ആ തോന്നല്‍ വരരുത്! ജയേഷുമായി പിരിഞ്ഞോ? അന്നത്തെ എഴുത്തിന് പിന്നില്‍! വെളിപ്പെടുത്തലുമായി ലക്ഷ്മി പ്രിയ

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി സജീവമാണ് ലക്ഷ്മി പ്രിയ. താരസംഘടനയായ അമ്മയുടെ വൈസ്പ്രസിഡന്റ് കൂടിയാണ് അവര്‍. 19ാമത്തെ വയസില്‍ സിനിമയിലേക്ക് വന്നതാണ്. വൈവിധ്യമാര്‍ന്ന ഒത്തിരി കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. അഭിപ്രായങ്ങള്‍ പറയുന്നത് അവസരം കിട്ടാന്‍ വേണ്ടിയാണെന്നാണ് ആളുകള്‍ വിചാരിക്കുന്നത്. രാജുവിനെക്കുറിച്ച് എഴുതിയപ്പോള്‍, ചാന്‍സിന് വേണ്ടിയാണോ എന്നായിരുന്നു ചോദ്യങ്ങള്‍.

മതം, രാഷ്ട്രീയം എന്നൊക്കെ പറയുന്നത് ഒരാളുടെ പേഴ്‌സണല്‍ ചോയ്‌സാണ്. അതേക്കുറിച്ച് മറ്റുള്ളവര്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ലക്ഷ്മി പ്രിയ പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് മാക്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. ദേഷ്യക്കാരി, വാശിക്കാരി, വഴക്കാളി, അഹങ്കാരി ഇങ്ങനെയൊക്കെയാണ് പലരും എന്നെ വിശേഷിപ്പിക്കുന്നത്. എന്നെ ഒരു പരിചയവുമില്ലാത്തവരാണ് ഇങ്ങനെയൊക്കെ പറയുന്നത്. ന്യായമല്ലാത്ത ഒരു കാര്യത്തെക്കുറിച്ചും ഞാന്‍ സംസാരിക്കാറില്ല.

Lakshmi Priya reply on divorce rumour
Photo Credit: Lakshmi Priya / Facebook

ഡിവോഴ്‌സ് വാര്‍ത്ത ഞങ്ങള്‍ക്കും ഷോക്കായിരുന്നു. എനിക്ക് പേഴ്‌സണലി ഡിവോഴ്‌സ് ചെയ്യാനിഷ്ടമല്ല. കുഞ്ഞുങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്ത് ജീവിക്കണം എന്നതാണ് എന്റെ പോളിസി. ഡിവോഴ്‌സിന്റെ ഇരകള്‍ എപ്പോഴും മക്കളാണ്. എനിക്ക് രണ്ട് വയസുള്ളപ്പോഴാണ് എന്റെ അച്ഛനും അമ്മയും പിരിഞ്ഞത്. അതുകൊണ്ട് ഡിവോഴ്‌സിന്റെ ബുദ്ധിമുട്ട് എന്താണെന്ന് എനിക്ക് വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ ഡിവോഴ്‌സിനോട് എപ്പോഴും മുഖം തിരിച്ച് നില്‍ക്കുന്നതാണ്. നിസാര കാര്യങ്ങള്‍ വെച്ചാണ് പലരും പിരിയാന്‍ തീരുമാനമെടുക്കുന്നതെന്നാണ് വക്കീലായിട്ടുള്ള സുഹൃത്തുക്കള്‍ പറയാറുള്ളത്. അതിനൊക്കെ നേരെ ഓപ്പോസിറ്റായിട്ടുള്ള വ്യക്തിയാണ് ഞാന്‍.

എനിക്ക് എഴുതാനിഷ്ടമാണ്. എന്റെ എഴുത്ത് വായിച്ച് ആരെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അതെനിക്ക് സന്തോഷമാണ്. ഫേസ്ബുക്കിലൂടെയാണ് എഴുതുന്നത്.എന്റെ എഴുത്തുകള്‍ സ്ഥിരമായി വായിക്കുന്നവരുണ്ട്. മൂഡോഫൊക്കെ വരുമ്പോള്‍ ഞാന്‍ എന്തെങ്കിലും എഴുതിയിടാറുണ്ട്. എക്‌സ്ട്ര മാരീറ്റല്‍ അഫയറോ, സാമ്പത്തികം പറഞ്ഞുള്ള വഴക്കുകളോ, മദ്യപാനം കൊണ്ടുള്ള പ്രശ്‌നങ്ങളൊ ഒന്നും ഞങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ഇല്ല. 22 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. ഇതൊന്നുമല്ലാത്ത കാര്യങ്ങളും ഭാര്യ ഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ വരാം. എടുത്ത് പറയാന്‍ മാത്രം പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ നേരില്‍ നോക്കിയാല്‍ വഴക്ക്. അങ്ങനെയായിരുന്നു ഇവിടെയും.

നിസാര കാര്യത്തിന് വേണ്ടി പിണങ്ങുന്നവരാണ് ഞങ്ങള്‍. പെട്ടെന്ന് തന്നെ ഇണങ്ങും, ഞാനാണ് പോയിട്ട് മിണ്ടുന്നത്. ജയേഷേട്ടന്‍ ഇച്ചിരി വാശിയുണ്ട്. മിണ്ടാതിരിക്കും. എനിക്ക് മിണ്ടാതിരിക്കാന്‍ പറ്റില്ല. ഞാന്‍ പോയിട്ട് മിണ്ടും. അന്നൊരു വഴക്ക് കുറച്ച് ദിവസത്തേക്ക് നീണ്ടുപോയി. ഇതെന്തിനാണ് എന്ന് തോന്നിക്കഴിഞ്ഞാല്‍ നമ്മുടെ ദാമ്പത്യ ജീവിതം അവിടെ നിന്നുപോവും. ആ ഒരു തോന്നല്‍ വരാതെയിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. എന്തിനാണ് ഇതെന്ന് എനിക്കും തോന്നിയിരിക്കാം. അപ്പോള്‍ എന്റെ ആഗ്രഹം പോലെ ഞാന്‍ എഴുതി. ഇത് നല്ല പ്രതികരണത്തിലേക്കല്ല പോവുന്നതെന്ന് എനിക്ക് മനസിലായി.

നെഗറ്റീവായിട്ടുള്ള കാര്യങ്ങള്‍ കേള്‍ക്കാനാണ് ആളുകള്‍ക്ക് ഇഷ്ടമെന്ന് എനിക്ക് മനസിലായി. എന്നെ വായിക്കുന്നവരൊക്കെ അങ്ങനെ ചെയ്യരുതെന്നൊക്കെ പറഞ്ഞിരുന്നു. വേറെ രീതിയിലേക്ക് പോവുന്നതായി എനിക്ക് മനസിലായിരുന്നു. അതോടെയാണ് ഞാന്‍ ഡിലീറ്റ് ചെയ്തത്. അപ്പോഴാണ് ജയേഷേട്ടന് കോള്‍ വന്നത്. ഡിവോഴ്‌സായെന്നോ, ലക്ഷ്മിയാണോ പറഞ്ഞത്, ഞാന്‍ അറിഞ്ഞില്ലല്ലോ. ലക്ഷ്മി എഴുതിയത് നിങ്ങള്‍ വായിച്ചോ, അത് അവളുടെ മൂഡ് സ്വിംഗ്‌സില്‍ എന്തെങ്കിലും എഴുതിയതായിരിക്കും. തല്‍ക്കാലം ഡിവോഴ്‌സൊന്നും ആയിട്ടില്ല. ഇനി ആവാനും പോവുന്നില്ല. ഞാന്‍ വീട്ടില്‍ നിന്നാണ് ഓഫീസിലേക്ക് വന്നതെന്നായിരുന്നു ജയേഷേട്ടന്‍ പറഞ്ഞത്. ആള്‍ക്കത് മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കി എന്ന് ഞാന്‍ പിന്നെയാണ് മനസിലാക്കുന്നത്. ഇപ്പോള്‍ ഏതെലും ഫംഗ്ക്ഷനൊക്കെ വിളിച്ചാല്‍ ആള്‍ വരില്ല. നിങ്ങള് ഡിവോഴ്‌സായോ എന്നാണ് ആളുകളുടെ ചോദ്യങ്ങള്‍. ഇതിങ്ങനെ ക്രിയേറ്റ് ചെയ്ത് പല വേര്‍ഷനായി മാറുകയായിരുന്നു. അത് ഭയങ്കര വൈറലായി. ഞങ്ങള്‍ ഭയങ്കര സന്തോഷത്തോടെ ജീവിക്കുന്നവരാണെന്നുമായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞത്.

More from Filmibeat

Read more about: lakshmi priya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X