എന്റെ കുടുംബത്തിൽ പ്രശ്നമുണ്ടായി, ഭർത്താവ് മെസേജ് കണ്ടു, അൻസിബ കൂട്ടുകാരിയായിരുന്നു: ലക്ഷ്മിപ്രിയ
അൻസിബ ഹസനുമായുണ്ടായ പ്രശ്നത്തെക്കുറിച്ച് തുറന്ന് സംസാരിച്ച് ലക്ഷ്മിപ്രിയ. വ്യക്തിപരമായുണ്ടായ പ്രശ്നമാണിതെന്നും അമ്മ സംഘടനയിലെ വിഷയങ്ങളുമായി ഇതിന് ബന്ധമില്ലെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പറഞ്ഞു. അൻസിബ ഹസൻ എനിക്ക് ഒരു മെസേജ് അയച്ചിരുന്നു. ഞാൻ കുടുംബമായി ജീവിക്കുന്ന വ്യക്തിയാണ്. വളരെ ചെറിയ പ്രായത്തിൽ വിവാഹിതയായ വ്യക്തി. എന്റെ ഫോണിന് ലോക്കില്ല. എന്റെ മകൾക്കോ ഭർത്താവിനോ സുഹൃത്തുക്കൾക്കോ എന്തെങ്കിലും ആവശ്യം വന്നാൽ ആക്സസ് ചെയ്യാൻ പാകത്തിൽ ഓപ്പണായാണ് എന്റെ ഫോൺ എപ്പോഴും വെക്കാറുള്ളത്. ഡിസംബർ 10ാം തിയതി രാത്രി അൻസിബ ഹസൻ എന്റെ ഫോണിലേക്ക് ഒരു മെസേജ് അയച്ചു.
മറുപടിയായി എന്താണ് ഈ പറഞ്ഞിരിക്കുന്നതെന്ന് ഞാൻ ചോദിച്ചു. ഞാൻ വർക്കിലാണ് പിന്നീട് വിളിക്കാം എന്ന് അൻസിബ പറഞ്ഞു. അതിന് ശേഷം പല തവണ ഞാൻ ഈ മോളെ വിളിച്ചു. ഇപ്പോഴും അൻസിബയോട് അനിയത്തിയെ പോലെ വാത്സല്യമുണ്ട്. എനിക്ക് വ്യക്തി വെെരാഗ്യമോ പരാതിയോ ആ കുട്ടിയോട് ഇല്ല.

എന്റെ മകൾക്ക് പത്ത് വയസേ ആയിട്ടുള്ളൂ. എപ്പോഴും എന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. പുറത്ത് പോകാറുണ്ടായിരുന്നു. എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്ന കുട്ടിയാണ് അൻസിബ. എന്താണ് ഇങ്ങനെയാെരു മെസേജ് അയക്കാനുള്ള കാരണം എന്ന് എന്നോട് പറയണമെന്ന് ഞാൻ പറഞ്ഞിരുന്നു. അത് കഴിഞ്ഞ് ഒരു ദിവസം എന്റെ ഭർത്താവ് ഈ മെസേജ് വായിക്കുകയും അദ്ദേഹം വളരെ പാനിക്കാകുകയും എന്റെ വീട്ടിൽ ഇതിനെ ചൊല്ലി പല പ്രശ്നങ്ങളും ഉടലെടുക്കാനുള്ള കാരണമായി. ശ്രീനിയേട്ടൻ മരിച്ച് കിടക്കുന്ന അവസ്ഥയിൽ പോലും അൻസിബ എന്റെ വീട്ടിലേക്ക് വരണം, മോൾ ജയേഷേട്ടനെ കണ്ട് ഇത് സംസാരിക്കണം അല്ലെങ്കിൽ ഭർത്താവിനോട് ഫോണിലെങ്കിലും ഈ വിഷയം സംസാരിക്കണം എന്ന് പറഞ്ഞു. അതിനൊന്നും ആ കുട്ടി തയ്യാറാകുന്നില്ല.
പിന്നീട് യാതൊരു വിധത്തിലും എന്റെ മെസേജിന് മറുപടി തരികയോ എന്റെ കോളുകൾ അറ്റൻഡ് ചെയ്യുകയോ ആ കുട്ടി ചെയ്തിട്ടില്ല. എന്റെ കുടുംബ ജീവിതം മോശമാകുന്നു എന്ന ഘട്ടത്തിലേക്ക് എത്തുന്നു എന്ന് വന്നപ്പോഴാണ് ഹിൽ പാലസ് വനിതാ സെല്ലിൽ ജനുവരി മധ്യത്തോടെ പരാതി കൊടുത്തു. അൻസിബയുടെ പേരിൽ എഫ്ഐആർ ഇടണമെന്നോ കേസ് രജിസ്റ്റർ ചെയ്യണമോ എന്ന് പോലും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. എന്റെ ആവശ്യം എന്റെ ഭർത്താവിന്റെ മുന്നിലിരുന്ന് ഈ മെസേജ് എന്തുകൊണ്ട് അയച്ചു എന്ന് അൻസിബ പറയണം എന്ന് മാത്രമായിരുന്നു. എന്നാൽ ഈ സംഭവം അൻസിബ തെറ്റിദ്ധരിച്ചെന്നും ലക്ഷ്മി പ്രിയ പറയുന്നു.
മൂന്ന് മണിക്കൂറോളം തന്നെ പൊലീസ് സ്റ്റേഷനിൽ ഇരുത്തി ഹരാസ് ചെയ്തു എന്നായിരുന്നു അൻസിബയുടെ ആരോപണം. ലക്ഷ്മിപ്രിയയുടെ പേര് അൻസിബ പറഞ്ഞിരുന്നില്ല. പരാതിക്കാരിയുടെ ഭർത്താവ് ഗാർഹിക പീഡനം നടത്തിയെങ്കിൽ അതിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്നും അൻസിബ ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.


Click it and Unblock the Notifications

