തിലകന്‍ ചേട്ടന്‍ സെറ്റിലിരുന്ന് മദ്യപിച്ചു; ഞാന്‍ അദ്ദേഹത്തെ കൊണ്ട് പണിയെടുപ്പിച്ചെന്നായി, ലാല്‍ ജോസ്

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പിറന്ന സുരേഷ് ഗോപി ചിത്രമാണ് രണ്ടാംഭാവം. സുരേഷ് ഗോപി ഇരട്ട വേഷത്തിലെത്തിയ ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. സിനിമയുടെ പിന്നണിയില്‍ നടന്ന ചില രസകരമായ സംഭവങ്ങളെ പറ്റി മനസ് തുറക്കുകയാണ് താരമിപ്പോള്‍. സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.

സിനിമയുടെ ചിത്രീകരണം ആരംഭിച്ച ഉടനെ തന്നെ വലിയ പ്രതിസന്ധികളാണ് ഉണ്ടായത്. തിലകന്‍ ചേട്ടനും സുരേഷ് ഗോപിയ്ക്കുമെല്ലാം അഭിനയിക്കാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോയതെന്നും സംവിധായകന്‍ പറയുന്നു.

സിനിമയില്‍ സുരേഷ് ഗോപിയുടെ ഗോഡ്ഫാദറിനെ പോലൊരു കഥാപാത്രമാണ് തിലകന്‍ ചേട്ടന്‍ ചെയ്യുന്നത്. ഷൂട്ട് തുടങ്ങി രണ്ടാമത്തെ ദിവസം സെറ്റില്‍ തിലകന്‍ ചേട്ടനെ കാണുമ്പോള്‍ എന്തോ ഒരു കുഴപ്പം പോലെ തോന്നിയിരുന്നു. നോക്കുമ്പോള്‍ ആളുടെ കാലുകള്‍ രണ്ടും നീര് വന്നിരിക്കുകയാണ്. കാര്യം ചോദിച്ചപ്പോള്‍ പുള്ളി കുഴപ്പമില്ലെന്ന് പറഞ്ഞു.

 lal-jose-thilakan

ഡോക്ടറെ കാണാന്‍ ഞാന്‍ പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ഇതിനിടെ ഉച്ചയ്ക്ക് എല്ലാവരും ഭക്ഷണം കഴിക്കാന്‍ പോയെങ്കിലും തിലകന്‍ ചേട്ടന്‍ മാത്രം പോയില്ല. ഞാന്‍ കഴിക്കാന്‍ പോകുമ്പോള്‍ പുള്ളി ഒരു ഗ്ലാസില്‍ വെള്ളം കുടിക്കുകയാണ്. തിരിച്ച് വരുമ്പോള്‍ ആ ഗ്ലാസിന് സൈഡില്‍ പച്ചമുളകുണ്ട്. സത്യത്തില്‍ അദ്ദേഹം മദ്യപിക്കുന്നതായിരുന്നു.

പിന്നീട് ആ സിനിമയില്‍ നായികയായി അഭിനയിച്ച പൂര്‍ണിമയുടെ മാതാപിതാക്കള്‍ തിലകന്‍ ചേട്ടനോട് കാര്യങ്ങള്‍ പറഞ്ഞു. അവരുടെ നിര്‍ബന്ധത്തില്‍ ആശുപത്രിയില്‍ പോയി. അവിടെ ചെന്നപ്പോഴാണ് കിഡ്‌നി സംബന്ധമായ ചില ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മനസിലാവുന്നത്. അന്ന് മദ്യപിച്ചതൊക്കെ വലിയ പ്രശ്‌നമാവുകയായിരുന്നു.

ഇതോടെ അദ്ദേഹത്തിനും സിനിമയില്‍ അഭിനയിക്കാന്‍ പറ്റാതെയായി. രണ്ട് ദിവസം മാത്രമേ തിലകന്‍ ചേട്ടന്റെ ഭാഗം ഷൂട്ട് ചെയ്തിട്ടുള്ളു. അത് വേറെ ആരെയെങ്കിലും വച്ച് ചെയ്യാന്‍ ബാക്കി എല്ലാവരും പറഞ്ഞെങ്കിലും താന്‍ അത് വേണ്ടെന്ന നിലപാടിലായിരുന്നുവെന്ന് ലാല്‍ ജോസ് പറയുന്നു. മുന്‍പ് ഇതുപോലെ സിനിമയില്‍ നിന്നും ഒരു താരത്തെ മാറ്റിയ ശേഷം അദ്ദേഹം എന്നോട് വന്ന് ചോദിച്ചത് എന്റെ മുന്നിലുണ്ടായിരുന്നു. അതുകൊണ്ടാണ് തിലകന്‍ ചേട്ടന്‍ തന്നെ മതിയെന്ന തീരുമാനത്തിലേക്ക് എത്തുന്നത്.

 lal-jose-pics

ഷൂട്ട് നിര്‍ത്താതെ മുന്നോട്ട് പോകാനും കുറച്ച് ബുദ്ധിമുട്ട് വന്നാലും തിലകന്‍ ചേട്ടന്‍ ഇല്ലാത്ത സീനുകളൊക്കെ ആദ്യം എടുക്കാമെന്ന് വിചാരിച്ചു. പക്ഷേ ഭയങ്കര നിര്‍ഭാഗ്യങ്ങളുണ്ടായ ഷൂട്ടിങ്ങആയിരുന്നു ആ സിനിമയുടേത്. അങ്ങനെ ഷൂട്ടിങ്ങ് മുന്നോട്ട് പോകുന്നതിനിടയില്‍ നായകനായി അഭിനയിക്കുന്ന സുരേഷ് ഗോപിയുടെ അച്ഛന്‍ മരിച്ചു. ഇതോടെ വീട്ടിലേക്ക് പോയ സുരേഷ് ഗോപി അച്ഛന്റെ നാല്‍പ്പത്തിയൊന്നിന് ശേഷമേ തിരികെ വരികയുള്ളുവെന്നാണ് പറഞ്ഞത്.

തിലകന്‍ ചേട്ടന്‍ ആശുപത്രിയിലും സുരേഷ് ഗോപി വീട്ടിലുമായി. ഇതോടെ സിനിമയുടെ കാര്യവും കുഴപ്പത്തിലുമായി. മൂന്ന് മാസത്തിന് ശേഷമാണ് സിനിമ രണ്ടാമതും ചിത്രീകരണം ആരംഭിക്കുന്നത്. ശേഷം പത്ത് ദിവസത്തിനുള്ളില്‍ എന്തെങ്കിലും കാരണം കൊണ്ട് അത് മുടങ്ങും. അങ്ങനെ പല പ്രശ്‌നങ്ങളായിരുന്നു രണ്ടാം ഭാവം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നടന്നത്. 2000 ത്തില്‍ ഷൂട്ടിങ്ങ് തുടങ്ങിയെങ്കിലും 2001 ലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് ലാല്‍ ജോസ് പറയുന്നു.

ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയില്‍ അറുപത്തി അയ്യായിരം രൂപയാണ് പ്രതിഫലത്തിന്റെ ആദ്യ ഘടുവായി കിട്ടിയത്. പിന്നീട് പ്രതിഫലത്തിന്റെ ബാക്കിയായി ഒരു സെക്കന്‍ഡ് ഹാന്‍ഡഡ് മാരുതി 800 കാറും കിട്ടി. എന്റെ ആദ്യത്തെ വണ്ടിയും അതാണ്. രണ്ടാം ഭാവത്തിന്റെ ചിത്രീകരണം കൂടി മുടങ്ങിയതോടെ അവിടെയും പ്രതിഫലം ചോദിക്കാന്‍ പറ്റാതെയായി.

എന്നാല്‍ ആ സിനിമയുടെ ലൊക്കേഷനില്‍ സുഖമില്ലാതിരുന്ന തന്നെ ലാല്‍ ജോസ് ബുദ്ധിമുട്ടിച്ചതായി തിലകന്‍ ചേട്ടന്‍ പിന്നീട് പറഞ്ഞിരുന്നു. അത് ശരിക്കും തന്നെ വേദനിപ്പിച്ചതായി പറയുകയാണ് ലാല്‍ ജോസ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X