'സൗഹൃദം തുടരുന്നത് റോബിനുമായി മാത്രം; ഇവർക്ക് എന്റെ കാര്യത്തിൽ ഒരു പരിഗണനയില്ലേ എന്ന് ചിന്തിച്ചു'
ബിഗ് ബോസ് മലയാളം നാലാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർത്ഥികളിൽ ഒരാളാണ് നടി ലക്ഷ്മി പ്രിയ. രസകരമായ നിരവധി നിമിഷങ്ങൾ ലക്ഷ്മി പ്രിയ പ്രേക്ഷകർക്ക് സംസാരിച്ചു. അതേസമയം കടുത്ത ട്രോളുകളും നടിക്ക് നേരെ വന്നു. ഒന്നിനൊന്ന് മികച്ച് നിന്ന മത്സരാർത്ഥികളായിരുന്നു ബിഗ് ബോസ് നാലാം സീസണിൽ പ്രേക്ഷകർ കണ്ടത്. മികച്ച ഗെയിമുമായി ഷോയിൽ ഫൈനൽ വരെയെത്താൻ ലക്ഷ്മി പ്രിയക്ക് സാധിച്ചു.
ആറാം സീസൺ അവസാനിച്ചിട്ടും ബിഗ് ബോസ് നാലാം സീസൺ ഇപ്പോഴും പ്രേക്ഷകർ മറന്നിട്ടില്ല. ഇപ്പോഴിതാ ഷോയിൽ നിന്നുള്ള ഓർമകൾ പങ്കുവെക്കുകയാണ് ലക്ഷ്മിപ്രിയ. ജിഞ്ചർ മീഡിയയോടാണ് പ്രതികരണം. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം താൻ ഇപ്പോഴും സൗഹൃദം തുടരുന്നത് റോബിൻ രാധാകൃഷ്ണനുമായി മാത്രമാണെന്ന് ലക്ഷ്മിപ്രിയ പറയുന്നു. കോൺടാക്ടിലുള്ളത് റോബിൻ മാത്രമാണ്. വേറെ ആരുമായും കോൺടാക്ട് വേണ്ടെന്ന് ഞാൻ അന്ന് തന്നെ തീരുമാനിച്ചതാണ്.

സാധാരണ ഞാൻ ഒരു ചെറിയ യാത്ര പോയാൽ പോലും കുറേ സൗഹൃദങ്ങൾ എന്റെ കൂടെ ഉണ്ടാവും. അവരുടെ കോൺടാക്ട് നമ്പർ മേടിച്ച് മെസേജ് ചെയ്യും. പക്ഷെ എന്റെ ഭർത്താവിന് ഇപ്പോഴും അതിശയമുള്ള കാര്യമാണ് എങ്ങനെ നൂറ് ദിവസം നിന്ന സ്ഥലത്ത് നിന്ന് റോബിനെ മാത്രം പിക്ക് ചെയ്ത് ഞാൻ വന്നു എന്നത്. കണ്ടതെല്ലാം പൊയ്മുഖങ്ങളായതായിരിക്കും അതിന് കാരണമെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി.
ബിഗ് ബോസ് ഞാൻ ഒറ്റ എപ്പിസോഡും കണ്ടിട്ടുണ്ടായിരുന്നില്ല. ആര്യ, വീണ എന്നിവരുടെയൊക്കെ ചെറിയ ക്ലിപ്പിംഗുകൾ അല്ലാതെ ഞാൻ ഒറ്റ എപ്പിസോഡും കണ്ടിരുന്നില്ല. ബിഗ് ബോസ് എന്ന ഷോ എന്താണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അങ്ങനെയാണ് ഷോയിലേക്ക് കടന്ന് വരുന്നത്. സീസൺ വൺ മുതൽ എനിക്ക് കോൾ ഉണ്ട്. ഏഷ്യാനെറ്റാണ് എന്റെ വളർത്തമ്മ. പതിനെട്ട് വയസ് തൊട്ട് എന്നെ കണ്ട് കൊണ്ടിരിക്കുന്നവർ അവിടെയുണ്ട്.

ആദ്യം അകത്ത് കൊണ്ട് പോകുന്നത് കണ്ണ് കെട്ടിയാണ്. കാറിൽ കുറെ റൗണ്ട് ചെയ്യും. കുറേ ദൂരെയാണെന്ന് നമ്മൾ കരുതും. വന്ന സ്ഥലത്താണ് നമ്മളെ ഇറക്കുക. ലാലേട്ടന് അടുത്താണ് പിന്നെ കൊണ്ട് പോകുക. ഞാൻ എൻജോയ് ചെയ്യാൻ വന്നതാണെന്ന് പറഞ്ഞു. ലാലേട്ടൻ ചിരിച്ചു. ഷോയിൽ പോയ ശേഷം പിന്നീടങ്ങോട്ട് പൊരിഞ്ഞ യുദ്ധമായിരുന്നു. 20 വർഷമായി സിനിമയിൽ വന്നിട്ട്. അതിന് മുമ്പോ ശേഷമോ ഒന്നും ഒരാളും എന്നോട് ഇങ്ങനെ വഴക്കുണ്ടാക്കിയിട്ടില്ല.
എല്ലാവരും നമ്മളെ ആർട്ടിസ്റ്റായി കാണുന്നു. അതിന്റെ ബഹുമാനവും പരിഗണനയും കിട്ടിയിട്ടുണ്ട്. ബിഗ് ബോസിൽ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കരച്ചിലും പിഴിച്ചിലുമായി. ഇൻ ഹിയർ വെച്ച് എങ്ങനെ പ്രതികരിക്കണം എന്ന് ഇവരെനിക്ക് പറഞ്ഞ് തരുമെന്ന് ഞാൻ വിചാരിച്ചു. നമ്മളെ ആശ്വസിപ്പിക്കും എന്ന് കരുതി.
ഞാൻ ലക്ഷ്മി പ്രിയയാണ്, ഏഷ്യാനെറ്റിന്റെ അഭിമാനമാണെന്ന് പറഞ്ഞിട്ട് ഇവർക്ക് എന്റെ കാര്യത്തിൽ ഒരു പരിഗണനയില്ലേ എന്നൊക്കെ ചിന്തിച്ചു. അവിടെ നിങ്ങൾ എന്ത് ചെയ്യുന്നോ അതെല്ലാം നിങ്ങളുടെ ഉള്ളിൽ നിന്ന് വരുന്നതാണ്. ടാസ്കല്ലാതെ ബിഗ് ബോസിൽ കയറി പുറത്തിറങ്ങും വരെ സ്ക്രിപ്റ്റും ഒരു മണ്ണാങ്കട്ടയും ഇല്ലെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി.


Click it and Unblock the Notifications