ഗര്‍ഭിണിയായിരുന്ന പാര്‍വതിയെ കാണാന്‍ ജയറാമിന് പോണം,നിസാര്‍ അത്ഭുതപ്പെടുത്തിയെന്ന് ലാല്‍ ജോസ്

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് ലാല്‍ ജോസ്. മുന്‍നിര സംവിധായകര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചതിന് ശേഷമായാണ് അദ്ദേഹം സ്വതന്ത്ര്യ സംവിധായകനായത്. ലാല്‍ ജോസിന്റെ സിനിമകളിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ചവരേറെയാണ്. ദിലീപിന്റെയും കുഞ്ചാക്കോ ബോബന്റേയുമൊക്കെ അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം. കമലിന്റെ പ്രിയ ശിഷ്യന്‍മാരിലൊരാള്‍ കൂടിയാണ് ലാല്‍ ജോസ്.

താന്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച സമയത്തെ അനുഭവത്തെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. നിസാര്‍ സംവിധാനം ചെയ്ത സുദിനത്തിന്റെ ചിത്രീകരണത്തിനിടയിലെ അനുഭവത്തെക്കുറിച്ചാണ് ലാല്‍ ജോസ് വാചാലനായത്. ജയറാം, ദിലീപ്, മാധവി, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, സുധീഷ്, സൈനുദ്ദീന്‍, സ്വപ്‌ന രവി, സുവര്‍ണ്ണ മാത്യു, പ്രിയങ്ക തുടങ്ങിയവരായിരുന്നു സുദിനത്തിലെ പ്രധാന താരങ്ങള്‍.

സുദിനം' എന്ന നിസാര്‍ ഇക്കയുടെ സിനിമയില്‍ ഞാന്‍ ആയിരുന്നു അസോസിയേറ്റ് സംവിധായകനായി വര്‍ക്ക് ചെയ്തത്. ജയറാമേട്ടനും മാധവിയുമായിരുന്നു അതിലെ പ്രധാന താരങ്ങള്‍. നിസാര്‍ എന്ന സംവിധായകന്റെ ഏറ്റവും വലിയ പ്രത്യേകത ഏറ്റവും വേഗത്തില്‍ സിനിമ തീര്‍ക്കും എന്നതാണ് അത്രയ്ക്ക് ഫാസ്റ്റ് ആണ് എല്ലാം.

Jayaram

ഒരു ദിവസം ജയറാമേട്ടന് ലൊക്കേഷനില്‍ നിന്ന് നേരത്തെ പോകണമെന്ന് പറഞ്ഞു. പാര്‍വതി അന്ന് കണ്ണനെ (കാളിദാസ്) പ്രെഗ്നെന്റ് ആയിരുന്നു,അത് കൊണ്ട് തന്നെ പാര്‍വതി ഹോസ്പിറ്റലില്‍ ആയതിനാല്‍ ജയറാമേട്ടന് നേരത്തെ പോകേണ്ട ആവശ്യമുണ്ടായിരുന്നു. അതേക്കുറിച്ച് അദ്ദേഹം നേരത്തെ സംവിധായകനോട് പറയുകയും ചെയ്തിരുന്നു.

ഉച്ച കഴിഞ്ഞു താന്‍ പോകുമെന്ന് അറിയിച്ച ജയറാമേട്ടനെ പോലും ഞെട്ടിച്ചു കൊണ്ട് അന്ന് എടുക്കാനുള്ള മുഴുവന്‍ സീനും ഉച്ചയ്ക്ക് മുന്‍പ് എടുത്തു തീര്‍ത്തു കൊണ്ട് നിസാര്‍ ഇക്ക ഞങ്ങളെ എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു ലാല്‍ ജോസ് പറഞ്ഞത്. അദ്ദേഹത്തിന്‍റെ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X