പത്ത് വയസുള്ള മകളെ അധിക്ഷേപിച്ചു, 10 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യും; അൻസിബയ്ക്കെതിരെ ലക്ഷ്മിപ്രിയ!
നടി അൻസിബ ഹസൻ നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ വനിത എസ്ഐക്കുമെതിരെ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് അറിയിച്ചതിന് പിന്നാലെ വാർത്താസമ്മേളനം വിളിച്ച് ലക്ഷ്മിപ്രിയ. എസ്ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നുമാണ് പോലീസ് റിപ്പോർട്ട്. തന്നേയും കുടുംബത്തേയും അധിക്ഷേപിച്ച അൻസിബയ്ക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ പോവുകയാണെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
നടിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... പരാതിയായിട്ട് പോലും പറയാൻ കഴിയില്ല. എന്റെയൊരു വിഷമം... എനിക്കുണ്ടായ പ്രശ്നങ്ങൾ... അത് മാത്രമെ ഞാൻ എന്റെ പരാതിയിൽ പറഞ്ഞിട്ടുള്ളു. അതിനെ ഗൗരവ പൂർണമായി എടുക്കണമെന്നോ ചർച്ച ചെയ്യണമെന്നോ ആഗ്രഹിക്കാത്തതുകൊണ്ടാണ് സംഘടനയിൽ പോലും ഞാൻ അത് പറയാതിരുന്നത്.

എന്നോ കഴിഞ്ഞുപോയ രണ്ട് പേരും പരസ്പരം ഷെയ്ക്ക് ഹാന്റ് കൊടുത്ത് പോയൊരു കാര്യമാണ്. ക്ഷമ പറയുന്നുണ്ടോ എന്നൊരു ചോദ്യം മാത്രമാണ് തൃപ്പൂണിത്തുറ വനിത സെൽ എസ്ഐ രേഷ്മ മാഡത്തിന്റെ ഭാഗത്ത് നിന്ന് അഡീഷണലായിട്ട് വന്നിട്ടുള്ളത്. ആകെ ഇരുപത് മിനിറ്റ് മാത്രമാണ് ഞാനും അൻസിബയും എസ്ഐയും എല്ലാം കൂടിയിരുന്ന് സംസാരിച്ചിട്ടുള്ളത്.
അൻസിബ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുകയും അൻസിബ പറഞ്ഞതുപോലെ റിപ്പോർട്ട് തയ്യാറാക്കാമെന്നും പറഞ്ഞ് കഴിഞ്ഞൊരു കാര്യവുമാണ്. ബാക്കി മുപ്പത്തിയഞ്ച് മിനിറ്റ് ഇരുപത് സെക്കന്റ് സമയം എന്റെ ഭർത്താവിന്റെ അടുത്ത് ഫോണിൽ സംസാരിക്കുകയാണ് ചെയ്തത്. അത് റെക്കോർഡായി ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നു. അതുകൊണ്ട് നിരപരാധിത്വം തെളിയിക്കാൻ സാധിച്ചു. എന്നോ കഴിഞ്ഞൊരു കാര്യമാണ്.
ശേഷം മെയ് പകുതിയോട് കൂടി പുതിയ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പറഞ്ഞുകൊണ്ട് കേരളത്തിന്റെ പൊതു സമൂഹം ചർച്ച ചെയ്യുന്ന രീതിയിൽ വലിയ വിവാദമുണ്ടാക്കിയതിന് പിന്നിൽ കൃത്യമായി അജണ്ടയുണ്ട്. അത് അന്വേഷിക്കപ്പെടണം. അൻസിബ കോടതിയെ സമീപിച്ചോട്ടെ. ഞാനും 10 കോടിയുടെ മാനനഷ്ടക്കേസ് നാളെ തന്നെ ഫയൽ ചെയ്യും.
രണ്ട് മിനിറ്റിൽ ഫോണിൽ തീരുമായിരുന്ന പരാതിക്ക് കൃത്യമായി മറുപടി തരാനോ സംസാരിക്കാനോ അൻസിബ തയ്യാറായില്ല. ഒരു മാസത്തോളം ഞാൻ വെയിറ്റ് ചെയ്തു. അതിനുശേഷമാണ് പരാതി കൊടുത്തത്. പരാതിയിൽ അൻസിബ പറഞ്ഞ ഒരു കാര്യങ്ങളും ഞാൻ പറഞ്ഞിട്ടില്ല. വലിയ സംഭവമുണ്ടാക്കി എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന വിധത്തിൽ എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ... എന്റെ മകൾക്ക് പത്ത് വയസാണ് പ്രായം. അവൾക്ക് എന്റെ പൊക്കമുണ്ട്.

ആ മകളെ കൂടി അധിക്ഷേപിച്ചുകൊണ്ടാണ് അൻസിബ സംസാരിച്ചത്. എന്റെ മകൾ തൃപ്പൂണിത്തുറ എസ്ഐയുടെ മേശപ്പുറത്ത് കയറി ഇരുന്ന് കളിച്ചുവെന്ന് പറഞ്ഞുകൊണ്ട് വരെ അധിക്ഷേപിച്ചു. എന്റെ ഭർത്താവ് എന്നെ കുറിച്ച് ആ കുട്ടിയോട് മോശമായി പറഞ്ഞുവെന്നും ആ കുട്ടി പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള എല്ലാ അധിക്ഷേപങ്ങളും ഞാൻ എടുത്ത് വെച്ചിട്ടുണ്ട്.
ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യും. അൻസിബയുടെ പ്രശ്നം ട്രിഗറാകുന്നത് വെണ്ണല മഹാദേവ ക്ഷേത്രത്തിൽ നിന്നും ഫണ്ട് സ്വീകരിച്ചതാണ്. അമ്മയുടെ സഞ്ജീവനി എന്ന പദ്ധതിക്ക് വേണ്ടിയാണ് ഫണ്ട് സ്വീകരിച്ചത്. മതചിഹ്നം വരരുത് എന്നതാണ് അൻസിബയുടെ പ്രശ്നം. കലാകാരന്മാർക്ക് എന്ത് ജാതി എന്ത് മതം?. മുസ്ലീം സംഘടന ഫണ്ട് തന്നാലും ഞങ്ങൾ സ്വീകരിക്കും.
അന്‍സിബയുടെ പരാതിക്ക് പിന്നില്‍ വര്‍ഗീയ ശക്തികളുണ്ടോയെന്ന് സംശയിക്കുന്നുവെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. അതേസമയം പോലീസ് കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് അൻസിബ ഹസൻ.


Click it and Unblock the Notifications


