ഇപ്പോൾ അവരൊക്കെ താരങ്ങൾ, വീടും കൂടി വിൽക്കേണ്ടി വരുമെന്ന് തോന്നി, എൽജെ ഫിലിംസിന് സംഭവിച്ചത്: ലാൽ ജോസ്

By Desk

മലയാള സിനിമാ രം​ഗത്തെ പ്രമുഖ പ്രൊഡക്ഷൻ ​ഹൗസുകളിലൊന്നായിരുന്നു എൽജെ ഫിലിംസ്. ലാൽ ജോസ് സംവിധാനം ചെയ്തതും അല്ലാത്തതതുമായ നിരവധി ഹിറ്റ് സിനിമകൾ നിർമ്മിക്കുകയും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും ചെയ്തത് എൽജെ ഫിലിംസ് ആണ്. എന്നാൽ ഇപ്പോൾ ഈ പ്രൊഡക്ഷൻ കമ്പനിയില്ല. ഫിൽമിബീറ്റ് മലയാളവുമായുള്ള അഭിമുഖത്തിൽ ഇതിന് കാരണമെന്തെന്ന് വ്യക്തമാക്കുകയാണിപ്പോൾ ലാൽ ജോസ്.

എൽജെ ഫിലിംസ് പുതിയ താരങ്ങളെയും ടീമിനെയും പ്രൊമോട്ട് ചെയ്ത കമ്പനിയായിരുന്നു. അതിന് വേണ്ടിയാണ് ആ കമ്പനി ഉണ്ടാക്കിയത്. അതിലൂടെ വന്ന അഭിനേതാക്കൾ ഇന്ന് വലിയ താരങ്ങളായി. അന്ന് ഞങ്ങൾ വലിയ സൂപ്പർസ്റ്റാറുകളുടെ പടങ്ങളൊന്നും ചെയ്തിട്ടില്ല. ഞാനെല്ലാ കാലത്തും പുതിയ ആളുകൾ സിനിമയിൽ വരണം എന്നാ​ഗ്രഹിക്കുന്ന ആളാണ്. പുതുമുഖങ്ങളും പുതിയ സംവിധായകരും വരണം. നമ്മൾ ആലോചിക്കുന്നത് പോലെ അല്ലാതെ ആലോചിക്കുന്ന ആളുകൾ.

Lal Jose

അത് നമ്മുടെ പഠനത്തിന്റെ ഭാ​ഗമാണ്. എൽജെ ഫിലിംസ് പ്രഷറായത് കൊണ്ടല്ല, സാമ്പത്തികമായി എനിക്ക് വയബിൾ അല്ലതായി. ഞങ്ങളുടെ അവസാനം ഹിറ്റായ സിനിമ ആനന്ദം ആണ്. അതിലും പുതിയ ആൾക്കാരായിരുന്നു. അത് കഴിഞ്ഞ് ഞാൻ ചെയ്ത സിനിമകളും ഞങ്ങൾ ഡിസ്ട്രിബ്യൂഷനെടുത്ത സിനിമകളും ഫിനാൻഷ്യലി അത്ര സക്സസ് ആയില്ല. ഇനി മുന്നോട്ട് പോയിക്കഴിഞ്ഞാൽ വീടും കൂടി വിൽക്കേണ്ടി വരുമെന്ന് സംശയം തോന്നിയപ്പോൾ വീട് ബാക്കിയിരുന്നോട്ടെ എന്ന് വെച്ചെന്നും ലാൽ ജോസ് ചിരിയോടെ പറഞ്ഞു.

ക്ലാസ്മേറ്റ്സ് എന്ന തന്റെ സിനിമയെക്കുറിച്ചും ലാൽ ജോസ് സംസാരിക്കുന്നുണ്ട്. ക്ലാസ്മേറ്റിൽ നായകൻമാരായി അഭിനയിച്ച ആരും ആ സമയത്ത് ഹിറ്റ് മേക്കേർസ് ആയിരുന്നില്ല. കുറേ പരാജയങ്ങൾ കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് ആ സിനിമ ചെയ്യുന്നത്. ആദ്യത്തെ ഷോയ്ക്ക് 40 ശതമാനം കലക്ഷനേ ഉണ്ടായിരുന്നുള്ളൂ. അത് മാറ്റിനി ആയപ്പോൾ 80 ആയി. മൗത്ത് പബ്ലിസിറ്റി കൊണ്ടാണത് സംഭവിച്ചതെന്നും ലാൽ ജോസ് പറയുന്നുണ്ട്.

അത് കോലാഹലം എന്ന സിനിമയ്ക്കും സംഭവിക്കണമെന്ന് ആ​ഗ്രഹിക്കുന്നെന്നും ലാൽ ജോസ് പറഞ്ഞു. 21 വയസിൽ സിനിമയിലേക്ക് വന്ന ആളാണ് ഞാൻ. സിനിമയാണ് എന്റെ ലെെഫും ജീവശ്വാസവും. ഒരു നല്ല സിനിമ ശ്ര​ദ്ധിക്കപ്പെടാതെ പോകരുതെന്ന ഒറ്റ ആ​ഗ്രഹം കൊണ്ടാണ് ഇവിടെ വന്നിരിക്കുന്നത്. ഈ സിനിമകൾ ആളുകൾ കണ്ടില്ലെങ്കിൽ ഇത്തരം ശ്രമങ്ങൾ ഉണ്ടാകില്ലെന്നും ലാൽ ജോസ് പറയുന്നു. ലാൽ ജോസ് ആദ്യമായി അവതരിപ്പിക്കുന്ന സിനിമയാണ് കോലാഹലം. റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രം കോമഡി ഫാമിലി ഡ്രാമയാണ്.

Read more about: lal jose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X