പിന്നീട് ദിലീപും ഞാനും ഒരുമിച്ച് സിനിമ ചെയ്തിട്ടില്ല; ആ ചിത്രത്തിന് സംഭവിച്ചത്; ലാൽ ജോസ് പറയുന്നു

മലയാള സിനിമാ ലോകത്തെ ഒരുകാലത്തെ ഹിറ്റ് കോംബോയായിരുന്നു ലാൽ ജോസും ദിലീപും. അടുത്ത സുഹൃത്തുക്കളായി ഇരുവരും കരിയറിന്റെ തുടക്കകാലം മുതൽ അടുത്തറിയുന്നവരാണ്. ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ച് പലയിടങ്ങളിൽ ലാൽ ജോസ് സംസാരിച്ചിട്ടുണ്ട്. നടനെ ഇന്നത്തെ താരമാക്കി മാറ്റിയതിൽ ലാൽ ജോസ് ചിത്രങ്ങൾ വഹിച്ച പങ്കും ചെറുതല്ല. ലാൽ ജോസിന്റെ മീശമാധവൻ എന്ന ചിത്രത്തിന് ശേഷമാണ് ദിലീപിന്റെ താരമൂല്യം കുതിച്ചുയരുന്നത്.

എന്നാൽ ദിലീപും ലാൽ ജോസും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് വർഷങ്ങളായി. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ലാൽ ജോസ്. 2013 ൽ പുറത്തിറങ്ങിയ ഏഴ് സുന്ദര രാത്രികൾ ആണ് ലാൽ ജോസ് സംവിധാനം ചെയ്ത അവസാന ചിത്രം. ഈ സിനിമയ്ക്ക് സംഭവിച്ചതെന്തെന്ന് ലാൽ ജോസ് തുറന്ന് പറഞ്ഞു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

Lal Jose, Dileep

ആ കാലത്ത് ഫഹദൊക്കെ ചെയ്യുന്ന ടെപ് കഥാപാത്രമാണ്. ദിലീപ് നെക്സ്റ്റ് ഡോർ ബോയ്, വില്ലേജ് കഥാപാത്രങ്ങളൊക്കെയായി പോയിക്കൊണ്ടിരിക്കുകയാണ്. പുതിയ കാലഘട്ടത്തിൽ അർബൻ പശ്ചാത്തലത്തിലുള്ള സിനിമകളാണ്. ആ ഴോണറിലേക്ക് ദിലീപും വരണം എന്നെനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് സിറ്റി പശ്ചാത്തലത്തിലുള്ള കഥ തീരുമാനിക്കുന്നത്. കഥ കേട്ട് എല്ലാവർക്കും ഇഷ്ടമായി. പ്രശ്നങ്ങളൊന്നുമില്ലാതെ വളരെ ശാന്തമായാണ് സിനിമയുടെ ഷൂട്ടിം​ഗ് നടന്നതെന്നും ലാൽ ജോസ് വ്യക്തമാക്കി.

ഏഴ് സുന്ദരരാത്രികൾ തിയറ്ററിൽ റിലീസ് ചെയ്തപ്പോൾ വിചാരിച്ച രീതിയിൽ സ്വീകരിക്കപ്പെട്ടില്ല. പക്ഷെ സിനിമ നഷ്ടമായില്ല. കാരണം സാറ്റലൈറ്റ് റൈറ്റ് നല്ല വിലയ്ക്ക് പോയിരുന്നു. തിയറ്ററിൽ നിന്നുള്ള കലക്ഷനും ചേർത്തപ്പോൾ നഷ്ടമില്ലാത്ത, ചെറിയ ലാഭമുള്ള സിനിമയായിരുന്നു. അന്നും ഇന്നും എനിക്ക് ഇഷ്ടമുള്ള സിനിമയാണ് ഏഴ് സുന്ദര രാത്രികൾ. എന്താണതിന് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല.

Lal Jose, Dileep

പറയാനുദ്ദേശിച്ച കഥ നല്ല രീതിയിൽ പറ‍‌ഞ്ഞ സിനിമയായിരുന്നു. കഥ ചിലപ്പോൾ ആളുകൾക്ക് ഇഷ്ടപ്പെട്ട് കാണില്ല. അത്തരമൊരു റോളിൽ ദിലീപിനെ ആളുകൾ പ്രതീക്ഷിച്ച് കാണില്ല. എന്തായാലും അതിന് ശേഷം ഇത്രയും കാലമായിട്ടും ദിലീപുമായൊരു സിനിമ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും ലാൽ ജോസ് ചൂണ്ടിക്കാട്ടി.സിനിമ ചെയ്യുന്നില്ലെങ്കിലും ദിലീപും ലാൽ ജോസും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്.

ലാൽ ജോസ് തനിക്ക് സഹോദരനെ പോലെയാണെന്ന് അടുത്തിടെ ദിലീപ് പറയുകയുണ്ടായി. സിനിമാ രം​ഗത്ത് ദിലീപ് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയിലൂടെയാണ് അടുത്തിടെ നടൻ അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നത്. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ബാന്ദ്ര ഉൾപ്പെടെയുള്ള ദിലീപ് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

മറുവശത്ത് ലാൽ ജോസും സംവിധാന രം​ഗത്ത് ഇപ്പോൾ സജീവമല്ല. മ്യാവൂ, സോളമന്റെ തേനീച്ചകൾ എന്നിവയാണ് ലാൽ ജോസിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. ലാൽ ജോസിന്റെ ശക്തമായ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ദിലീപും ലാൽ ജോസും ഒരുമിച്ചൊരു സിനിമ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. മീശമാധവൻ, ചാന്ത്പൊട്ട് തുടങ്ങിയ ഹിറ്റുകളെ പോലെ മറ്റൊരു ചിത്രം ദിലീപിന് സമ്മാനിക്കാൻ ലാൽ ജോസിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Read more about: lal jose dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X