്യം ചെയ്യുന്ന ഞങ്ങളൊക്കെയാണോ കുറ്റക്കാരായി മാറുന്നത്. നീന കുറുപ്പ് സെക്രട്ടറിയുടെ ശിങ്കിടിയാണ്. അത് ഞാൻ എവിടെയും പറയും. ഇവർക്ക് എല്ലാവരെയും പുറത്താക്കണം. നീന കുറുപ്പിനെ ടിനി ടോം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിട്ടില്ല. അൻസിബ ഹസൻ ഉന്നയിച്ച ആരോപണം കെട്ടിച്ചമച്ചതാണ്. നീന കുറുപ്പല്ലാതെ മറ്റാരും കേട്ടിട്ടില്ല.
മഹാനടനുമായി ചേർത്ത് മോശമായി സംസാരിച്ച വിഷയത്തിൽ അൻസിബയ്ക്ക് വേണ്ടി ആദ്യം സംസാരിച്ച വ്യക്തി ടിനി ടോമാണ്. കല്യാണം പോലും കഴിച്ചിട്ടില്ലാത്ത ഒരു പെൺകുട്ടിയെ പറ്റി പറഞ്ഞുണ്ടാക്കിയതെന്ന് ചോദിച്ച് ഒച്ചയുണ്ടാക്കിയത് ടിനി ടോമാണ്. അതൊന്നും അൻസിബയ്ക്ക് അറിയില്ല. ഇപ്പോഴത്തെ ആരോപണത്തിൽ കൃത്യമായ ഗൂഢാലോചനയുണ്ട്. ഇത് വളരെ ടാർഗറ്റഡ് ആയി ഇവർ കളിക്കുന്ന ഗെയിം ആണ് ഇതെന്നും ലക്ഷ്മിപ്രിയ പറയുന്നു. അതേസമയം ടിനി ടോം തന്നെക്കുറിച്ച് അപവാദ കഥകൾ പറഞ്ഞെന്നാണ് അൻസിബ ഹസന്റെ ആരോപണം.
. ഈ കമ്മിറ്റിയിൽ എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി വന്നത് മുതൽ അനുഭവിക്കാൻ തുടങ്ങിയതാണ്. ഒരു കമ്മിറ്റിയാകുമ്പോൾ എല്ലാവർക്കും ഒരേ അഭിപ്രായം ആകണമെന്നില്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതിന്റെ പേരിൽ വ്യക്തി വെെരാഗ്യമാണ് കാണിച്ച് കൊണ്ടിരിക്കുന്നത്. എനിക്ക് ഈ ലോകത്തിൽ അവിഹിതമുണ്ടാകാൻ ബാക്കിയൊരാളുണ്ടോ എന്നെനിക്ക് അറിയില്ല. മറ്റ് പലരോടും ഇത് പറഞ്ഞിട്ട് അവർ എന്നോട് വന്ന് പറയുകയാണെന്നും താൻ നേരിട്ട് കേട്ടിട്ടില്ലെന്നും അൻസിബ ഹസൻ പറഞ്ഞു.


Click it and Unblock the Notifications

