പക മനസിൽ വെക്കുന്ന ആളല്ല ദിലീപ്, എനിക്കറിയാം; പൃഥ്വിരാജിന്റെ കാല് പിടിക്കാൻ ആ നടൻ മടിച്ചു: ലാൽ ജോസ്
കരിയറിൽ ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് സംവിധായകൻ ലാൽ ജോസ്. തുടരെ പരാജയ സിനിമകൾ വന്ന ശേഷം കുറച്ച് കാലം മാറി നിന്ന ലാൽ ജോസ് കോലാഹലം എന്ന സിനിമയുമായി വീണ്ടും പ്രേക്ഷകർക്ക് മുമ്പിലെത്തുകയാണ്. കരിയറിലെ അനുഭവങ്ങൾ സംബന്ധിച്ച് പുതിയ അഭിമുഖത്തിൽ ലാൽ ജോസ് പങ്കുവെച്ച ഓർമകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അന്തരിച്ച നടൻ കലാഭവൻ മണി, ദിലീപ് എന്നിവരെക്കുറിച്ചാണ് മെെൽ സ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിൽ ലാൽ ജോസ് സംസാരിച്ചത്.
അയാളും ഞാനും തമ്മിലിൽ പൃഥ്വിരാജിന്റെ കാല് പിടിക്കുന്ന സീൻ ഭയങ്കര ഓവറായിരിക്കുമെന്ന് മണി പറഞ്ഞു. ന്യൂ ജനറേഷൻ സട്ടിൽ ആക്ടിന്റെ ആൾക്കാരായത് കൊണ്ട് ഇത് ഭയങ്കര ഡ്രാമയായി തോന്നും. ഓവറായിരിക്കുമെന്ന് പറഞ്ഞു. ഞാൻ പഴയ ആളാണെന്ന തോന്നൽ മണിക്കുണ്ടായിരുന്നു. ഞാൻ പഴയ രീതിയിലാണോ ഇത് ചെയ്യുന്നതെന്ന കൺഫ്യൂഷൻ. അത് സ്വാഭാവികമാണ്. ആക്ടേർസിന് എപ്പോഴും സംശയമുണ്ടാകും. അവർ തെറ്റായ കാര്യമാണോ ചെയ്യുന്നതെന്ന് എപ്പോഴും വെരിഫെെ ചെയ്ത് കൊണ്ടിരിക്കും.

കാരണം അവരാണ് കുഴപ്പത്തിലാകുന്നത്. മണി അങ്ങനെ ഒരു പ്രശ്നം പറഞ്ഞു. ഇത് ഇങ്ങനെ തന്നെ വേണം, അത്യന്തിതമായി ഇത് എന്റെ
സിനിമയാണ്. അത് പുതിയ ജനറേഷന് ഇഷ്ടമായില്ലെങ്കിൽ എനിക്ക് കുഴപ്പമില്ല എനിക്കിഷ്ടമാകും. ആദ്യം എന്നെ തൃപ്തിപ്പെടുത്തൂ, നാട്ടുകാരുടെ കാര്യം പിന്നെ നോക്കാമെന്ന് ഞാൻ പറഞ്ഞു. ജീവിതത്തിലെ ഇമോഷൻസിന് ന്യൂ ജെൻ ഓൾഡ് ജെൻ എന്നൊന്നുമില്ല.
മണിക്ക് മാത്രമല്ല പല പ്രധാന നടൻമാരും ചില സീനുകളിൽ മടിച്ചിട്ടുണ്ട്. അവരെ കൺവിൻസ് ചെയ്യുക എന്നതാണ്. മമ്മൂട്ടി ചില സീനുകൾ ഞാൻ ചെയ്താൽ ഓവറാകും ചെയ്യില്ലെന്ന് പറഞ്ഞിട്ടുണ്ട്. പട്ടാളത്തിൽ ഒരു ഡാൻസ് മൂവ്മെന്റ് ചെയ്യാൻ പറഞ്ഞിട്ട് പുള്ളി ഞാൻ ഡാൻസ് ചെയ്താൽ ആൾക്കാർ സ്വീകരിക്കില്ലെന്ന് പറഞ്ഞു. ഡാൻസ് ചെയ്യാത്ത ഒരാൾ എങ്ങനെയാണോ ചെയ്യേണ്ടത്, അങ്ങനെയാണ് ചെയ്യേണ്ടതെന്ന് താൻ പറഞ്ഞെന്നും ലാൽ ജോസ് ഓർത്തു.

ചാന്തുപൊട്ട് ചെയ്യുന്ന സമയത്ത് ദിലീപുമായുണ്ടായ ചെറിയ പിണക്കത്തെക്കുറിച്ചും ലാൽ ജോസ് സംസാരിച്ചു. ആക്ടറും ഡയരക്ടറും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും. അത്രയും ചലഞ്ചിംഗ് ആയ ക്യാരക്ടേർസ് ചെയ്യുമ്പോൾ ആക്ടേർസ് പലപ്പോഴും അസ്വസ്ഥരായിരിക്കും. ഡയരക്ടറും അസ്വസ്ഥനായിരിക്കും. അയാളുടെ ഉള്ളിൽ തിളച്ച് മറിയുന്ന കാര്യം ആരോടും പങ്കുവെക്കാൻ പറ്റില്ല. ക്രിയേറ്റീവ് ഫ്രിക്ഷൻ ഉണ്ടാകുന്നത്
നല്ലതാണെന്നാണ് എനിക്ക് തോന്നുന്നത്.
അടുത്ത സുഹൃത്തുക്കളാണെങ്കിലും ഞാനും ദിലീപും തീർത്തും വ്യത്യസ്തരാണ്. അതുകൊണ്ടാണ് ഞങ്ങൾ അടുത്ത സുഹൃത്തുക്കളായത്. ഞാൻ പെട്ടെന്ന് റിയാക്ട് ചെയ്യുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ആളാണ്. ദിലീപ് ദേഷ്യപ്പെടാത്ത ആളാണ്. ഒരിക്കലും പക സൂക്ഷിക്കാത്ത നടനാണ് ദിലീപ്. വളരെ പെട്ടെന്ന് ക്ഷമിക്കുന്ന ആളാണ്. അടുപ്പമില്ലാത്ത പുറമെ നിൽക്കുന്നവർക്ക് അതറിയില്ല. 30 കൊല്ലമായി അറിയുന്ന ആൾക്കാരാണ് ഞങ്ങൾ. അതിൽ ആദ്യത്തെ അഞ്ചാറ് കൊല്ലം ഒരേ റൂമിൽ താമസിച്ച ആൾക്കാരാണെന്നും ലാൽ ജോസ് പറഞ്ഞു.
സിനിമാ ലോകത്തെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു ദിലീപും ലാൽ ജോസും. ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, ചാന്തുപൊട്ട് എന്നീ ലാൽ ജോസ് സിനിമകളിൽ ദിലീപ് തിളങ്ങി. മീശമാധവനിലൂടെയാണ് ദിലീപ് സൂപ്പർതാരമായി വളരുന്നത്. ഇന്നും ഈ സിനിമയ്ക്ക് ആരാധകരുണ്ട്. ഇരുവരും ഒരുമിച്ച് സിനിമ ചെയ്തിട്ട് വർഷങ്ങളായി.


Click it and Unblock the Notifications