പിതാവിനെ കുരിശില്‍ നിന്ന് ഇറക്കി ശുശ്രൂഷിച്ച് താരപുത്രി! കുഞ്ഞ് മാതംഗിയുടെ സ്‌നേഹം കണ്ടോ?

താരങ്ങളെ പോലെ തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ് താരപുത്രി, പുതന്മാരും. ഇപ്പോള്‍ നടി ലക്ഷ്മി പ്രിയയുടെ മകള്‍ മാതംഗിയാണ് സോഷ്യല്‍ മീഡിയയിലെ താരം. ലക്ഷ്മിയുടെ ഭര്‍ത്താവ് ജയ് ദേവ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട ഒരു ചിത്രത്തോടൊപ്പമുള്ള കുറിപ്പാണ് വൈറലായി കൊണ്ടിരിക്കുന്നത്.

കുഞ്ഞ് മനസില്‍ കള്ളമില്ലെന്ന് പറയുന്നത് എത്ര സത്യമാണ്. മറ്റുള്ളവരുടെ വേദനകൡ മനസ് നോവുന്നതും അവരെ പരിചരിക്കുന്നതുമൊക്കെ അതിനാലാണ്. ഇതാണ് കുഞ്ഞ് മാതംഗിയ്ക്കും തോന്നിയത്. കുരിശില്‍ മുറിവേറ്റ് കിടന്ന കര്‍ത്താവിനെ കണ്ടതാണ് താരപുത്രി മാതംഗിയെ വിഷമത്തിലാക്കിയത്. കര്‍ത്താവിനെ കൈയിലെടുത്ത മാതംഗി ആ മുറിവില്‍ മരുന്ന് വെച്ച് കൊടുത്ത് ശുശ്രൂഷിച്ചിരിക്കുകയാണ്. ഇതായിരുന്നു ഫേസ്ബുക്കിലൂടെ ജയ്‌ദേവ് പുറത്ത് വിട്ടത്.

lakshmi-priya

'എന്റെ മകള്‍ മാതംഗിക്ക് കര്‍ത്താവിനോട് തോന്നിയ ഒരു കരുണയാണിത്.. അവള്‍ ആദ്യം പിതാവിനെ കുരിശില്‍ നിന്നും മോചിപ്പിച്ചു. പിന്നെ ആ കൈകാലുകളില്‍ മരുന്നുപുരട്ടി ആശ്വസിപ്പിച്ചു എന്നിട്ട് ബെഡ്റൂമില്‍ കിടത്തി ഫാന്‍ ഇട്ടു ഉറക്കുകയാണിപ്പോ.. അഭിമാനിക്കുന്നു, അവളുടെ പിതാവാകാന്‍ ഭാഗ്യം കിട്ടിയതിന്' എന്നുമാണ് ജയ് ദേവ് പറയുന്നത്. ഒപ്പം മകളുടെ ഫോട്ടോയും പങ്കുവെച്ചിരുന്നു.

സോഷ്യല്‍ മീഡിയ വഴി വൈറലായ കുറിപ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. പാവപ്പെട്ടവരുടെ കണ്ണീരൊപ്പാനുള്ള മനസ് ഇനിയും ഉണ്ടാവട്ടെ. തുടങ്ങി നിരവധി ആളുകളാണ് താരപുത്രിയുടെ നന്മമനസിനെ കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X