മലയാളത്തിന്‍റെ പ്രിയപ്പെട്ട സംവിധായകന് പിറന്നാള്‍! ആശംസയോടെ സിനിമാലോകവും ആരാധകരും!
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളായ ലാല്‍ ജോസിന്റെ പിറന്നാളാണ് ശനിയാഴ്ച. പ്രിയപ്പെട്ട സംവിധായകന് പിറന്നാളാശംസ നേര്‍ന്ന് സിനിമാലോകവും പ്രേക്ഷകരും എത്തിയിട്ടുണ്ട്. കമലിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായാണ് അദ്ദേഹം സിനിമാജീവിതം ആരംഭിച്ചത്. ഒരു മറവത്തൂര്‍ കനവിലൂടെയായിരുന്നു അദ്ദേഹം സ്വതന്ത്ര്യ സംവിധായകനായി മാറിയത്. മമ്മൂട്ടിയെ നായകനാക്കിയായിരുന്നു ആദ്യ സിനിമയൊരുക്കിയത്. വേറിട്ട പ്രമേയവുമായാണ് അദ്ദേഹം ഓരോ തവണയും എത്താറുള്ളത്. ദിലീപും ലാല്‍ജോസും ഒരുമിച്ചപ്പോഴൊക്കെ ഹിറ്റ് ചിത്രങ്ങളാണ് പിറന്നത്. അദ്ദേഹത്തിന്റെ ഭാഗ്യനായകന്‍മാരിലൊരാളാണ് ദിലീപ്. കാവ്യ മാധവനെ ആദ്യമായി നായികയാക്കിയതും ലാല്‍ ജോസായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കലിലൂടെയായിരുന്നു കാവ്യ മാധവന്‍ നായികയായത്.
ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, ചാന്തുപൊട്ട്, ക്ലാസ്‌മേറ്റ്‌സ്, അറബിക്കഥ, നീലത്താമര, അയാളും ഞാനും തമ്മില്‍, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍, നീന, വെളിപാടിന്റെ പുസ്തകം, തുടങ്ങി നാല്‍പത്തിയൊന്നിലെത്തി നില്‍ക്കുകയാണ് അദ്ദേഹത്തിന്റെ സിനിമാജീവിതം. അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങി പിന്നീട് സിനിമയുടെ വിവിധ മേഖലകളിലേക്ക് തിരിയുകയായിരുന്നു അദ്ദേഹം. ശക്തമായ പിന്തുണയാണ് അദ്ദേഹത്തിന് ആരാധകര്‍ നല്‍കുന്നത്.

നിരവധി താരങ്ങളെയാണ് ഈ സംവിധായകന്‍ മലയാളത്തിന് സമ്മാനിച്ചത്. ദീപ്തി സതി, സംവൃത സുനില്‍, അനുശ്രീ തുടങ്ങിയവരെ സിനിമയിലേക്ക് പരിചയപ്പെടുത്തിയത് ലാല്‍ ജോസായിരുന്നു. താരങ്ങള്‍ക്ക് കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്തിരുന്നു. ലാല്‍ ജോസ് എന്ന ലാലുവിനെക്കുറിച്ച് പറയുമ്പോള്‍ പലതാരങ്ങള്‍ക്കും നൂറുനാവാണ്. മലയാളത്തിന്റെ എക്കാലത്തേയും മികച്ച സംവിധായകരിലൊരാളായ അദ്ദേഹത്തിന് ആ്ശംസ അറിയിച്ച് സ്‌നേഹ ശ്രീകുമാര്‍ ഉള്‍പ്പടെ നിരവധി പേരാണ് എത്തിയിട്ടുള്ളത്. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന് ആശംസകളോടെ ഫില്‍മിബീറ്റും.


Click it and Unblock the Notifications