ചാന്തുപൊട്ട് സിനിമയുടെ പേരില്‍ കടിച്ചുകീറാന്‍ വരുന്നവരോട് ലാല്‍ജോസിന്റെ മറുപടി

By Prashant V R

ദിലീപ്-ലാല്‍ജോസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളിലൊന്നാണ് ചാന്തുപൊട്ട്. രാധാകൃഷ്ണന്‍ എന്ന സ്‌ത്രൈണത നിറഞ്ഞ കഥാപാത്രമായി ദിലീപ് എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചത്. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചാന്തുപൊട്ടില്‍ മികച്ച പ്രകടനമായിരുന്നു ദിലീപ് കാഴ്ചവെച്ചിരുന്നത്. ദീലിപിന്റെ കരിയറിലും ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലേത്.

ദിലീപിന്റെ ഗോപിക നായികയായി എത്തിയ ചിത്രത്തില്‍ ലാല്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത്, ഭാവന, ശോഭ മോഹന്‍, രാജന്‍ പി ദേവ് തുടങ്ങിയവരും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. പെണ്‍കുട്ടിയെപോലെ വളര്‍ത്തപ്പെട്ട ഒരു ആണ്‍കുട്ടിയുടെ കഥയായിരുന്നു ചിത്രത്തില്‍ പറഞ്ഞത്. അതേസമയം സിനിമ ഇറങ്ങിയ ശേഷം വലിയ രീതിയിലുളള വിമര്‍ശനങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നിരുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ ഒന്നാകെ

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ ഒന്നാകെ പരിഹസിക്കുന്ന ചിത്രമാണ് ചാന്തുപൊട്ട് എന്നായിരുന്നു ചില ആളുകള്‍ അഭിപ്രായപ്പെട്ടത്. അതേസമയം സിനിമയെ കടിച്ചുകീറാന്‍ വരുന്ന ആളുകളോട് സംവിധായകന്‍ ലാല്‍ജോസ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ചാന്ത്‌പൊട്ട് എന്ന സിനിമയുടെ പേരില്‍ എന്നെ കടിച്ചുകീറാന്‍ വന്ന ആളുകള്‍ക്ക് അറിയാത്ത കാര്യം അതിലെ രാധാകൃഷ്ണന്‍ എന്ന കഥാപാത്രം പുരുഷന്‍ തന്നെയാണ്.

ദിലീപിന്റെ കഥാപാത്രം

ദിലീപിന്റെ കഥാപാത്രം ഒരു പെണ്‍കുട്ടിയെയാണ് പ്രേമിക്കുന്നത്. അതില്‍ ഒരു കുഞ്ഞ് പിറക്കുന്നുണ്ട്. അവന് ആകെയുണ്ടായിരുന്നത് അവന്റെ പെരുമാറ്റത്തിലുളള സ്‌ത്രൈണത മാത്രമാണ്. അത് അവന്‍ വളര്‍ന്ന സാഹചര്യവുമായി ബന്ധപ്പെട്ടിട്ടുളളതാണ്. അവന്റെയൊപ്പമുളള പെണ്‍കുട്ടിയുമായി പ്രണയം ഉണ്ടാകുന്നുണ്ട്. അവന് സെക്‌സ് ഉണ്ടാകുന്നുണ്ട്. അതില്‍ കുഞ്ഞ് ഉണ്ടാകുന്നുണ്ട്. ചാന്തുപൊട്ട് ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥ ആണെന്നാണ് ഇപ്പോഴും ആളുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.

അത് എന്റെ പരാജയമായിട്ടാണ് ഞാന്‍ കാണുന്നത്.

അത് എന്റെ പരാജയമായിട്ടാണ് ഞാന്‍ കാണുന്നത്. കാരണം ആ സിനിമ മുഴുവന്‍ കണ്ടിട്ട് അത് ട്രാന്‍സ്‌ജെന്‍ഡറുടെ കഥ ആണെന്ന് മനസിലാക്കുന്ന അവര്‍ക്ക് എന്തോ പ്രശ്‌നമുണ്ട്. അല്ലെങ്കില്‍ അത് കൃത്യമായി അവര്‍ക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കാത്തതില്‍ എനിക്ക് എന്തോ പ്രശ്‌നമുണ്ട്. അങ്ങനെ മാത്രമേ ഞാന്‍ ആ വിവാദത്തെ എന്നും നോക്കി കാണുന്നുളളു. ലാല്‍ജോസ് പറഞ്ഞു.

അതേസമയം ദിലീപിന്റെ കരിയറിലെ

അതേസമയം ദിലീപിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി പ്രേക്ഷകര്‍ ഇന്നും വിലയിരുത്തുന്ന റോളാണ് ചാന്തുപൊട്ടിലേത്. വിദ്യാസാഗര്‍ ഒരുക്കിയ ചാന്തുപൊട്ടിലെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയില്‍ എസ് ജാനകി പാടിയ ആഴക്കടലിന്റെ എന്ന് തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2005ലായിരുന്നു ദിലീപ്

2005ലായിരുന്നു ദിലീപ്-ലാല്‍ജോസ് കൂട്ടുകെട്ടില്‍ ചാന്ത്‌പൊട്ട് പുറത്തിറങ്ങിയത്. സിനിമയുടെ റീമേക്ക് അവകാശം വിറ്റുപോയിരുന്നെങ്കിലും മറ്റ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങിയിരുന്നില്ല. മലയാളത്തില്‍ ദിലീപ് ചെയ്ത വേഷം മറ്റു ഭാഷകളില്‍ ചെയ്യാന്‍ ആര്‍ക്കും ധൈര്യം വന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. ചാന്തുപൊട്ടിലെ കഥാപാത്രത്തിനായി വലിയ തയ്യാറെടുപ്പുകളായിരുന്നു ദീലിപ് എടുത്തിരുന്നത്. അതെല്ലാം സിനിമയില്‍ നന്നായി വരികയും ചെയ്തിരുന്നു.

Read more about: dileep lal jose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X