For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റാംജിറാവ് സ്പീക്കിംഗ് വൻ വിജയമായിരുന്നു, ആ സിനിമയില്‍ കിട്ടിയ പ്രതിഫലത്തെക്കുറിച്ച് ലാൽ

  |

  ചില സിനിമകൾ എന്നെന്നും പ്രേക്ഷകരുടെ മനസ്സിലുണ്ടാകും, ജനറേഷൻ വ്യത്യാസമില്ലാതെ എല്ലാവരും സ്വീകരിക്കുകയും ചെയ്യും. അത്തരത്തിൽ പ്രേക്ഷകരുടെ മനസ്സിൽ എന്നെന്നും നിലനിൽക്കുന്ന ചിത്രമാണ് 1989-ൽ പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ്ങ്. സിദ്ദിഖ് ലാൽ കൂട്ട്കെട്ടിന്റെ കന്നി സംരംഭമായ ഈ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രമേ ഇന്നും പ്രേക്ഷകർക്കിടയിൽ തിളങ്ങി നിൽക്കുകയുള്ളൂ.

  അന്ന് വരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായ പ്രമേയത്തോടെയായിരുന്നു സിദ്ദിഖ്-ലാൽ കൂട്ട്കെട്ടിൽ റാംജിറാവ് ഒരുങ്ങിയത്. പിന്നീട് മലയാള സിനിമയിൽ വലിയ മാറ്റങ്ങളായിരുന്നു പ്രകടമായത്. അതുവരെ സൗഹൃദ പശ്ചാത്തലത്തിൽ ഹാസ്യത്തിന്റെ അകമ്പടിയോടുളള ചിത്രങ്ങൾ മലയാള സിനിമ രംഗത്ത് വിരളമായിരുന്നു. നിരവധി താരങ്ങൾ സിനിമയിൽ എത്തുകയായിരുന്നു, സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ മൾട്ടിസ്റ്റാർസ് ചിത്രങ്ങൾ പിറക്കുകയായിരുന്നു. റാംജിറാവ് സ്പീക്കിങ്ങ് സിദ്ദിഖ്-ലാൽ കൂട്ട്കെട്ടിന്റെ കരിയർ മാറ്റിയിരുന്നുവെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തിൽ വലിയ മാറ്റമൊന്നും സംഭവിച്ചിരുന്നില്ലത്രേ. ലാൽ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങൾക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ചും താരം വെളിപ്പെടുത്തുന്നു.

  സംവിധായകൻ ഫാസിലിന്റെ സംവിധാന സഹായി ആയിട്ടാണ് സിദ്ദിഖ് -ലാൽ തങ്ങളുടെ കരിയർ ആരംഭിച്ചത്. പിന്നീട് സ്വതന്ത്രസംവിധായകരാവുകയായിരുന്നു. സായ് കുമാർ എന്ന നടനെ പരിചയപ്പെടുത്തി കൊണ്ടാണ് തങ്ങളുടെ സ്വതന്ത്ര സംവിധാന സംരംഭം ആരംഭിച്ചത് .റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രത്തിലൂടെയായിരുന്നു നടൻ സായ്കുമാറിന്റെ സിനിമ പ്രവേശനം.. മുകേഷ്, ഇന്നസെന്റ്, വിജയരാഘവൻ തുടങ്ങിയവ ഒന്നിച്ചെത്തിയ ചിത്രം അന്ന തിയേറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. ഇതോടെ സിദ്ദിഖ്- ലാൽ എന്ന സംവിധായകരുടെ താര മൂല്യവും ഉയർന്നു. പല നിര്‍മ്മാതാക്കളും ഇവരുടെ പ്രോജക്റ്റിനായി കാത്തു നിന്നു. സിനിമയില്‍ വലിയ താരമൂല്യം ഉണ്ടാക്കിയിട്ടും അക്കാലത്ത് തങ്ങള്‍ക്ക് ലഭിച്ച പ്രതിഫലം ഉയര്‍ന്നില്ലായിരുന്നു.

  Remaster Old Footages to 4K UHD

  റാംജിറാവ് സ്പീക്കിംഗ്' എന്ന ആദ്യ സിനിമയില്‍ നിന്ന് കിട്ടിയത് പതിനെട്ടായിരം രൂപയായിരുന്നു. സിനിമയില്‍ നിന്ന് സാമ്പത്തികമായി എല്ലാം നേടി എന്ന തോന്നല്‍ ഇല്ലെന്നും ലാൽ അഭിമുഖത്തിൽ പറയുന്നു.ജീവിതത്തില്‍ ആദ്യമായി ഒരു ബൈക്ക് വാങ്ങിയത് മിമിക്രി കളിച്ചു കിട്ടിയ പണം കൊണ്ടാണ്. എന്നാൽ നടൻ എന്ന നിലയിൽ
  സിനിമയില്‍ നിന്ന് സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ട് എങ്കിലും സിനിമയില്‍ നിന്ന് ഒരുപാട് സമ്പാദിച്ചു എന്ന് പറയാന്‍ കഴിയില്ലെന്നും ലാല്‍ വ്യക്തമാക്കുന്നു.

  1989 മുതൽ 1995 വരെ ആയിരുന്നു സിദ്ദിഖ് -ലാൽ കൂട്ട്കെട്ടിൽ സിനിമ പുറത്തിറങ്ങിയത്. ആറ് ചിത്രങ്ങളായിരുന്നു ഈ സൂപ്പർ കോമ്പോയിൽ ഒരുക്കിയത്. റാംജി റാവു സ്പീക്കിംഗ് കൂടാതെ ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ ചിത്രങ്ങൾ തിയേറ്ററുകളിൽ വലിയ വിജയമായിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയ സിനിമകളായിരുന്നു സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങൾ. കാബൂളിവാലയ്ക്ക് ശേഷം ഇവർ വേർപിരിയുകയായിരുന്നു.

  മുന്‍പ് കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ലാലുമായി പിരിയാനുണ്ടായ കാരണം സിദ്ധിഖ് തുറന്നുപറഞ്ഞിരുന്നു. ഹിറ്റ്‌ലര്‍ എന്ന ചിത്രത്തിന് ശേഷമായിരുന്നു ആ തീരുമാനം എടുത്തതെന്ന് സിദ്ധിഖ് പറയുന്നു. നമ്മള്‍ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ എത്തുമ്പോള്‍ പല പ്രശന്ങ്ങളും ഇങ്ങനെ ഉണ്ടായിക്കൊണ്ടേയിരിക്കും.അത് ആരായിരുന്നാലും. അപ്പോള്‍ അങ്ങനെയൊരു സാഹചര്യം അല്ലെങ്കില്‍ ഒരു സന്ദര്‍ഭം ഉണ്ടാകുന്നതിന് മുന്‍പ് ഞങ്ങള്‍ രണ്ട് വഴിക്ക് പോകാന്‍ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. ആദ്യം നിർമ്മാണ് താനും സംവിധാനം സിദ്ദിഖും എന്നിങ്ങനെയായിരുന്നു തീരുമാനിച്ചത്. എന്നാൽ പിന്നീട് ലാൽ തന്നെ നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു സിദ്ദിഖ് അഭിമുഖത്തിൽ പറഞ്ഞു.

  Read more about: lal
  English summary
  Lal About His First Remunertion For Saikumar-Mukesh Starrer Ramji Rao Speaking
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X