നായകന് 2 വര്‍ഷത്തെ വിലക്ക്? കാവ്യ മാധവനും ദിലീപും തകര്‍ത്തഭിനയിച്ച സിനിമയുടെ പിന്നാമ്പുറ കഥ, കാണൂ!

Recommended Video

കാവ്യ മാധവനും ദിലീപും അഭിനയിച്ച സിനിമയുടെ പിന്നാമ്പുറ കഥ | filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടുകളിലൊന്നാണ് ദിലീപ് ലാല്‍ജോസ് കോംപിനേഷന്‍. സംവിധായകനും നടനും എന്നതിനും അപ്പുറത്ത് അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇവര്‍. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളെല്ലാം എന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നവയാണ്. ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തിയ താരത്തിന് ശക്തമായ പിന്തുണയാണ് ഈ സംവിധായകന്‍ നല്‍കിയത്. ദിലീപിനെ മാത്രമല്ല കാവ്യ മാധവനെയും താരമാക്കിയ സംവിധായകനാണ് ലാല്‍ജോസ്. സംവൃത സുനിലുള്‍പ്പടെ നിരവധി താരങ്ങള്‍ ഈ സംവിധായകന്റെ സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് കടന്നുവന്നിട്ടുണ്ട്.

ദിലീപും ലാല്‍ജോസും ഒരുമിച്ചെത്തിയ സിനിമകളില്‍ അപൂര്‍വ്വം ചില സിനിമകള്‍ മാറ്റിനിര്‍ത്തിക്കഴിഞ്ഞാല്‍ മറ്റ് സിനിമകളെല്ലാം ഗംഭീരവിജയമായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ മീശമാധവന്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച സാമ്പത്തികവിജയം നേടിയ ചിത്രമാണ്. കാവ്യ മാധവന്‍, ജ്യോതിര്‍മയി, ഇന്ദ്രജിത്ത് തുടങ്ങി നിരവധി പേരാണ് ഈ ചിത്രത്തില്‍ അഭിനയിച്ചത്. ഈ സിനിമ സ്വീകരിക്കാന്‍ നിര്‍മ്മാതാക്കള്‍ ആദ്യം തയ്യാറായില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു, എന്നാല്‍ സിനിമയ്ക്കിടയില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന മറ്റ് ദുരനുഭവങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ് ലാല്‍ജോസ്. ഒരു ചാനല്‍ പരിപാടിക്കിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

ജ്യോതിര്‍മയിയും ദിലീപും

ജ്യോതിര്‍മയിയും ദിലീപും

മീശമാധവന്‍ എന്ന ചിത്രം കണ്ടവാരും സിനിമയിലെ ഗാനങ്ങള്‍ മറക്കാനിടയില്ല. ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗര്‍ കൂട്ടുകെട്ടിലിറങ്ങിയ മനോഹര ഗാനങ്ങള്‍ ഇന്നും ആസ്വദാകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന ഗാനരംഗത്ത് അഭിനയിക്കുമ്പോഴുള്ള അനുഭവത്തെക്കുറിച്ചാണ് സംവിധായകന്‍ ആദ്യം പറഞ്ഞത്. ദിലീപിന്റെ സിനിമാജീവിതത്തില്‍ ഇതുവരെ അത്തരമൊരു ഫാസ്റ്റ് നമ്പറിനൊപ്പം ചുവടുവെച്ചിരുന്നില്ല. ജ്യോതിര്‍മയി ജീവിതത്തിലാദ്യമായി നൃത്തം ചെയ്യുകയായിരുന്നു.

ദിലീപിന് വിലക്ക്

ദിലീപിന് വിലക്ക്

ദിലീപിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു തീരുമാനം വന്നത് ആ സമയത്തായിരുന്നു. മലയാള സിനിമയില്‍ നിന്നും രണ്ട് വര്‍ഷത്തേക്ക് ദിലീപിനെ വിലക്കിയെന്ന് കേട്ടതിന്റെ ഞെട്ടലിലായിരുന്നു എല്ലാവരും.ദിലീപിന് മാത്രമല്ല തന്നെ സംബന്ധിച്ചിടത്തോളവും കരിയറിലെ പ്രധാനപ്പെട്ടൊരു വെല്ലുവിളായായിരുന്നു ഈ സിനിമ. രണ്ടാംഭാവമെന്ന സിനിമയുടെ പരാജയത്തിന് ശേഷം ഒരുക്കിയ ചിത്രം, ഇനിയങ്ങോട്ട് സിനിമയില്‍ നില്‍ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ചിത്രമായിരുന്നു ഇതെന്നും ലാല്‍ജോസ് പറയുന്നു.

സെറ്റ് മുഴുവന്‍ നിശ്ചലമായി

സെറ്റ് മുഴുവന്‍ നിശ്ചലമായി

രണ്ടാംഭാവത്തിന്റെ കടുത്ത പരാജയത്തില്‍ നിന്നും കരകയറാനായി ഒരുക്കുന്ന ചിത്രത്തിലെ നായകന് രണ്ടം വര്‍ഷത്തെ വിലക്കെന്ന കേട്ടപ്പോള്‍ എല്ലാവരും തകര്‍ന്നുപോയി. സെറ്റ് തന്നെ ഒന്നടങ്കം നിശ്ചലമായി മാറുകയായിരുന്നു. എന്നാല്‍ അതിനിടയിലാണ് ദൈവം ഒരു സൊല്യൂഷന്‍ നല്‍കിയത്. അതെന്താണെന്ന് തുറന്നുപറയാന്‍ നിര്‍വാഹമില്ലെന്നും അദ്ദേഹം പറയുന്നു. എന്തായാലും ആ നിയോഗം സിനിമാപ്രേമികള്‍ക്ക് അനുഗ്രഹമായി മാറിയെന്ന കാര്യത്തില്‍ സംശയം വേണ്ട.

പിന്നീട് വാശിയായി

പിന്നീട് വാശിയായി

സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ അത്തരത്തിലുള്ള സൊലൂഷ്യനെക്കുറിച്ചും അദൃശ്യമായ ശക്തിയെക്കുറിച്ചുമൊക്കെ നിങ്ങള്‍ക്ക് മനസ്സിലാവും. അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പിന്നീട് പ്രവര്‍ത്തിച്ചത്. പിന്നീട് വാശിയായിരുന്നു. എന്തായാലും സിനിമ പൂര്‍ത്തിയാക്കും. റിലീസ് ചെയ്യണമൊ എന്ന കാര്യത്തെക്കുറിച്ച് പിന്നീട് തീരുമാനിക്കട്ടെ എന്ന നിലപാടിലായിരുന്നു എല്ലാവരും. ആ വാശി മുഴുവന്‍ ദിലീപിനുണ്ടായിരുന്നു അതാണ് ഗാനരംഗത്തില്‍ പ്രകടമായത്.

ജ്യോതിര്‍മയി ഇറങ്ങാന്‍ കൂട്ടാക്കിയില്ല

ജ്യോതിര്‍മയി ഇറങ്ങാന്‍ കൂട്ടാക്കിയില്ല

ഇന്നത്തെപ്പോലെ കാരവാന്‍ സമ്പ്രദായമൊന്നും അന്നുണ്ടായിരുന്നില്ല. ആ ഗാനരംഗത്തിലെ ഡ്രസ്സിട്ട് പുറത്തിരങ്ങാന്‍ മടിച്ചുനില്‍ക്കുകയായിരുന്നു ജ്യോതിര്‍മയു. സമയമായിട്ടും ഇറങ്ങിവരാത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് കോസ്റ്റ്യൂമിലെ പ്രശ്‌നമാണെന്ന് മനസ്സിലാക്കിയത്. ജീവിതത്തിലാദ്യമായിട്ടായിരുന്നു താരം അത്തരത്തിലൊരു വേഷം ധരിക്കുന്നത്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിവരാന്‍ താരത്തിന് ചമ്മലായിരുന്നു. ഷോളൊന്നും കഴുത്തിലിടാന്‍ പറ്റാത്ത ഡ്രസായിരുന്നു അത്.

മേയ് ഫ്‌ളവര്‍ ഉപയോഗിച്ച് മാല

മേയ് ഫ്‌ളവര്‍ ഉപയോഗിച്ച് മാല

ജ്യോതിര്‍മയിയുടെ അവസ്ഥയെക്കുറിച്ച് മനസ്സിലായതിനാല്‍ അവരെക്കൂടുതല്‍ നിര്‍ബന്ധിക്കാന്‍ പോയില്ല. അതിനിടയിലാണ് മേയ് ഫള്വര്‍ പൂവിതള്‍ കൊണ്ട് മാലയുണ്ടാക്കാമോയെന്ന് ആര്‍ട് ഡയറക്ടറോട് ചോദിച്ചത്. താരത്തിന്റെ അപ്പോഴത്തെ നാണം മറയ്ക്കാനായി കഴുത്തിലിട്ട മാല പിന്നീട് ഗാരംഗത്തില്‍ ദിലീപിനും നല്‍കുകയായിരുന്നു. ആദ്യം ജ്യോതിര്‍മയിക്ക് നല്‍കിയ മാല ഗാനത്തിന്‍റെ തുടക്കത്തില്‍ ദിലീപിനും നല്‍കുകയായിരുന്നു.

നിര്‍മ്മാതാക്കളെ കിട്ടിയില്ല

നിര്‍മ്മാതാക്കളെ കിട്ടിയില്ല

മീശമാധവന് മുന്‍പ് ചെയ്ത സിനിമയായ രണ്ടാംഭാവത്തിന്റെ പരാജയത്തെത്തുടര്‍ന്ന് ഈ ചിത്രത്തെ ഏറ്റെടുക്കാന്‍ നിര്‍മ്മാതാക്കള്‍ ആദ്യം തയ്യാറായിരുന്നില്ല. രഞ്ജന്‍ പ്രമോദ് ലാല്‍ ജോസ് കൂട്ടുകെട്ടിനോട് ആര്‍ക്കും താല്‍പര്യമില്ലാത്ത സമയം കൂടിയായിരുന്നു അത്. സുരേഷ് ഗോപി ഡബിള്‍ റോളിലെത്തിയ സിനിമയായിരുന്നിട്ട് കൂടി ബോക്‌സോഫീസില്‍ തകര്‍ന്നടിയുകയായിരുന്നു ആ സിനിമ. ചിത്രത്തിലെ മറന്നിട്ടുമെന്തിനോ എന്ന ഗാനം മാത്രമാണ് ഏറെ ശ്രദ്ധ നേടിയത്. ഇത്തരമൊരു സാഹചര്യത്തില്‍ പുതിയ ചിത്രവും പരാജയമാവുമോ എന്ന ഭീതിയെത്തുടര്‍ന്നാണ് പലരും പിന്നോട്ടേക്ക് വലിഞ്ഞത്.

തിരക്കഥാകൃത്തിനെ മാറ്റണമെന്നാവശ്യപ്പെട്ടു

തിരക്കഥാകൃത്തിനെ മാറ്റണമെന്നാവശ്യപ്പെട്ടു

കാള്‍ട്ടണ്‍ ഫിലിംസായിരുന്നു ചിത്രം നിര്‍മ്മിക്കാമെന്നേറ്റത്. എന്നാല്‍ അവസാന നിമിഷം അവര്‍ ഈ പിന്മാറി. തിരക്കഥാകൃത്തില്‍ വിശ്വാസമില്ലാത്തതിനാലാണ് മാറുന്നതെന്നായിരുന്നു അവര്‍ വ്യക്തമാക്കിയത്. കൂടാതെ സംഗീതസംവിധായകന്റെ കാര്യത്തിലും അവര്‍ തൃപ്തരായിരുന്നില്ല. എന്നാല്‍ ഇതൊന്നും ഒരു വിഷയമേയായിരുന്നില്ലെന്ന് സിനിമ പിന്നീട് തെളിയിച്ചു. എക്കാലത്തെയും മികച്ച വിജയമാണ് ഈ ചിത്രം സമ്മാനിച്ചത്.

ഓണ്‍സ്‌ക്രീനിലും ജീവിതത്തിലും

ഓണ്‍സ്‌ക്രീനിലും ജീവിതത്തിലും

ഓണ്‍സ്‌ക്രീനില്‍ മികച്ച പ്രകടനം കാഴ്ച വെച്ച താരജോഡികളായ ദിലീപും കാവ്യയും ജീവിതത്തിലും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ ആരാധകര്‍ക്കായിരുന്നു ഏറെ സന്തോഷം. വ്യക്തിജീവിതത്തില്‍ ഇതുവരെയില്ലാത്തത്ര തരത്തിലുള്ള പ്രതിസന്ധികളായിരുന്നു ഇവരെ കാത്തിരുന്നത്. ദിലീപിനൊപ്പം ശക്തമായ പിന്തുണ നല്‍കി കാവ്യ മാധവന്‍ കൂടെയുണ്ടായിരുന്നു. സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ചാണ് ഇവര്‍ മുന്നേറുന്നത്.

വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നു

വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നു

സിനിമയില്‍ മികച്ച താരജോഡിയായി നിറഞ്ഞുനില്‍ക്കുന്നതിനിടയില്‍ വിവാദങ്ങളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ നിരവധി തവണ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. പ്രതികരിക്കാതെ അവഗണിക്കുകയായിരുന്നു. പിന്നീട് ഇരുവരും ജീവിതത്തില്‍ ഒരുമിക്കാന്‍ തീരുമാനിച്ചപ്പോഴും സമാന അവസ്ഥ തന്നെ തുടരുകയായിരുന്നു. മീനാക്ഷിയും കാവ്യയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലായിരുന്നു പ്രചാരണം. അത് ശരിയല്ലെന്ന് ഈ കുടുംബം തന്നെ പിന്നീട് തെളിയിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X