ഭർത്താവിന് ഡോക്ടറേറ്റും, ഞാൻ പത്താം ക്ലാസും; സിനിമയ്ക്ക് മുമ്പ് ചെയ്ത ജോലികളും ബിസിനസും; ലക്ഷ്മി

സിനിമാ, ടെലിവിഷൻ രം​ഗത്ത് സുപരിചിതയാണ് നടി ലക്ഷ്മി രാമകൃഷ്ണൻ. ഒരുപിടി ശ്രദ്ധേയ സിനിമകളിൽ അഭിനയിക്കാൻ ലക്ഷ്മി രാമകൃഷ്ണന് സാധിച്ചു. ടെലിവിഷൻ ഷോകളിലും ലക്ഷ്മി സാന്നിധ്യം അറിയിച്ചു. രാമകൃഷ്ണൻ എന്നാണ് നടിയുടെ ഭർത്താവിന്റെ പേര്. 18ാം വയസിലായിരുന്നു വിവാഹം. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ലക്ഷ്മി രാമകൃഷ്ണൻ. സിനിമാ രം​ഗത്തേക്ക് വരുന്നതിന് മുമ്പ് ഫാഷൻ, ഇന്റീരിയർ ഡിസൈനിം​ഗ്, ഇവന്റ് മാനേജ്മെന്റ്, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലെല്ലാം ലക്ഷ്മി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഇതേക്കുറിച്ച് നടി വിശദീകരിച്ചു. എനിക്കെന്തെങ്കിലും ചെയ്തേ പറ്റുമായിരുന്നുള്ളൂ. കാരണം വലിയ കുടുംബത്തിൽ ഞാൻ അപ്രസക്തയായിരുന്നു. എന്റെ വിവാഹ നിശ്ചയമായപ്പോഴേക്കും അദ്ദേഹം വലിയ സ്ഥാനത്തെത്തിയിട്ടുണ്ട്. ഡോക്ടറേറ്റ് ചെയ്ത് കൊണ്ടിരിക്കുന്നു. എന്നാൽ ഞാൻ പത്താം ക്ലാസ് പാസായ ആളും.

Lakshmi Ramakrishnan

എന്റേതായ സ്പേസിൽ ഞാൻ തിളങ്ങുന്നുണ്ട്. പക്ഷെ പുറത്ത് വന്നാൽ ഞാൻ ആരും അല്ല. പ്രത്യേകിച്ചും വിവാഹ നിശ്ചയം കഴിഞ്ഞതോടെ. പഠിക്കുന്നെങ്കിൽ പഠിച്ചോ അല്ലെങ്കിൽ വീട്ട് ജോലികൾ പഠിച്ചോ എന്ന മനോഭാവം. എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് ഫാഷൻ ഡിസെെനിം​ഗിലേക്ക് വന്നത്.

അടുത്തുള്ള ബാങ്കിൽ പോയി ലോണെടുത്തു. സംരഭക എന്ന നിലയിൽ ഞാൻ വിജയി ആയിരുന്നു. പക്ഷെ ജോലി യുഎസിലേക്ക് മാറ്റാൻ ഭർത്താവ് തീരുമാനിച്ചു. അതോടെ എനിക്ക് ബിസിനസ് വിടേണ്ടി വന്നു. അവിടെ ഫാഷൻ ഡിസൈനിം​ഗിന് സാധ്യതകൾ ഇല്ല. അപ്പോൾ എന്ത് ചെയ്യുമെന്ന് ആലോചിച്ചു. വെക്കേഷൻ ക്യാമ്പുകൾ തുടങ്ങി. സുഹൃത്തുക്കളുടെ കുട്ടികളെ വെച്ച് തുടങ്ങിയ ഈ പദ്ധതി പിന്നീട് വലിയ വിജയമായെന്നും ലക്ഷ്മി രാമകൃഷ്ണൻ വ്യക്തമാക്കി.

Lakshmi Ramakrishnan

നല്ല അമ്മയും ഭാര്യയുമായാൽ ഇങ്ങനെയായിരിക്കണം എന്ന സ്റ്റീരിയോടൈപ്പുണ്ട്. കുട്ടുകൾ പോലും നമ്മൾക്ക് നേരെ സമ്മർദ്ദം ചെലുത്തും. അമ്മയും അച്ഛനും മക്കൾക്ക് രണ്ട് തരത്തിലായിരിക്കും. അച്ഛൻ ചെറിയ എന്തെങ്കിലും കാര്യം ചെയ്താൽ അത് മഹത്തരമാണ്. എന്നാൽ അമ്മ ജീവൻ കൊടുത്താൽ പോലും അവരത് ചെയ്യേണ്ടതാണ് എന്ന മനോഭാവം. എത്രമാത്രം മനസിലാക്കുന്ന കുട്ടികളായാലും അമ്മയോട് അവരാ സ്വാതന്ത്ര്യം എടുക്കും.

ജീവിതത്തിൽ എപ്പോഴെങ്കിലും ഏതെങ്കിലും തരത്തിൽ ആരെങ്കിലും നമ്മളെ വേദനിപ്പിക്കും. ഏതിൽ വേദനിക്കണം, വേദനിക്കേണ്ട എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. എന്റെ സെൽഫ് റെസ്പക്ടിനെ ബാധിച്ചാൽ ഞാൻ കോംപ്രമെെസ് ചെയ്യില്ല. അതിന് ഏതറ്റം വരെയും താൻ പോകുമെന്നും ലക്ഷ്മി വ്യക്തമാക്കി. അനാവശ്യമായി തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിട്ടുണ്ടെന്നും ലക്ഷ്മി പറയുന്നു.

എന്റെ വിഡ്ഢിത്തം കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഞാൻ കൊടുക്കാതെ എന്റെ അഭിമുഖം നൽകാൻ പറ്റുമോ. ഇങ്ങനെയാണ് നടക്കാൻ പോകുന്നതെന്ന് ഞാൻ മനസിലാക്കണമായിരുന്നു. എന്നെ ഒരു സിനിമയിൽ കളിയാക്കിയപ്പോൾ മിണ്ടാതിരുന്നാൽ മതിയായിരുന്നു. എന്നെ ട്രി​ഗർ ചെയ്യാൻ വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്തത്. താൻ പ്രകോപിതയാകരുതായിരുന്നെന്നും ലക്ഷ്മി രാമകൃഷ്ണൻ പറയുന്നു. നമുക്ക് നേരെ ഒരുപാട് വിമർശനങ്ങളും കുറ്റപ്പെ‌ടുത്തലും വന്നാൽ മിണ്ടാതിരിക്കുന്നതാണ് നല്ല. പിന്നീട് കാര്യങ്ങൾ നേരെയാകും. ഇമോഷണലാകുമ്പോൾ ഒന്നും മനസിലാകില്ല. അപ്പോഴാണ് തെറ്റുകൾ ചെയ്യുന്നത്.

More from Filmibeat

Read more about: lakshmi ramakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X