വിവാഹത്തില്‍ പങ്കെടുക്കാനായി പാര്‍വതി വന്നത് നാട്ടില്‍ ചര്‍ച്ചയായി! വലിയ കാര്യമാണെന്ന് ലാല്‍ ജോസ്
കമലിന്റെ സഹസംവിധായകനായി ജോലി ചെയ്യുമ്പോഴാണ് ലാല്‍ ജോസിന്റെ വിവാഹം നടക്കുന്നത്. വിവാഹത്തിന് നടി പാര്‍വതി വന്നത് വലിയ കാര്യമായിരുന്നു. തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത നിമിഷമായിരുന്നു അതെന്നും വിവാഹ ദിവസം നടന്ന സംഭവങ്ങളെ കുറിച്ചും പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.
എന്നോടിഷ്ടം കൂടാമോ, എന്ന സിനിമ കഴിഞ്ഞായിരുന്നു എന്റെ വിവാഹം. ഒരു അസിസ്റ്റന്റ് സംവിധായകന്റെ കല്യാണത്തിന് സിനിമാ താരങ്ങള്‍ വരുമോ എന്നായിരുന്നു നാട്ടുകാരുടെ സംസാരം. പക്ഷേ എന്നെ ഞെട്ടിച്ച് കൊണ്ട് പാര്‍വതി എന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്നു. അന്ന് പാര്‍വതി വളരെ പ്രശസ്ത നടി എന്ന നിലയില്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ്.

'കമലദളം' എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് പാര്‍വതി എന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി വന്നത്. മറ്റ് സിനിമാ താരങ്ങളായി ദിലീപും കമല്‍ സാറും ഉണ്ടായിരുന്നു. ദിലീപ് അന്ന് എനിക്കൊപ്പം സഹസംവിധായകനായി വര്‍ക്ക് ചെയ്യുകയാണ്. ജയറാമേട്ടനെയും ഞാന്‍ കല്യാണത്തിന് വിളിച്ചിരുന്നു.
പക്ഷേ 'ഊട്ടിപ്പട്ടണം' എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായതിനാല്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പാര്‍വതി വന്നത് എന്തായാലും എന്റെ നാട്ടിലെ ആളുകള്‍ക്കിടയില്‍ ചര്‍ച്ചയായി മാറി. അപ്പോഴാണ് ഞാനും മനസിലാക്കിയത് അത്ര എത്രത്തോളം വലിയ ഒരു കാര്യമായിരുന്നുവെന്ന് എന്നും ലാല്‍ ജോസ് പറയുന്നു'.

ഇത് മാത്രമല്ല ശുഭരാത്രി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും ജയറാമും പാര്‍വതിയും തമ്മിലുണ്ടായ പ്രണയത്തെ കുറിച്ചും ലാല്‍ ജോസ് പറഞ്ഞിരുന്നു. ശുഭയാത്ര എന്ന ചിത്രം ഞാന്‍ പ്രതീക്ഷിച്ചത്രയും കളക്ഷന്‍ നേടിയില്ല. അത് എന്ത് കൊണ്ടാണെന്ന് എനിക്ക് ഇന്നും മനസ്സിലായിട്ടില്ല, അത്രയും നല്ല ക്യുട്ടായിട്ടുള്ള സീനുകളുള്ള ഒരു സിനിമയായിരുന്നു അത്. എന്ത് കൊണ്ടാണത് അത് വലിയ ഹിറ്റായില്ല എന്നത് എനിക്ക് ഇപ്പോഴും അറിയില്ല.
അത്തരത്തില്‍ നമ്മളെ വിഷമിപ്പിക്കുന്ന പരാജയങ്ങള്‍ ചില സിനിമകള്‍ക്ക് സംഭവിക്കും. അതിലൊന്നായിരുന്നു ശുഭയാത്രയുടെ പരാജയം. ചിലത് ചെയ്യുന്നതില്‍ നല്ല സിനിമയായിരിക്കും. എല്ലാം അത്ര പെര്‍ഫക്റ്റായിട്ട് ചെയ്തിട്ടുണ്ടാവും പക്ഷേ ചിലപ്പോള്‍ തിയേറ്ററില്‍ വര്‍ക്ക് ഔട്ടാകില്ല. തിയേറ്ററില്‍ എന്തോ വേറേ ഒരു സമവാക്യമേ വിജയം നേടൂ. ആ സിനിമ പരാജയമായിരുന്നുവെങ്കിലും അത് കൊണ്ട് ഏറ്റവും നേട്ടമുണ്ടായത് ജയറാമേട്ടനും പാര്‍വതിക്കുമാണ്. ആ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അവര്‍ കൂടുതല്‍ അടുക്കുന്നതും, പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതെന്നും ലാല്‍ ജോസ് പറയുന്നു.


Click it and Unblock the Notifications