അഹങ്കാരത്തിനേറ്റ തിരിച്ചടിയായിരുന്നു മീരയുടെ പ്രതികരണം, ഭീകരമായ പണികൾ കിട്ടി: ലാൽ ജോസ്

മലയാള സിനിമാ പ്രേക്ഷകർക്ക് എന്നും ഓർക്കാവുന്ന ഒരുപിടി കഥാപാത്രങ്ങൾ ചെയ്ത നടിയാണ് മീര ജാസ്മിൻ. 2000 ങ്ങളിലെ നായിക നടിമാരിൽ മീരയോളം മലയാളികൾ സ്വീകരിച്ച മറ്റൊരു നടിയില്ല. ഒന്നിന് പിറകെ ഒന്നായി മീരയ്ക്ക് സൂപ്പർഹിറ്റ് സിനിമകൾ ലഭിച്ചു. സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ കടന്ന് വന്ന മീര പിന്നീട് കസ്തൂരിമാൻ, രസതന്ത്രം, അച്ചുവിന്റെ അമ്മ, പെരുമഴക്കാലം, സ്വപ്നക്കൂട്, ​ഗ്രാമഫോൺ തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാ​ഗമായി.

സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ വലിയ ശ്രദ്ധ മീരയ്ക്കുണ്ടായിരുന്നു. പ്രാധാന്യമില്ലാത്ത നായികാ വേഷങ്ങൾ മീര മലയാളത്തിൽ ചെയ്തിട്ടേയില്ല. ഇപ്പോഴിതാ മീര ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. മീര തന്റെ സിനിമ നിരസിച്ചതിനെക്കുറിച്ചാണ് ലാൽ ജോസ് സംസാരിച്ചത്. ഞാൻ വിടമാട്ടെ ബെെ കീർത്തി എന്ന യൂട്യൂബ് ചാനലിലാണ് പരാമർശം.

Lal Jose  Actress Meera Jasmine

കഥ പറയാൻ എനിക്ക് കഴിവുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ആർട്ടിസ്റ്റുകളെ ബുക്ക് ചെയ്യാൻ പോകുമ്പോൾ അവരോട് കഥ പറയും. പലപ്പോഴും എന്നിലുള്ള വിശ്വാസം കൊണ്ട് അവർ കഥ മുഴുവൻ പറയിപ്പിക്കാറേ ഇല്ല. പക്ഷെ ശരിക്കും നമ്മൾ കഥ പറച്ചിലുകാരനാകണം. കഥ പറഞ്ഞ് കൺവിൻസ് ചെയ്യിക്കണം. ആദ്യം എന്റെ അഹങ്കാരത്തിന് ആദ്യം കിട്ടിയ അടി മുല്ല എന്ന സിനിമയ്ക്ക് വേണ്ടി മീര ജാസ്മിനെ സമീപിച്ചപ്പോഴായിരുന്നെന്ന് ലാൽ ജോസ് പറയുന്നു. മീര ജാസ്മിനെയാണ് മുല്ലയിൽ നായികയായി വിചാരിച്ചിരുന്നത്. മീര ജാസ്മിനെ കൽക്കട്ടയിൽ പോയി കാണുകയാണ്.

കൽക്കട്ട ന്യൂസ് എന്ന സിനിമയിൽ അഭിനയിക്കുകയാണ്. ദിലീപും അവിടെയുണ്ട്. ദിലീപിന്റെ പടത്തിലെ നായികയായാണ് ഈ കുട്ടിയെ ബുക്ക് ചെയ്യാൻ പോകുന്നത്. കഥ പറഞ്ഞപ്പോൾ അറിയിക്കാം എന്ന് പറഞ്ഞു. ഞാൻ നാട്ടിലെത്തിയപ്പോൾ ദിലീപ് എന്നെ വിളിച്ചു. അത് നടക്കാൻ സാധ്യത കുറവാണ്, അവൾക്ക് ലാലു കഥ പറഞ്ഞിട്ട് മനസിലായില്ലെന്ന് ദിലീപ് പറഞ്ഞു. അത്തരം ഭീകരമായ പണികൾ കിട്ടിയിട്ടുണ്ട്. എന്റെ കോൺഫിഡൻസ് മുഴുവൻ പോയി. അങ്ങനെയാണ് പുതിയ പെൺകുട്ടികളെ നായികയാക്കുന്നത്. മുല്ലയിൽ മീര നന്ദനായിരുന്നു നായിക. അപ്പോൾ കഥ പറയേണ്ട കാര്യമില്ല. ക്യാരക്ടർ പറഞ്ഞ് കൊടുത്താൽ മതിയെന്നും ലാൽ ജോസ് പറഞ്ഞു.

Meera Jasmine  Lal Jose

2008 ലാണ് മുല്ല റിലീസ് ചെയ്യുന്നത്. ദിലീപ്-ലാൽ ജോസ് കൂട്ടുകെട്ടിലിറങ്ങിയ സിനിമ പക്ഷെ പ്രേക്ഷകരെ നിരാശപ്പെടുത്തി. ലാൽ ജോസിന്റെ കരിയറിൽ പ്രേക്ഷകർ സ്വീകരിക്കാതിരുന്ന സിനിമകളിലൊന്നാണ് മുല്ല. സംവിധാന രം​ഗത്ത് ലാൽ ജോസ് ഇപ്പോൾ സജീവമല്ല. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായിരുന്ന ലാൽ ജോസിന് 2014 ൽ പുറത്തിറങ്ങിയ വിക്രമാദിത്യൻ എന്ന സിനിമയ്ക്ക് ശേഷം ഒരു ഹിറ്റ് ചിത്രം ലഭിച്ചിട്ടില്ല.

സോളമന്റെ തേനീച്ചകൾ ആണ് അവസാനം റിലീസ് ചെയ്ത സിനിമ. 2022 ൽ പുറത്തിറങ്ങിയ ഈ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. കരിയറിൽ ശക്തമായ തിരിച്ച് വരവ് ലാൽ ജോസിന് ഇന്ന് അനിവാര്യമാണ്. മറുവശത്ത് ദിലീപ് തുടരെ വന്ന പരാജയങ്ങൾക്ക് ശേഷം തിരിച്ച് വരവിന്റെ പാതയിലാണ്. ഒടുവിൽ പുറത്തിറങ്ങിയ പ്രിൻസ് ആന്റ് ഫാമിലി മികച്ച വിജയം നേടി. ബ.ബ.ഭ ഉൾപ്പെടെയുള്ള സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കുറേക്കാലം കരിയറിൽ നിന്ന് മാറി നിന്ന മീര ജാസ്മിനും ഇന്ന് വീണ്ടും സജീവമാകുന്നു. ടെസ്റ്റ് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

Read more about: lal jose meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X