സൗദിയിൽ നിന്ന് വിവാ​ഹം; ഷാങ് ചുമിന്റെ ഇപ്പോഴത്തെ ജീവിതം; അന്ന് കര‍ഞ്ഞ് കൊണ്ട് മുറിയിൽ വന്നപ്പോൾ; ലാൽ ജോസ്

ലാൽ ജോസ് സംവിധാനം ചെയ്ത സിനിമകളിൽ ഏറെ ജനപ്രിയത നേ‌ടിയ ചിത്രമാണ് അറബിക്കഥ. 2007 ൽ പുറത്തിറങ്ങിയ സിനിമ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷക മനസിൽ നിലനിൽക്കുന്നു. ശ്രീനിവാസൻ നായകനായ അറബിക്കഥയിൽ ഇന്ദ്രജിത്ത്, ജയസൂര്യ, നെടുമുടി വേണു, ജ​ഗതി ശ്രീകുമാർ, സംവൃത സുനിൽ തുട‌ങ്ങിയവർ‌ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ചൈനീസ് വംശജയായ ഷാങ് ചുമിൻ ആണ് ചിത്രത്തിൽ നായികാ വേഷം ചെയ്തത്. അഭിനയ പശ്ചാത്തലമില്ലാത്ത ഷാങ് ചുമിൻ യാദൃശ്ചികമായാണ് സിനിമയിലേക്ക് എത്തിയത്.

നായികമാരുടെ ഓഡിഷൻ നടക്കവെ ചൈനീസ് പെൺകുട്ടികൾക്ക് ട്രാൻസലേറ്ററായി വന്നതായിരുന്നു ഷാങ് ചു മിൻ. ഏറെ തിരഞ്ഞിട്ടും നായികയെ കണ്ടെത്താനായില്ല. ഇതോടെ ഷാങ് ചുമിനെ തന്നെ നായികയാക്കാം എന്ന് ലാൽ ജോസ് തീരുമാനിച്ചു. ഷാങ് ചുമിനെക്കുറിച്ച് സംസാരിക്കുകയാണ് ലാൽ ജോസ് ഇപ്പോൾ. ഷാങ് ചുമിന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചും അറബിക്കഥയുടെ സമയത്തെ രസകരമായ ഒരു അനുഭവവും സംവിധായകൻ പങ്കുവെച്ചു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോ​ഗ്രാമിൽ സംസാരിക്കുകയായിരുന്നു ലാൽ ജോസ്.

Lal Jose

രാത്രി വർക്ക് കഴിഞ്ഞ് എല്ലാവരും കിടന്നുറങ്ങി. കിഴക്കൻ പാലക്കാട് മഴക്കാലത്തെ തുടക്കത്തിൽ ഭയങ്കര ഇടിവെ‌ട്ട് ഉണ്ടാകും. കാലവർഷത്തിൽ ഇടിവെട്ടേറ്റ്
മരിക്കുന്നത് സ്ഥിരം വാർത്തയാണ്. അന്ന് രാത്രി ഞങ്ങൾ താമസിക്കുന്ന ഹോട്ടലിനടുത്ത് ഇടിവെ‌‌ട്ടി. ഞാൻ ഞെട്ടി എഴുന്നേറ്റു. സ്ഫോടനം പോലുള്ള ശബ്ദം. പെട്ടെന്ന് എന്റെ വാതിലിൽ ഭയങ്കര തട്ടാണ്. ആരാണെന്ന് ചോദിച്ചു. 'ലാൽ സെട്ടാ ഓപ്പൺ ദ ഡോർ' എന്ന് ഭയങ്കര കരച്ചിലാണ്.

അവർ ഇന്ത്യയിൽ ആദ്യമായിട്ടാണ്. എന്തെങ്കിലും പ്രശ്നമുണ്ടായോ എന്ന് കരുതി വാതിൽ തുറന്നപ്പോൾ നിശാ വസ്ത്രങ്ങൾ ഇട്ട് ഷാങ് ചു മിൻ റൂമിലേക്ക് കയറി വന്നു. ഞാനിവിടെ ഉറങ്ങുകയാണെന്ന് അവൾ പറഞ്ഞു. ഇത് കേരളമാണ്. നാളെ രാവിലെ എന്റെ റൂമിൽ നിന്ന് ഈ പെൺകുട്ടി ഇറങ്ങിപ്പോകുന്നത് കണ്ടാൽ പിന്നെ അത് മതി. എനിക്കാണെങ്കിൽ ഇവിടെ കിടക്കാൻ പറ്റില്ലെന്ന് അവരോട് പറയാൻ പറ്റില്ല.

Lal Jose

അത്രയും സില്ലിയായ ആളാണ് ഞാനെന്ന് അവർ വിചാരിക്കും. അവരുടെ കൾച്ചറിൽ ഇതൊന്നും പ്രശ്നം അല്ല. ഇടിവെട്ട് അവർക്ക് പരിചയമില്ല, ആദ്യമായാണ് ഇടിവെട്ടിയത് ഷാങ് ചു മിൻ കാണുന്നത്. തൊട്ടടുത്ത മുറിയിൽ സഹസംവിധായികയായി വന്ന പുതിയ പെൺകുട്ടി ജോയ്സി ഉണ്ട്.

സിനിമയെക്കുറിച്ച് കേട്ട കഥകൾ കാരണം ജോയ്സി വാതിലിൽ മുട്ടിയിട്ടും തുറന്നില്ല. ഒടുവിൽ ഫോൺ ചെയ്ത് വാതിൽ തുറപ്പിക്കുകയും ഷാങ് ചു മിനെ ആ മുറിയിലാക്കിയെന്നും ലാൽ ജോസ് ഓർത്തു. കുറേ വർഷങ്ങൾക്ക് ശേഷം ദുബായിൽ പോയപ്പോൾ അവിടെ വെച്ച് ഷാങ് ചുമിനെ കണ്ടു. അവർ സൗദി അറേബ്യയിലെ ഒരാളെ വിവാഹം ചെയ്തു. അറബ് വംശജനാണെന്ന് തോന്നുന്നു.

സൗദിയിൽ ചൈനയിൽ നിന്നുള്ള സാധനങ്ങളു‌ടെ എക്സ്പോർ‌ട്ടൊക്കെയായി അവിടെ സുഖമായി കഴിയുന്നു. എന്തോ കാര്യത്തിന് ദുബായിൽ വന്നപ്പോഴാണ് കണ്ടത്. തമാശയായി ഞാൻ ലാൽ സേ‌ട്ടാ എന്ന് വിളിച്ചപ്പോൾ അവർ ചിരിച്ചെന്നും ലാൽ ജോസ് ഓർത്തു. അറബിക്കഥയ്ക്ക് ശേഷം മറ്റൊരു സിനിമയിലും ഷാങ് ചു മിനെ മലയാളികൾ കണ്ടിട്ടില്ല.

Read more about: lal jose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X