ബിജു മേനോന്‍ ഈ സെറ്റിന്റെ ഐശ്വര്യം! ലൊക്കേഷനിലെ രസകരമായ വീഡിയോ പങ്കുവെച്ച് ലാല്‍ ജോസ്!
ബിജു മേനോനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് നാല്പത്തിയൊന്ന്. നിമിഷ സജയന്‍ നായികയായി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അടുത്തിടെയാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. നര്‍മത്തിന് പ്രധാന്യം നല്‍കിയൊരുക്കുന്ന കുടുംബ ചിത്രമായിരിക്കുമിത്. ഷൂട്ടിംഗ് ആരംഭിച്ചതിന് പിന്നാലെ തന്റെ ബിജു മേനോനൊപ്പമുള്ള സൗഹൃദത്തെ കുറിച്ച് ലാല്‍ ജോസ് തുറന്ന് പറഞ്ഞിരിക്കുകയാണ്.
താന്‍ സംവിധായകനാവുന്നതിന് മുന്‍പ് പരിചയപ്പെട്ട നടന്‍ ബിജു മേനോനാണെന്നാണ് ലാല്‍ ജോസ് പറയുന്നത്. അതുപോലെ ഇപ്പോള്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമയുടെ സെറ്റിലെ ഐശ്വര്യവും താരമാണ്. അതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ സംവിധായകന്‍ പറഞ്ഞിരിക്കുകയാണ്. അതിനൊപ്പം ലൊക്കേഷനില്‍ നിന്നും പാട്ട് പാടുന്ന ബിജു മേനോന്റെ രസകരമായ വീഡിയോയും പങ്കുവെച്ചിരിക്കുകയാണ്.

ലാല്‍ ജോസിന്റെ വാക്കുകളിലേക്ക്...
1991 ലെ ഒരു വേനല്‍ക്കാലം, സുഹൃത്ത് സംവിധാനം ചെയ്യുന്ന ടെലിഫിലിമിന്റെ ഷൂട്ട് കൊടുങ്ങല്ലൂരില്‍. ഞാന്‍ അസോസിയേറ്റ് ഡയറക്ടര്‍. ആ സെറ്റില്‍ സന്ദര്‍ശകനായി എത്തിയ സുന്ദരനായ ചെറുപ്പക്കാരന്‍. മിഖായേലിന്റ സന്തതികളിലെ അലോഷിയായി അതിനകം സുന്ദരികളുടെ ഹൃദയം കവര്‍ന്ന അവനെ യൗവ്വന സഹജമായ അസൂയയോടെ ഞാന്‍ പരിചയപ്പെട്ടു..
സംവിധായകനാകും മുമ്പേ ഞാന്‍ പരിചയപ്പെട്ട നടന്‍. എന്റെ ആദ്യ സിനിമയായ മറവത്തൂര്‍ കനവ് മുതല്‍ ഒപ്പമുള്ളവന്‍. എന്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുളള നടന്‍. എട്ട് സിനിമകള്‍. ഇപ്പോഴിതാ നാല്‍പ്പത്തിയൊന്നിലെ നായകന്‍. തലശ്ശേരിയില്‍ വേനല്‍ കത്തിനില്‍ക്കുമ്പോള്‍ ഷൂട്ടിങ്ങ് ടെന്‍ഷനുകളെ തണുപ്പിക്കുന്നത് അവന്റെ അസാധ്യ ഫലിതങ്ങളാണ്... ബിജു മേനോന്‍ ഈ സെറ്റിന്റെ ഐശ്വര്യം


Click it and Unblock the Notifications