ആസിഫ് അലിയെ നായകനാക്കാത്തതിന് കാരണം; കൈലാഷ് നീലത്താമരയിലേക്ക് എത്തിയതിങ്ങനെ; ലാൽ ജോസ്

മലയാള സിനിമാ രം​ഗത്ത് ഹിറ്റുകളുടെ വലിയൊരു നിര തന്നെ സൃഷ്‌ടിച്ച സംവിധായകനാണ് ലാൽ ജോസ്. ലാൽ ജോസ് സിനിമ, ലാൽ ജോസിന്റെ നായിക എന്നീ ബ്രാൻഡിം​ഗുകൾക്കും സിനിമാ ലോകത്ത് പ്രസക്തിയുണ്ട്. പുതുമുഖങ്ങളായ ഒ‌ട്ടനവധി പേരെ ലാൽ ജോസ് സിനിമാ രം​ഗത്തേക്ക് കൊണ്ടു വന്നി‌ട്ടുണ്ട്. കാവ്യ മാധവൻ, ആൻ അ​ഗസ്റ്റിൻ, മീര നന്ദൻ, ദീപ്തി സതി, അർച്ചന കവി തുടങ്ങിയ ന‌ടിമാരെ നായിക​മാരായി സിനിമാ രം​ഗത്തേക്ക് കൊണ്ടു വരുന്നത് ലാൽ ജോസാണ്.

പ്രേക്ഷകർ ഏറ്റെടുത്ത ലാൽ ജോസ് ചിത്രമാണ് നീലത്താമര. 1979 ൽ ഇതേപേരിൽ പുറത്തിറങ്ങിയ സിനിമയുടെ റീമേക്കാണ് നീലത്താമര. റീമേക്കുകൾ ട്രെൻഡായി മാറിയ സമയത്താണ് 2009 ൽ പുതുമകളോടെ നീലത്താമര ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്നത്. അർച്ചന കവി, കൈലാഷ്, റിമ കല്ലിങ്കൽ, സംവൃത സുനിൽ തുടങ്ങിയവർ പ്രധാന വേഷം ചെയ്ത നീലത്താമര മികച്ച വിജയം കൈവരിച്ചു.

Lal Jose,  Neelathamara Movie

സിനിമയിലെ കാസ്റ്റിം​ഗിനെക്കുറിച്ച് സംസാരിക്കുകയാണ് ലാൽ ജോസ്. കൈലാഷിനൊപ്പം മറ്റ് രണ്ട് പേരെക്കൂടി നായകനായി പരി​ഗണിച്ചിരുന്നെന്ന് ലാൽ ജോസ് പറയുന്നു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോ​ഗ്രാമിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

കൈലാഷ്, മഴവിൽ മനോരമയിൽ പ്രോ​ഗ്രാം ചീഫായി വർക് ചെയ്തിരുന്ന എബ്രഹാം, ആസിഫ് അലി എന്നിവരെയാണ് പരി​ഗണിച്ചത്. ആസിഫ് അലി അതിന് മുമ്പ് ഋതുവിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അർച്ചന കവിയും ആസിഫ് അലിയും ഒരുമിച്ച് ടിവിയിൽ പ്രോ​ഗ്രാം ചെയ്യുന്ന സമയത്ത് എനിക്കറിയാം. മൂന്ന് പേരും മൂന്ന് തരത്തിൽ എനിക്ക് ഓക്കെയാണ്. ആര് വേണമെന്ന കൺഫ്യൂഷനായി.

Lal Jose,  Neelathamara Movie

എം‌ടി സാറിന്റെ മുന്നിൽ ഇവർ മൂന്ന് പേരെയും പല സമയങ്ങളായി കാണിച്ചു. അദ്ദേഹം തെരഞ്ഞെ‌ടുത്തത് കൈലാഷിനെയാണ്. നിഷ്കളങ്കത തോന്നുന്ന മുഖമാണ് ആസിഫ് അലിക്ക്. ഹരിദാസ് എന്ന കഥാപാത്രം അത്ര നിഷ്കളങ്കനല്ല. ഇയാൾ അങ്ങനെയൊരു പണി ഒപ്പിച്ചേക്കും എന്ന് തോന്നും അതുകൊണ്ട് ഇയാൾ മതി എന്നാണ് എം‌ടി സർ പറഞ്ഞത്. അങ്ങനെയാണ് കൈലാഷിനെ തെരഞ്ഞെ‌ടുക്കുന്നതെന്നും ലാൽ ജോസ് വ്യക്തമാക്കി.

എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ പിറന്ന സിനിമയാണ് നീലത്താമര. നീലത്താമരയിലെ നായികയായി നേരത്തെ കീർത്തി സുരേഷിനെ ഉൾപ്പെ‌ടെ പരി​ഗണിച്ചിരുന്നു. 2009 ലെ മികച്ച വിജയങ്ങളിൽ ഒന്നായ നീലത്താമരയിലെ ​ഗാനങ്ങളും വൻ ഹിറ്റായി. വിദ്യാസാ​ഗറാണ് സിനിമയിലെ ​ഗാനങ്ങൾ ഒരുക്കിയത്. നീലത്താമരയിൽ മികച്ച പ്രകടനം കാഴ്ച വെച്ച കൈലാഷിനും അർച്ചന കവിക്കും പിന്നീട് വലിയ ഹിറ്റുകൾ ലഭിച്ചി‌ട്ടില്ല.

മമ്മി ആന്റ് മിയാണ് അർച്ചന കവിക്ക് നീലത്താമരയ്ക്ക് ശേഷം ലഭിച്ച ശ്രദ്ധേയ സിനിമ. പിന്നീട് ന‌ടിയെ സിനിമാ രം​ഗത്ത് സജീവമായി കണ്ടിട്ടില്ല. മ്യാവു, സോളമന്റെ തേനീച്ചകൾ എന്നിവയാണ് ലാൽ ജോസിന്റെ അ‌ടുത്തിടെയിറങ്ങിയ സിനിമകൾ. രണ്ട് സിനിമകളും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. കരിയറിൽ ലാൽ ജോസിന്റെ ശക്തമായ തിരിച്ച് വരവിന് കാത്തിരിക്കുകയാണ് ആരാധകർ.

Read more about: lal jose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X