ലാലേട്ടനും മമ്മൂക്കയുമൊക്കെ വരുമെന്ന പ്രതീക്ഷ! സ്ഥാനാര്‍ത്ഥിയായ ശേഷം ലക്ഷ്മി പ്രിയ പറഞ്ഞത്?
എഴുത്തും അഭിനയവും മാത്രമല്ല പൊതുപ്രവര്‍ത്തന മേഖലയിലും സജീവമാവുകയാണ് ലക്ഷ്മി പ്രിയ. എഴുത്തിലൂടെയായി തന്റെ രാഷ്ട്രീയം വ്യക്തമാക്കാറുണ്ടെങ്കിലും ഇത്തവണയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഈ വാര്‍ത്ത പുറത്തുവന്നത്. പെരുമ്പാവൂര്‍ എന്റെ തൊട്ടയല്‍പക്കത്തുള്ള സ്ഥലമാണ്. പെരുമ്പാവൂരിലെ ഓള്‍മോസ്റ്റ് എല്ലാ പ്രശ്‌നങ്ങളും എനിക്കറിയാം. നിരന്തരം കണ്ടുകൊണ്ടും സംവദിച്ചുകൊണ്ടും ഇരിക്കുന്നതാണ്.
അതുകൊണ്ട് എനിക്കങ്ങനെ തൃപ്പൂണിത്തുറയില്‍ അല്ല എന്നൊരു തോന്നലില്ല. അതുപോലെ തന്നെയാണ് എനിക്ക്. മനസുകൊണ്ട് പെരുമ്പാവൂര്‍കാരിയായി മാറിക്കഴിഞ്ഞു. ബിജെപിയുടെ വേദികളിലൊക്കെ കണ്ടിട്ടുണ്ട്. അതിനാല്‍ത്തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയായി വരുമെന്നായിരുന്നു കരുതിയത്. ബിജെപി വിളിച്ചപ്പോഴൊക്കെ തിരക്കിലായിരുന്നു. വരാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല. മകള്‍ ചെറിയതായിരുന്നത് കൊണ്ടാണ് അന്ന് മത്സരിക്കാതിരുന്നത്. തന്നെയുമല്ല, നമുക്കുമൊരു പരുവപ്പെടല്‍ ആവശ്യമാണല്ലോ. വെറുതെ ചെന്ന് ചാടിക്കയറി ചെയ്യാവുന്ന കാര്യമല്ല സ്ഥാനാര്‍ത്ഥിത്വം.

ഒരു കാര്യം അവരോട് ആവശ്യപ്പെടുമ്പോള്‍, നമുക്കത് തരാനായിട്ട് അവര്‍ക്ക് തോന്നുന്ന എന്തെങ്കിലുമൊക്കെ നമ്മളിലും ഉണ്ടാവണം. ട്വന്റി ട്വന്റിയെ സംബന്ധിച്ചിടത്തോളം വികസനത്തിന്റെ വലിയ പാത അവര്‍ തുറന്ന് വെച്ചിട്ടുണ്ട്. നമ്മളും അക്കൂട്ടത്തില്‍ ജോയിന്‍ ചെയ്ത് അത് മുന്നോട്ട് കൊണ്ടുപോയാല്‍ മതി എന്ന് മനസിലാക്കിയപ്പോഴാണ് ട്വന്റി ട്വന്റിയിലേക്ക് വന്നത്. അപ്പോഴാണ് സാബുച്ചേട്ടന്റെ വിളി വന്നത്. ബിജെപിയില്‍ നിന്നും വിളി വരുന്നതിന് മുന്നെ ഇത് ഏറ്റെടുത്തിരുന്നു. കുറേക്കാലമായി ഇതേക്കുറിച്ചുള്ള ചര്‍ച്ചകളിലായിരുന്നു. വേണോ, വേണ്ടയോ എന്നൊക്കെയുള്ള സംശയത്തിലായിരുന്നു.
വേണം എന്ന തീരുമാനത്തിലേക്ക് എത്തുന്നതിന് ഒരുപാട് ചിന്തകളുടെ ആവശ്യമുണ്ടായിരുന്നില്ല. അമ്മയുടെ വൈസ് പ്രസിഡണ്ട് കൂടിയായതിന്റെ തിരക്കുണ്ടാവില്ലേയെന്ന ചോദ്യങ്ങളുമുണ്ടായിരുന്നു. അമ്മയുടെ വൈസ് പ്രസിഡണ്ട് സ്ഥാനം നമ്മള്‍ ഉരുട്ടിക്കഴിഞ്ഞു. വണ്ടി അത് മൂവായി, നന്നായി, സുഗമമായി നീങ്ങിക്കഴിഞ്ഞു. ഏറ്റവും വലിയ കാര്യമുണ്ടായിരുന്നത് അമ്മയുടെ കുടുംബസംഗമമായിരുന്നു. അത് ഭംഗിയായി കഴിഞ്ഞു. എല്ലാവരും കൂടിയായി അത് വിജയകരമായി നടത്തി. ഒന്നര മാസം കൂടുമ്പോഴാണ് ഞങ്ങള്‍ക്ക് എക്‌സിക്യുട്ടീവ് യോഗമുള്ളത്. ഒന്നോ രണ്ടോ കമ്മിറ്റിയില്‍ ഞാന്‍ പോയില്ലെങ്കിലും പ്രശ്‌നമില്ല. പിന്നെ എല്ലാവരുടെ കൈയ്യിലും ഫോണൊക്കെയുണ്ടല്ലോ. വിളിപ്പുറത്ത് നമ്മള്‍ ഉള്ളതുകൊണ്ട് മാനേജ് ചെയ്യാന്‍ പറ്റും എന്നായിരുന്നു മറുപടി.
എന്തിനാണ് നമ്മള്‍ മനസില്‍ വെച്ച് പെരുമാറുന്നത്. എല്ലാം തുറന്നുപറയുന്ന ആളാണ് ഞാന്‍. അതുപോലെ പെരുമ്പാവൂരിലെ ജനങ്ങളും അവരുടെ ആവശ്യങ്ങള്‍ എന്നോട് പറയുന്ന സിറ്റുവേഷനായിരിക്കണം. ഞാന്‍ ഫ്രീയായിട്ട് അവരോടൊപ്പം ഇരുന്നാലല്ലേ അവര്‍ക്ക് പറയാനാവൂ. സിനിമയിലുള്ളവരോടൊന്നും ഞാന്‍ ഇതേക്കുറിച്ച് പറഞ്ഞിട്ടില്ല. അവരെല്ലാം ഞെട്ടലിലായിരിക്കും ഇപ്പോള്‍. ലക്ഷ്മി ട്വന്റി ട്വന്റിയിലുണ്ടെന്നുള്ള ചര്‍ച്ചകളിലായിരിക്കും അവരിപ്പോള്‍. പ്രചരണത്തിന് എല്ലാവരും വരുമെന്നാണ് പ്രതീക്ഷ. ലാലേട്ടനും, ജയറാമേട്ടനും, മമ്മൂക്കയും, സിദ്ദിക്കയും, ദിലീപേട്ടനും ഒക്കെ വരണമെന്നാണ് ആഗ്രഹം. വീണ നായര്‍, അഞ്ജലി നായര്‍, രമേഷ് പിഷാരടി തുടങ്ങി സിനിമ മേഖലയില്‍ നിന്നും നിരവധി പേരാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സിനിമയിലെ തിരക്കുകളെല്ലാം മാറ്റിവെച്ച് ഇനി സജീവ രാഷ്ട്രീയത്തില്‍ കാണാമെന്നായിരുന്നു രമേഷ് പിഷാരടി പറഞ്ഞത്.


Click it and Unblock the Notifications











