പൂച്ച കാരണം സിനിമ നിർത്തി വയ്ക്കേണ്ടി വരുമെന്ന് വിചാരിച്ചു, സംഭവത്തെ കുറിച്ച് ലാൽ ജോസ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ ലാൽ ജോസ്. സഹസംവിധായകനായി കരിയർ ആരംഭിച്ച താരം 1998 ൽ പുറത്ത് ഇറങ്ങിയ ഒരു ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനാവുന്നത്. ആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റായിരുന്നു. മമ്മൂട്ടിയുടെ വിജയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. പിന്നീട് പുറത്ത വന്ന ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, രസികൻ, ചാന്ത്പ്പൊട്ട്, ക്ലാസ്മേറ്റ്സ്.എൽസമ്മ എന്ന ആൺകുട്ടി,ഡയമണ്ട് നെക്‌ലെയ്സ്, വിക്രമാദിത്യൻ എന്നിങ്ങനെ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു. ഇന്നും ലാൽ ജോസിന്റെ ചിത്രങ്ങൾ മിനിസ്ക്രീനിൽ മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്.
ലാൽ ജോസിന്റെ ഏറ്റവും പുതിയ ചിത്രമാണ് മ്യാവൂ. സൗബിൻ മംമ്ത മോഹൻ ദാസ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഡിംസംബർ 24 ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത് . പൂർണ്ണമായും ഗൾഫിൽ ചിത്രീകരിച്ച ചിത്രമാണ് മ്യാവൂ. പേര് പോലെ തന്നെ സിനിമയിൽ പൂച്ച ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിത പൂച്ച സിനിമയുമായുള്ള സിനിമ ഷൂട്ടിംഗ് അനുഭവം പങ്കുവെയ്ക്കുകയാണ് ലാൽ ജോസ്. പൂച്ചയുടെ മൂഡ് അനുസരിച്ച് ഷൂട്ട് ചെയ്യുകയായിരുന്നു എന്നാണ് ലാൽ ജോസ് പറയുന്നത്. ഫിൽമീ ബിറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ സിനിമയിൽ ഗ്രാഫിക്സ് അല്ല പൂച്ച തന്നെയായിരുന്നു സൈറ്റ് അടിച്ച കാണിച്ചതെന്നും സംവിധായകൻ പറയുന്നു.

സിനിമയുടെ ഏറ്റവും വലിയ ടെൻഷൻ പൂച്ച തന്നെയായിരുന്നു എന്നാണ് ലാൽ ജോസ് പറയുന്നത്. മിഡിലിസ്റ്റിൽ എല്ല വീടുകളിലും ഒരു പൂച്ച കാണും. അവരുടെ സ്ഥിരം വളർത്തു മൃഗമാണ്. മറ്റ് വളർത്ത് മൃഗങ്ങളെ പോലെയല്ല പൂച്ച. പരിശീലനം കൊടുത്തിട്ടും ഒരു കാര്യവുമില്ല. നമ്മൾ പറയുന്നത് പൂച്ച അനുസരിക്കില്ല. അതിന് ഇഷ്ടമുള്ളത് മാത്രമേ ചെയ്യുകയുള്ളൂ. അത് തന്നെയായിരുന്നു ഈ സിനിമ ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ ടെൻഷനും.

ചിത്രത്തിൽ ആദ്യം പരിശീലനം നൽകിയ പൂച്ചയെ ആയിരുന്നു കൊണ്ടു വന്നത്.. എന്നാൽ കൂട്ടിൽ നിന്ന് ഇറക്കി വിട്ടതിന് പിന്നാലെ കാറിന് അടിയിൽ കയറി ഇരിക്കുകയായിരുന്നു. പിന്നീട് അത് പുറത്തേയ്ക്ക് വന്നില്ല. പൂച്ചയെ കാരണം സിനിമ നിർത്തി വയ്ക്കേണ്ടി വരുമെന്ന് വരെ വിചാരിച്ചിരുന്നു. എന്നാൽ പിന്നീട് മറ്റൊരു വീട്ടിൽ വളർത്തുന്ന പൂച്ചയെ കിട്ടുകയായിരുന്നു. വയറ്റിൽ ലവ് ചിഹ്നമുള്ള കാണാൻ ഭംഗിയുളള പൂച്ചയായിരുന്നു അത്. ആദ്യം അതും പ്രശ്നം തന്നെയായിരുന്നു. പിന്നെ പൂച്ച ഇണങ്ങുകയായിരുന്നു. തങ്ങൾക്ക് ആവശ്യമുള്ളതെല്ലാം പൂച്ച ചെയ്തു തന്നുവെന്നും ലാൽ ജോസ് പറഞ്ഞു.

പൂച്ചയ്ക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവവും സംവിധനം സംവിധായകൻ പങ്കുവെയ്ക്കുന്നുണ്ട്. പൂച്ചയ്ക്ക് വേണ്ടി കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു എന്നാണ് ലാൽ ജോസ് പറയുന്നത്. '' ഒരു ദിവസം ഫുൾ പുള്ളിക്കാരിയുടെ മൂഡ് അനുസരിച്ച് ഫോളോ ചെയ്ത് ഷൂട്ട് ചെയ്യുകയായിരുന്നു. ബാക്കി എല്ലാ ഷൂട്ടിംഗും പൂർത്തിയായതിന് ശേഷം പൂച്ചയുടെ മാത്രം ഷോട്ടുകൾ ഒരു ദിവസം എടുത്തു. പുള്ളിക്കാരി റെഡിയാവുമ്പോൾ ക്യാമറ വെച്ച് ഷൂട്ട് ചെയ്തു. ഗൾഫിലുള്ള മലയാളികൾക്ക് പൂച്ച വളരെ ഫെമിലിയറാണ്. വീടുകളിലൊക്കെയുളളതാണ്. ഈ പൂച്ച സൗബിന്റെ കഥാപാത്രത്തെ ഒരു പാഠം പഠിപ്പിക്കുന്നു. ഒരു മാറ്റം കൊണ്ടു വരുന്നു. പൂച്ച വഴിയുണ്ടാവുന്ന ഒരു സംഭവമാണ് ചിത്രമെന്നും ലാൽ ജോസ് പറയുന്നു.
Recommended Video

ചിത്രത്തിൽ മംമ്ത സൗബിൻ കോമ്പോയെ കുറിച്ചും ലാൽ ജോസ് പറയുന്നു. ഇരുവരും ആദ്യമായിട്ടാണ് ഒന്നിച്ച് അഭിനയിക്കുന്നത്. ഇരുവരും നല്ല അഭിനേതാക്കാളാണ്. സുലേഖ എന്നത് അതീവ സുന്ദുരിയണ്. സൗബിന്റെ കാര്യക്ടർ സുലേഖയുടെ സൗന്ദര്യം കണ്ടാണ് വീഴുന്നത്. സുലേഖ ഒരു പ്രത്യേക സാഹചര്യത്തിലാണ് വിവാഹത്തിന് സമ്മതിക്കുന്നത്. എന്നാൽ ഇയാളെ കണ്ട് കഴിയുമ്പോൾ ഇഷ്ടപ്പെടുന്നു. ഇവരുടെ ഹൈറ്റ് വ്യത്യാസവും മറ്റുമൊന്നും സിനിമയിൽ ചർച്ച ചെയ്യുന്നില്ലെന്നും ഇപ്പോഴുള്ള താരങ്ങൾ കഥാപാത്രങ്ങളുടെ പ്രായം നേക്കാറില്ലെന്നും കഥപാത്രത്തെ നോക്കിയാണ് സിനിമ ചെയ്യുന്നതെന്നും ലാൽ ജോസ് പറയുന്നു.


Click it and Unblock the Notifications