അമിത മദ്യപാനം സ്ട്രോക്ക് വരുത്തി, ആനിനെ നായികയാക്കി പുലിവാല് പിടിക്കരുതെന്ന് ഉപദേശം, പിന്നീട് സംഭവിച്ചത്...!

ചെറിയ വേഷങ്ങളിലൂടെ മലയാളിയുടെ മനസില്‍ വലിയ കഥാപാത്രമായി വളര്‍ന്ന ആളായിരുന്നു അഗസ്റ്റിന്‍. നൂറിലധികം സിനിമകളില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ‌ പ്രേക്ഷക മനസില്‍ ഇടംനേടാന്‍ ഈ കോഴിക്കോട്ടുകാരനായി. അ​ഗസ്റ്റിനെ കുറിച്ചുള്ള ഓർമകൾ സംവിധായകൻ ലാൽ ജോസ് പങ്കുവെച്ചു. അമിത മദ്യപാനമാണ് താരത്തെ രോ​ഗിയാക്കിയതെന്ന് ലാൽ ജോസ് പറഞ്ഞു. കോഴിക്കോടൻ സിനിമകളുടെ അവിഭാജ്യഘടകമായിരുന്നു അ​ഗസ്റ്റിൻ ചേട്ടൻ.

അവിടെ ഷൂട്ട് ചെയ്യുന്ന എല്ലാ സിനിമകളുടെ പിന്നണിയിലും അ​ഗസ്റ്റിൻ ചേട്ടനുണ്ടാകും. സിനിമയിൽ അദ്ദേഹം ചെയ്യാത്ത ജോലികളില്ല. അങ്ങനെയാണ് സിനിമ മേഖലയിലെ ഒട്ടുമിക്ക ആളുകളുമായി അദ്ദേഹം സൗഹൃദം ഉണ്ടാക്കിയത്. ഞാൻ സിനിമയിൽ വന്ന കാലത്ത് അ​ഗസ്റ്റിനെ തെല്ലാെരു അത്ഭുതത്തോടെയാണ് നോക്കി കണ്ടിട്ടുള്ളത്.

Lal Jose Actor Augustine

ചെറിയ റോളുകളിലും പാസിങ് ഷോട്ടിലും അഭിനയിക്കുന്ന നടനായിരുന്നുവെങ്കിലും സൗഹൃദം സംവിധായരുമായും തിരക്കഥാകൃത്തുമായും നിർമാതാക്കളുമെല്ലാമായിട്ടായിരുന്നു. അത് എങ്ങനെ സംഭവിക്കുന്നുവെന്ന് അത്ഭുതപ്പെട്ടിരുന്നു. വളരെ സരസനാണ് അദ്ദേഹം. അ​ഗസ്റ്റിൻ ചേട്ടനുള്ള സെൻസ് ഓഫ് ഹ്യൂമറിന്റെ പത്ത് ശതമാനം പോലും സിനിമയിലെ കഥാപാത്രങ്ങളിലൂടെ പുറത്ത് വന്നിട്ടില്ല.

അ​ദ്ദേഹത്തിന്റെ സൗ​ഹൃദ വലയത്തിലുള്ള ആൾക്കാരാണ് ഐവി ശശി ചേട്ടനും സംവിധായകൻ രഞ്ജിത്തും ​ഗിരീഷ് പുത്തഞ്ചേരിയും നടൻ സിദ്ദീഖും വിഎം വിനുവുമെല്ലാം. ഇവരെ കുറിച്ചെല്ലാം രസകരമായ കഥകൾ അദ്ദേഹം ഉണ്ടാക്കി പറയുമായിരുന്നു. അവരും അത് എഞ്ചോയ് ചെയ്തിരുന്നു. സിനിമകൾ ചെയ്ത് ചെയ്ത് ബെറ്ററായ നടൻ കൂടിയായിരുന്നു അദ്ദേഹം. ​​ഗാന്ധി ന​ഗർ സെക്കന്റ് സ്ട്രീറ്റ് സിനിമയ്ക്ക് ലൊക്കേഷൻ കണ്ടെത്തി കൊടുത്തതും അ​ഗസ്റ്റിൻ ചേട്ടനായിരുന്നു.

അതിന് ലഭിച്ച പ്രതിഫലമാണ് ആ സിനിമയിൽ മോഹൻലാലിന്റെ റൂമേറ്റായുള്ള വേഷം. ഒരു മറവത്തൂർ കനവ് എന്ന എന്റെ ആദ്യ സിനിമയിലും അ​ഗസ്റ്റിൻ ചേട്ടൻ അഭിനയിച്ചു. മ​ദ്യപാനം അ​ഗസ്റ്റിന്റെ ചേട്ടന്റെ ജീവിതത്തിൽ കുറച്ച് കൂടിപ്പോയിയെന്ന് തോന്നിയിട്ടുണ്ട്. കഴിക്കുന്ന അളവിലൊന്നും ഒരു കൺട്രോളുമില്ലായിരുന്നു. 2009ലാണ് അദ്ദേഹത്തിന് സ്ട്രോക്ക് വന്നു. അത് ഞങ്ങൾക്കും വലിയൊരു ഷോക്കായിരുന്നു.

കാരണം എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന വാചാലനായ ഒരാൾ പെട്ടന്ന് സംസാരിക്കുന്നതിൽ ബുദ്ധിമുട്ട് വരികയാണ്. ഒരു കൈയ്ക്കും ഒരു കാലിനും ബലം ക്ഷയവും ഒപ്പം വന്നു. അതോടെ വീട്ടിലിരിപ്പായി. അതിന് തൊട്ടുമുമ്പാണ് അ​ദ്ദേഹം അറബിക്കഥ എന്ന എന്റെ സിനിമയിൽ അഭിനയിക്കുന്നത്. ശ്രീനിചേട്ടന് പ്രിയപ്പെട്ടയാളായിരുന്നു. അദ്ദേഹത്തെ പൊട്ടിച്ചിരിപ്പിച്ചിരുന്നയാളാണ് അ​ഗസ്റ്റിൻ ചേട്ടൻ.

Lal Jose Actor Augustine

സ്ട്രോക്ക് വന്ന് ​അ​ഗസ്റ്റിൻ ചേട്ടൻ റസ്റ്റിലാണെന്ന് അറിഞ്ഞപ്പോൾ ഒരിക്കൽ ഞാൻ കോഴിക്കോടുള്ള അദ്ദേഹത്തിന്റെ വീട്ടിൽ കാണാനായി പോയി. അവിടെ വെച്ചാണ് ആൻ അ​ഗസ്റ്റിനെ ഞാൻ കാണുന്നത്. മുമ്പ് അവളെ കണ്ടിട്ടുണ്ടെങ്കിലും അത്ര ശ്രദ്ധിച്ചിരുന്നില്ല. അവിടെ വെച്ച് കണ്ടപ്പോൾ ആൻ എൽസമ്മ എന്ന ആൺകുട്ടിയിലെ നായിക വേഷം ചെയ്യാൻ കറക്ടാണെന്ന് തോന്നി. അ​ഗസ്റ്റിൻ ചേട്ടൻ അസുഖ ബാധിതനായശേഷം വരുമാനം നിന്നു.

അദ്ദേഹത്തിന്റെ ഭാര്യ എൽഐസി ഏജന്റായി ജോലി ചെയ്യുന്നുണ്ടായിരുന്നു. നല്ലൊരു വീട് പുള്ളി പണിതിരുന്നു. പെട്ടന്നുള്ള അസുഖം അദ്ദേഹത്തെ സാമ്പത്തികമായി കുഴപ്പത്തിലാക്കി. ആൻ അഭിനയിച്ച് ക്ലിക്കായാൽ അവൾ കുടുംബം നോക്കാൻ പറ്റുന്നതിലെ സാധ്യത ഞാൻ അ​ഗസ്റ്റിൻ ചേട്ടനോട് പറഞ്ഞു. ​ഗസ്റ്റിന് പൂ കൊണ്ടുകൊടുക്കാൻ പോലും സ്റ്റേജിൽ അവൾ കയറിയിട്ടില്ല.

അതുകൊണ്ട് നീ എന്നെ സഹായിക്കാനായി റിസ്ക്ക് എടുക്കേണ്ട പുലിവാല് പിടിക്കരുത് എന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഞാൻ ആനിനെ സെലക്ട് ചെയ്തു. അവളുടെ ഷൂട്ട് തീരുന്ന ദിവസം അ​ഗസ്റ്റിൻ ചേട്ടൻ സെറ്റിൽ വന്നിരുന്നു. താങ്ക്സ് പറഞ്ഞു. ഒപ്പം എനിക്കൊരു ഷർട്ടും സമ്മാനിച്ചു. മരിക്കുന്നതിന് മുമ്പ് കണ്ടിരുന്നു. ബോധമില്ലാത്ത അവസ്ഥയിലായിരുന്നു എന്നും ലാൽ ജോസ് ഓർത്തെടുത്തു.

Read more about: augustine ann augustine lal jose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X