മീനാക്ഷിയും ദിലീപും മാത്രമല്ല താരപുത്രിയെ ആശീര്‍വദിക്കാനായി ഇവരും എത്തിയിരുന്നു! ചിത്രങ്ങള്‍ വൈറല്‍!
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളായ ലാല്‍ ജോസിന്റെ മകളുടെ വിവാഹം അടുത്തിടെയായിരുന്നു കഴിഞ്ഞത്. മകള്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഐറിന്‍ മേച്ചേരിയും ജോഷ്വാ മാത്യുവിന്റേയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വിവാഹത്തിന് ശേഷമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. സംവിധായകരും താരങ്ങളുമൊക്കെയായി നിരവധി പേരായിരുന്നു വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്. പള്ളിയിലെ ചടങ്ങിലും തുടര്‍ന്ന് നടന്ന വിവാഹ സല്‍ക്കാരത്തിലുമൊക്കെ പങ്കെടുക്കാനുമായി താരങ്ങളില്‍ മിക്കവരും എത്തിയിരുന്നു.
നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ
ലാല്‍ ജോസിന്റെ അടുത്ത സുഹൃത്തായ ദിലീപും മകള്‍ മീനാക്ഷിയുമായിരുന്നു ചടങ്ങിലെ മുഖ്യശ്രദ്ധാകേന്ദ്രം. ഇവരുടെ വരവിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെയായിരുന്നു നേരത്തെ വൈറലായി മാറിയത്. ഐറിന്റെ വിവാഹത്തില്‍ അനിയത്തിയായ കാതറിനും തിളങ്ങിയിരുന്നു. കാതറിനും മീനാക്ഷിക്കുമൊപ്പം സെല്‍ഫിയെടുത്ത് ദിലീപും ഒപ്പമുണ്ടായിരുന്നു. ഐറിന്റെ വിവാഹത്തിനിടയിലെ കൂടുതല്‍ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.
ചിത്രങ്ങള്‍ക്ക് കടപ്പാട്: വെഡ്ഡിങ് ബെല്‍സ് ഫോട്ടോഗ്രാഫി

ചിപ്പി, രഞ്ജിത്ത് മകള്‍ അവന്തിക, അംബിക, നെടുമുടി വേണു, ജഗദീഷ്, നന്ദു, ഷാജി കൈലാസ്, മുരളി ഗോപി, മണിക്കുട്ടന്‍, കൊച്ചുപ്രേമന്‍, മുരളി ഗോപി തുടങ്ങി നിരവധി പേരാണ് വിവാഹത്തില്‍ സംബന്ധിക്കാനെത്തിയത്. താരപുത്രിയുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വെഡ്ഡിങ് ബെല്‍സ് ഫേസ്ബുക്ക് പേജിലാണ് വിവാഹത്തിനിടയിലെ കൂടുതല്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ ചിപ്പിയും കുടുംബവും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ചിപ്പിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ രഞ്ജിത്തുമായി ലാല്‍ ജോസിന് അടുത്ത സൗഹൃദമാണ്. നാളുകള്‍ക്ക് ശേഷം സുഹൃത്തുക്കളെ കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലായിരുന്നു താരം. മകളായ അവന്തികയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

മലയാളത്തിന്റെ അഭിമാനമായ നെടുമുടി വേണുവും സ്വഭാവ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ നന്ദുവും വിവാഹ വിരുന്നില്‍ പങ്കെടുത്തിരുന്നു. അസിസ്റ്റന്റായി സിനിമയിലെത്തിയ കാലം മുതല്‍ത്തുടങ്ങിയതാണ് ഇവരുമായുള്ള ബന്ധം. സ്വതന്ത്ര സംവിധായകനായി മാറിയപ്പോഴും ലാല്‍ ജോസ് ആ സൗഹൃദം അതേ പോലെ നിലനിര്‍ത്തിയിരുന്നു.

ദിലീപിന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ കമ്മാരസംഭവത്തിന്റെ അണിയറപ്രവര്‍ത്തകരുടെ പുനസമാഗമത്തിന് കൂടിയാണ് ഐറിന്റെ വിവാഹം സാക്ഷ്യം വഹിച്ചത്. മുരളി ഗോപിയും ദിലീപുമെല്ലാം ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിന് വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.

ലാല്‍ ജോസിന്റെ മക്കളുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് മീനാക്ഷി. പള്ളിയിലെ ചടങ്ങിലും പിന്നീട് നടന്ന റിസപക്ഷനിലും മീനാക്ഷിയും പങ്കെടുത്തിരുന്നു. വിരുന്നില്‍ സാരിയണിഞ്ഞായിരുന്നു മീനൂട്ടി എത്തിയത്. ഹെയര്‍ സ്റ്റൈലിലും വേറിട്ട പരീക്ഷണമായിരുന്നു താരപുത്രി നടത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു മീനാക്ഷിയുടെ ചിത്രങ്ങള്‍ വൈറലായി മാറിയത്. ദിലീപിനൊപ്പമായിരുന്നു മീനൂട്ടി എത്തിയത്.

ലാല്‍ ജോസിന്റെ ഇളയ മകളും മീനാക്ഷിയുമൊത്തുള്ള സെല്‍ഫിയുമായും ദിലീപ് എത്തിയിരുന്നു. പള്ളിയിലെ ചടങ്ങില്‍ വെളുത്ത മുണ്ടും ഷര്‍ട്ടുമായിരുന്നു ദിലീപിന്റെ വേഷം. വിരുന്നിലേക്ക് എത്തിയപ്പോള്‍ കറുത്ത ഷര്‍ട്ടണിഞ്ഞായിരുന്നു താരമെത്തിയത്. കറുത്ത നിറത്തിലുള്ള സാരിയായിരുന്നു മീനാക്ഷി അണിഞ്ഞത്.


Click it and Unblock the Notifications