twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിജു മേനോനൊപ്പം നൊസ്റ്റാള്‍ജിയ കുടിച്ചതിന്റെ കിക്കില്‍ ലാല്‍ ജോസ്!നാല്‍പ്പത്തിയൊന്ന് പുരോഗമിക്കുന്നു

    |

    ലാല്‍ ജോസിന്റെ സംവിധാത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സംവിധായകന്‍. ബിജു മേനോന്‍ നായകനായിട്ടെത്തുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. സിനിമയുടെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കവെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വീഡിയോ സംവിധായകന്‍ പുറത്ത് വിട്ടിരുന്നു. താന്‍ സംവിധായകന്‍ ആവുന്നതിന് മുന്‍പ് പരിചയപ്പെട്ട നടന്‍ ബിജു മേനോന്‍ ആണെന്ന് പറഞ്ഞാണ് ലാല്‍ ജോസ് എത്തിയത്. സിനിമയുടെ സെറ്റിലെ ഐശ്വര്യം ബിജു മേനോന്‍ ആണെന്നും ലാല്‍ ജോസ് വ്യക്തമാക്കിയിരുന്നു.

     കേശുവിന്റെ ബുദ്ധി തിരിച്ചടിച്ചു! ഉപ്പും മുളകിലും പണി വാങ്ങി കേശു, ബെഡ് ഷീറ്റിന് ഇത്രയും വിലയുണ്ടോ? കേശുവിന്റെ ബുദ്ധി തിരിച്ചടിച്ചു! ഉപ്പും മുളകിലും പണി വാങ്ങി കേശു, ബെഡ് ഷീറ്റിന് ഇത്രയും വിലയുണ്ടോ?

    ഇപ്പോഴിതാ തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ച് നടത്തിയ ഷൂട്ടിംഗിന്റെ വിശേഷങ്ങളുമായി ലാല്‍ ജോസ് എത്തിയിരിക്കുകയാണ്. ബിജു മേനോനൊപ്പം തൃശൂര്‍ സ്റ്റാന്‍ഡില്‍ നിന്നും ഷൂട്ട് ചെയ്യുമ്പോള്‍ ഒരൗണ്‍സ് നൊസ്റ്റാള്‍ജിയ കുടിച്ചതിന്റെ ഫീലാണെന്നാണ് സംവിധായകന്‍ പറയുന്നത്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രമടക്കം പങ്കുവെച്ച് കൊണ്ടാണ് തന്റെ പഴയ ഓര്‍മ്മകള്‍ ലാല്‍ ജോസ് പുതുക്കിയത്.

     ലാല്‍ ജോസിന്റെ വാക്കുകളിലേക്ക്..

    ലാല്‍ ജോസിന്റെ വാക്കുകളിലേക്ക്..

    നാല്‍പ്പത്തിയൊന്നിന്റെ ഷൂട്ട് കഴിഞ്ഞ ദിവസം തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലായിരുന്നു. ഇവിടെ നില്‍ക്കുമ്പോള്‍ കാതോരത്ത് എത്രയെത്ര ഓര്‍മ്മകളുടെ ഹോണടി ശബ്ദങ്ങളാണന്നോ.. ദീര്‍ഘ ദൂരയാത്രക്ക് സ്വകാര്യ 'ഇടിവണ്ടി'കളില്ലാത്ത ആനവണ്ടികളുടെ നല്ല കാലം. ഒറ്റപ്പാലത്ത് നിന്നുളള യാത്രകളില്‍ തൃശ്ശൂര്‍ സ്റ്റാന്റായിരുന്നു ഞങ്ങളുടെ ഇടത്താവളം. ജനിക്കും മുമ്പ് വലപ്പാട്ടുകാരിയായ അമ്മയുടെ വയറ്റില്‍ കിടന്ന് വരെ ഞാന്‍ ഈ സ്റ്റാന്റിലൂടെ യാത്ര ചെയ്തിട്ടുണ്ട്. കുട്ടിക്കാലത്തെ അവധി ആഘോഷയാത്രകള്‍..

     സിനിമയിലെത്തുന്നതിന് മുന്‍പ്

    സിനിമയിലെത്തുന്നതിന് മുന്‍പ്

    എന്റെ പ്രീഡിഗ്രി മാര്‍ക്ക് ലിസ്റ്റ് കണ്ട് ഒറ്റപ്പാലത്തെ കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ ഞെട്ടിയതിനാല്‍ ഡിഗ്രിക്ക് ആരുമങ്ങോട്ട് ആദ്യം അഡ്മിഷന്‍ തന്നില്ല. തൃശ്ശൂരിലെ ഒരു ഈവനിംഗ് കോളേജാണ് കനിഞ്ഞത്. ഈവനിംഗ് കോളേജ് കഴിഞ്ഞ് രാത്രി ഒന്‍പതു മണിക്ക് ദിവസവും ഒറ്റപ്പാലത്തേക്കുളള മടക്കയാത്രകള്‍. ആറുമാസം കഴിഞ്ഞ് ഒറ്റപ്പാലം എന്‍.എസ്.എസ്സില്‍ ഡിഗ്രിക്ക് അഡ്മിഷന്‍ കിട്ടിയപ്പോള്‍ തൃശ്ശൂര്‍ രാത്രികള്‍ക്ക് താത്കാലിക ഇടവേള. പിന്നീട് സിനിമയില്‍ അസിസ്റ്റന്റായി എത്തിയകാലത്ത് മുണ്ടിനു പകരം ബെല്‍റ്റ് മുറുക്കിയുടുത്ത് നടത്തിയ എറണാകുളം യാത്രകളിലും തൃശ്ശൂര്‍ സ്റ്റാന്റ് സംഭവം തന്നെയായിരുന്നു.

     ബിജു മേനോനൊപ്പം

    ബിജു മേനോനൊപ്പം

    ക്യാന്റീനില്‍ കാലിച്ചായ കുടിച്ചിരുന്നു കണ്ട സ്വപ്‌നങ്ങള്‍. അക്കാലത്ത് രാത്രി ബസ്സുകള്‍ കാത്തിരുന്ന് ഉറങ്ങിപ്പോയ എനിക്ക് എത്രയോ തവണ ബസ്സ്സ്റ്റാന്റിലെ ഉരുളന്‍ തൂണുകള്‍ തലയിണകളായി. വഴിനീളെ കണ്ണില്‍ കണ്ട പുസ്തകങ്ങളും മാസികകളും വാങ്ങിക്കൂട്ടി പഴ്‌സിലെ അവസാന ശ്വാസവുമായി തൃശ്ശൂര്‍ വരെ എത്താനായാല്‍ ഇവിടെ നിന്ന് കടത്തി വിടാനെത്തുമെന്ന് ഉറപ്പുളള സൗഹൃദങ്ങള്‍.. അതിലൊരാളാണ് മ്മടെ ഗഡി ബിജു മേനോന്‍. അവനാണ് നാല്‍പ്പത്തിയൊന്നിലെ നായകന്‍. ബിജുവുമായി തൃശ്ശൂര്‍ സ്റ്റാന്റും ക്യാന്റീനുമൊക്കെ ഷൂട്ടുചെയ്യുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഒരൗണ്‍സ് നൊസ്റ്റാള്‍ജിയ കുടിച്ചതിന്റെ കിക്ക്.

     ബിജു മേനോനെ പരിചയപ്പെട്ടത്

    ബിജു മേനോനെ പരിചയപ്പെട്ടത്

    സിനിമയില്‍ എത്തുന്നതിന് മുന്‍പേ പരിചയപ്പെട്ട നടന്‍ ബിജു മേനോന്‍ ആണെന്ന് അടുത്തിടെ ലാല്‍ ജോസ് പറഞ്ഞിരുന്നു. '1991 ലെ ഒരു വേനല്‍ക്കാലം, സുഹൃത്ത് സംവിധാനം ചെയ്യുന്ന ടെലിഫിലിമിന്റെ ഷൂട്ട് കൊടുങ്ങല്ലൂരില്‍. ഞാന്‍ അസോസിയേറ്റ് ഡയറക്ടര്‍. ആ സെറ്റില്‍ സന്ദര്‍ശകനായി എത്തിയ സുന്ദരനായ ചെറുപ്പക്കാരന്‍. മിഖായേലിന്റ സന്തതികളിലെ അലോഷിയായി അതിനകം സുന്ദരികളുടെ ഹൃദയം കവര്‍ന്ന അവനെ യൗവ്വന സഹജമായ അസൂയയോടെ ഞാന്‍ പരിചയപ്പെട്ടു. സംവിധായകനാകും മുമ്പേ ഞാന്‍ പരിചയപ്പെട്ട നടന്‍. എന്റെ ആദ്യ സിനിമയായ മറവത്തൂര്‍ കനവ് മുതല്‍ ഒപ്പമുള്ളവന്‍. എന്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുളള നടന്‍. എട്ട് സിനിമകള്‍. ഇപ്പോഴിതാ നാല്‍പ്പത്തിയൊന്നിലെ നായകന്‍. തലശ്ശേരിയില്‍ വേനല്‍ കത്തിനില്‍ക്കുമ്പോള്‍ ഷൂട്ടിങ്ങ് ടെന്‍ഷനുകളെ തണുപ്പിക്കുന്നത് അവന്റെ അസാധ്യ ഫലിതങ്ങളാണ്... ബിജു മേനോന്‍ ഈ സെറ്റിന്റെ ഐശ്വര്യം എന്നുമാണ് ലാല്‍ ജോസ് പറഞ്ഞത്.

     41 പുരോഗമിക്കുന്നു..

    41 പുരോഗമിക്കുന്നു..

    കുഞ്ചാക്കോ ബോബന്റെ തട്ടുപുറത്ത് അച്യുതന്‍ എന്ന ചിത്രത്തിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാല്‍പ്പത്തിയൊന്ന്. ബിജു മേനോനും നിമിഷ സജയനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മറ്റൊരു നായികയും നായകനും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിഗ്നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജി പ്രജിത്ത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍, എന്നിവരാണ് നിര്‍മാണം. കണ്ണൂരിലെ സാമൂഹ്യ ജീവിതം പശ്ചാതലമാക്കി കേരളം ഞെട്ടലോടെ കേട്ട ഒരു സംഭവമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് സൂചന.

    English summary
    Lal Jose opens about Biju Menon and Thrissur KSRTC stand
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X