For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൗബിനെ വിളിക്കുന്നതില്‍ ആശങ്കയുണ്ടായിരുന്നു, ആ കാര്യത്തിലായിരുന്നു പേടി, വെളിപ്പെടുത്തി ലാല്‍ ജോസ്

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാൽ ജോസ്. 1998 ൽ പുറത്ത് ഇറങ്ങിയ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ സംവിധായകന്റ കുപ്പായം അണിഞ്ഞ ലാൽ ജോസ് ചെറിയ സമയം കൊണ്ട് തന്നെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. പുറത്ത് ഇറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളും വൻ വിജയമായിരുന്നു. ഒരു മറവത്തൂർ കനവ് കൂടാതെ ചന്ദ്രനുദിക്കുന്ന ദിക്കിൽ, രണ്ടാംഭാവം, മീശമാധവൻ, പട്ടാളം,അയാളും ഞാനും തമ്മിൽ,എൽസമ്മ എന്ന ആൺകുട്ടി തുടങ്ങിയ ചിത്രങ്ങളെല്ലാം ഇന്നും മിനിസ്ക്രീനിൽ കാഴ്ചക്കാരെ നേടുന്നുണ്ട്. മ്യാവൂ ആണ് ലാൽ ജോസിന്റെ ഏറ്റവും പുതിയ ചിത്രം. ഡിസംബർ 24 ന് ആണ് സിനിമ റിലീസിനായി എത്തുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.‌

  ഭാവനയെ തിരിച്ചറിഞ്ഞു, തന്നെ കണ്ടപ്പോൾ ഇവൻ ആരാണെന്ന് ചോദിച്ചു, ആ അനുഭവം പറഞ്ഞ് ആസിഫ് അലി

  സൗബിൻ, മംമ്ത മോഹൻദാസ് എന്നിവരാണ് മ്യാവൂവിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളി പ്രേക്ഷകകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഇവർ ഇരുവരും. മ്യാവൂവിന്റെ പുറത്ത് ഇറങ്ങിയ ടീസറിനും ട്രെയിലറിനും മികച്ച പ്രേക്ഷക സ്വീ കാര്യതയാണ് ലഭിച്ചിരിക്കുന്നത്. ചിരിപടർത്തുന്ന രീതിയിലാണ് രസകരമായ ട്രെയിലർ തയ്യാറാക്കിയിരിക്കുന്നത്. ഇപ്പോഴിത മ്യാവൂവിലേയ്ക്ക് സൗബിൻ എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ ലാൽ ജോസ്. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'കുമ്പളങ്ങി നൈറ്റ്‌സിലെ പ്രകടനമാണ് സൗബിനെ ഈ സിനിമയിലേയ്ക്ക് തിരഞ്ഞെടുക്കാൻ കാരണമെന്നാണ് ലാൽ ജോസ് പറയുന്നത്.

  ഗോസിപ്പ് വാർത്തകൾ പൊടി പൊടിക്കുമ്പോൾ ക്രിസ്തുമസ് പ്ലാനുമായി പ്രിയങ്ക, ഇതാണ് വലിയ പാരമ്പര്യം

  ദിലീപിനോടൊപ്പം മകൾ ഇല്ലേ എന്ന ചോദ്യത്തിന് മറുപടിയുമായി മീനൂട്ടി, എല്ലാവരുടേയും സംശയം തീർന്നു...

  ഒരു ആക്ടര്‍ എന്ന നിലയില്‍ സൗബിനെ തിരിച്ചറിയുന്നത് കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മ്യാവൂവില്‍ സൗബിനെ അഭിനയിക്കാന്‍ വിളിക്കുന്നതില്‍ ആശങ്കയുണ്ടായിരുന്നെന്നും ലാല്‍ ജോസ് പറഞ്ഞു.'നമുക്കൊരു പേടിയുണ്ടായിരുന്നു. പുതിയ ജനറേഷനിലെ ആക്ടറാണ്. വേറൊരുതരത്തിലുള്ള സിനിമകളിലാണ് അഭിനയിക്കുന്നത്. നമ്മളുടെയൊക്കെ ടൈപ്പ് സിനിമയില്‍ അഭിനയിക്കുമോ എന്നറിയില്ല. പക്ഷെ സംസാരിച്ചപ്പോള്‍ പുള്ളിയ്ക്ക് കഥകേട്ടു. ഇഷ്ടമായി,' അദ്ദേഹം പറഞ്ഞു.

  സൗബിനും മംമ്ത മോഹന്‍ദാസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മ്യാവൂവില്‍ ഒരു പൂച്ചയും പ്രധാന കഥാപാത്രമാവുന്നുണ്ട്.ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്തകിറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ജോസിന് വേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. ഈ കഥയിൽ എത്തിയതിനെ കുറിച്ച് ഡോ. ഇക്ബാല്‍ കുറ്റിപ്പുറം ന്യൂസ് 18 യ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയുരുന്നു. പെട്ടെന്നുണ്ടായ കഥയല്ല ഇതെന്നും കുറേ നാളായി എന്റെ മനസിലുള്ളതാണ് ഈ കഥയും കഥാപാത്രവുമാണ് മ്യാവൂ െന്നും അഭിമുഖത്തിൽ പറയുന്നു.

  തിരക്കഥതൃത്തിന്റെ വാക്കുകൾ ഇങ്ങനെ... ''കുറേ നാളായി എന്റെ മനസിലുള്ളതാണ് ഈ കഥയും കഥാപാത്രവും. പക്ഷെ അത് ചെറിയൊരു മിസ്സിങ് എവിടെയോ ഉണ്ടായിരുന്നു. അപ്പോഴാണ് ഗൗതമൻ സാറിന്റെ (എഴുത്തുകാരൻ ) ഒരു കഥ വായിച്ചത്. അതിലെ ഒരു എലമെന്റ് ഇത് ചേർന്ന് പോകും എന്നതിനാൽ അദ്ദേഹത്തോട് ചോദിച്ച് അനുവാദവും റൈറ്റ്സും വാങ്ങിയാണ് തിരക്കഥ പൂർത്തിയാക്കിയത്'' ന്യൂസ് 18 ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

  സൗബിന്റെ കഥാപാത്രത്തെ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്. ''ദുബായ് കരാമയിൽ എന്നേ കാണാൻ വളരെ ദൂരെ നിന്നും രോഗികൾ വരാറുണ്ട്. അവരിൽ പലരും വളരെ ദൂരെ നിന്നുമാണ് വരുന്നത്. അവരിൽ പലരും താമസിക്കുന്നതും ജീവിക്കുന്നതും നമ്മളൊക്കെ കരുതുന്ന ദുബായ് ജീവിതത്തിൽ നിന്നും വളരെ അകലെയാണ്. അത്തരത്തിൽ ഒരാളാണ് സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രം. അയാൾക്ക് ഒരു ഭൂതകാലമുണ്ട്. അയാൾ പോലും മറന്നു പോയ ഒന്ന്''.

  Recommended Video

  ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam

  അറബിക്കഥ, ഡയമണ്ട്നെക്‌സ് എന്നി ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും മ്യാവൂ എന്നും ഡോ ഇക്ബാൽ കുറ്റിപ്പുറം പറയുന്നു. ആ രണ്ടു ചിത്രങ്ങളും പറഞ്ഞ കഥയല്ല മ്യാവൂ എന്നാണ് അദ്ദേഹം പറയുന്നത്. ''നടക്കുന്നത് ഗൾഫിൽ ആണെങ്കിലും അതല്ല ഈ ചിത്രത്തിലെ ഭൂമിക. നമ്മൾ ഇതുവരെ ദുബായ് കഥകൾ പറഞ്ഞ സിനിമകളിൽ കണ്ട സ്ഥലം അല്ല ഇത്. മലയാളി പ്രേക്ഷകർക്ക് അത്ര പരിചിതമല്ലാത്ത ഇടം. മാത്രവുമല്ല ഇതൊരു കുടുംബ കഥയാണ്. ഒരു കാലത്ത് തിളങ്ങി നിന്ന് പിന്നീട് ഉൾവലിഞ്ഞു ജീവിക്കുന്ന ഒരാൾ. അയാളുടെ ഭാര്യ. കുടുംബം. അതാണ് പറയുന്നത്.

  Read more about: lal jose soubin shahir
  English summary
  Lal Jose opens Up About Why He Choose Soubin Shahir In Meow Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X