എന്റെ വീട്ടിൽ വന്ന് കണ്ടതുപോലെ, നാളിതുവരെ കള്ളം പറഞ്ഞ് ജീവിച്ചിട്ടില്ല... ഒരാളെയും വഞ്ചിച്ചിട്ടുമില്ല!
തന്നെ കുറിച്ച് അപകീർത്തികരമായ തരത്തിൽ വീഡിയോകൾ പ്രചരിപ്പിച്ച യുട്യൂബർ അതുൽ വ്ലോഗ്സിന് എതിരെ നടി ലക്ഷ്മിപ്രിയ രംഗത്ത്. ലക്ഷ്മിപ്രിയ വിദേശത്തുവെച്ച് മദ്യപിച്ച് ലക്കുകെട്ട് പെരുമാറിയെന്നും സ്വന്തം സ്വാധീനവും പിടിപാടും ഉപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തുന്ന ഗുണ്ടായിസം അവർ കാണിച്ചുവെന്നുമാണ് അടുത്തിടെ ഒരു വീഡിയോയിൽ യുട്യൂബർ ആരോപിച്ചത്. ഇതിന് എതിരെയാണ് ലക്ഷ്മിപ്രിയ രംഗത്ത് എത്തിയത്.
നടിയുടെ പോസ്റ്റ് ഇങ്ങനെയാണ്... എന്നെക്കുറിച്ച് എന്റെ വീട്ടിൽ വന്ന് നിന്ന് കണ്ടതുപോലെ എനിക്ക് കള്ളൊഴിച്ച് തന്നതുപോലെ പോസ്റ്റ് ഇടുമ്പോൾ ഞാനും ഒരു പരസ്യം കൊടുക്കണമല്ലോ?. വായിച്ച് നോക്കിയിട്ട് നിങ്ങൾക്കുള്ള അഭിപ്രായം നിങ്ങൾക്കും രേഖപ്പെടുത്താം. ഒരു കാര്യം ഞാൻ തീർത്തു പറയാം.

എനിക്ക് നിങ്ങൾ കാണുന്ന അഹങ്കാരം അത് അഹങ്കാരമല്ല. എന്റെ ആത്മവിശ്വാസമാണ്. എന്റെ പിന്നിൽ അല്ല ആളുള്ളത്. മുന്നിലാണ്. ഈശ്വരനാണ് മുന്നേ നടന്ന് എന്നെ നയിക്കുന്ന ശക്തി. പിന്നെ നെറികേടുകൾ പറഞ്ഞ് അരി വാങ്ങുന്ന പരമൻമാരോട്... വളയ്ക്കാം പക്ഷെ ഒടിക്കരുത്. നാളെ വൈകുന്നേരം ഞാൻ ഒരു സ്റ്റേറ്റ്മെന്റ് പുറത്ത് വിടും.
എന്താണ് എന്നോട് ഈ വൈരാഗ്യത്തിന് കാരണമെന്ന്. കൊച്ചി സിറ്റി പോലിസ് കമ്മീഷണർക്ക് ലക്ഷ്മി പ്രിയ എന്ന ഞാൻ കൊടുക്കുന്ന മൊഴിയാണ്. ഇതേ മൊഴി തൃക്കാക്കര എസിപി മനോജ് സാറിനും കൊടുത്തിട്ടുണ്ട്. പൊതുജന താത്പര്യാർത്ഥം ലക്ഷ്മി പ്രിയ എന്ന ഞാൻ നാളെ അതങ്ങ് പുറത്ത് വിടും. നാളിതുവരെ കള്ളം പറഞ്ഞ് ജീവിച്ചിട്ടില്ല.
ഒരാളെയും വഞ്ചിച്ചിട്ടില്ല. അറിഞ്ഞോ അറിയാതെയോ ഒരാളുടെയും നാശത്തിന് കാരണമായിട്ടില്ല. പക്ഷെ അപ്രിയ സത്യങ്ങൾ മൂടി വെച്ചും ജീവനേക്കാൾ ഏറെ മറ്റുള്ളവരെ സ്നേഹിച്ചും ഒരുപാട് പണി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇനി അതിന് മനസില്ല. സത്യമേവ ജയതേ ധർമ്മമേവ ജയതേ എന്നാണ് ലക്ഷ്മിപ്രിയ കുറിച്ചത്. സത്യം എന്നും വിജയിക്കും, സത്യമേവ ജയതേ... എല്ലാവിധ സപ്പോർട്ടും, ലക്ഷമിപ്രിയയ്ക്കും കുടുംബത്തിനും എല്ലാവിധ പിന്തുണയും.
പേപട്ടികൾ കടിക്കാനായി ഓടിയെത്തും ഈശ്വരീയമായ ചൈതന്യം മനസിൽ നിറച്ച് പൊരുതുക. ദുഷ്ടകർമ്മം ചെയ്യുന്നവരോട് ക്ഷമിച്ചാൽ നമുക്ക് സുഖമായി ഉറങ്ങാം. എന്നാൽ അവരുടെ ഉറക്കവും സമാധാനവും അന്ന് മുതൽ നഷ്‌ടപെടും എന്നിങ്ങനെയാണ് ലക്ഷ്മിപ്രിയയെ അനുകൂലിച്ച് വന്ന പ്രതികരണങ്ങൾ.

ലക്ഷ്മിപ്രിയ റാസൽഖൈമയിൽ പോയി മദ്യപിച്ച് ലക്കുകെട്ട് പെരുമാറിയെന്ന് റിപ്പോർട്ടുകളുണ്ട്. ബാർ റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് വേണ്ടിയാണ് റാസൽഖൈമയിൽ ലക്ഷ്മിപ്രിയ പോയത്. ആ ബാറിന്റെ ഓണറുടെ മറ്റൊരു ബാർ റസ്റ്റോറന്റാണ് രേണു സുധി ഇടയ്ക്കിടെ പ്രമോഷനെന്ന് പറഞ്ഞ് പോകാറുള്ള ചെമ്പരത്തി ബാർ റസ്റ്റോറന്റ്. എല്ലാം കൂടി കേൾക്കുമ്പോൾ ഒര കണക്ഷൻ ഉള്ളതായി തോന്നുന്നു.
അതുപോലെ നിർമാതാവിന്റെ കയ്യിൽ നിന്നും പറ്റിച്ച് വാങ്ങിയ 20 ലക്ഷം ലക്ഷ്മിപ്രിയ കൊടുത്തിട്ടില്ല. എന്തുകൊണ്ടാണ് കൊടുക്കാതെ അയാളെ ഇട്ട് വലിപ്പിക്കുന്നത്. ബൗൺസായ ചെക്ക് കൊടുത്ത് ആളെ പറ്റിച്ചു. കേസുമായി. ഇതിന്റെ ആവശ്യമുണ്ടായിരുന്നോ ലക്ഷ്മിപ്രിയേ?. ചീത്തപ്പേരായില്ലേ?. ലക്ഷ്മിപ്രിയ പിടിപാടും ഗുണ്ടായിസവുമൊക്കെ ഉള്ള ആളാണെന്നാണ് നാട്ടുകാരിൽ നിന്നും അറിഞ്ഞത്.
ഞാൻ പറയുന്ന ഇക്കാര്യങ്ങളെല്ലാം നിങ്ങൾ നോട്ട് ചെയ്ത് വെച്ചോളൂ ആവശ്യം വരും. മദ്യത്തെയും മദ്യം ഉപയോഗിക്കുന്നവരേയും വിമർശിച്ച് സംസാരിക്കുന്നയാളാണ് ലക്ഷ്മിപ്രിയ. പറയുന്നത് കേട്ടാൽ അവർ കന്യാസ്ത്രീയാണെന്നും നന്മമരമാണെന്നും തോന്നും എന്നുമാണ് അതുൽ പറഞ്ഞത്.
നടി അൻസിബ ഹസനുമായുള്ള വിവാദങ്ങളോടെയാണ് ലക്ഷ്മിപ്രിയ വീണ്ടും വാർത്തകളിൽ നിറഞ്ഞ് തുടങ്ങിയത്. അൻസിബയ്ക്ക് എതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് അടുത്തിടെ ലക്ഷ്മിപ്രിയ പറഞ്ഞിരുന്നു.


Click it and Unblock the Notifications