വിക്രമാദിത്യന്‍ രണ്ടാം ഭാഗം, ദുല്‍ഖറിനും ഉണ്ണിക്കുമൊപ്പം മറ്റൊരു താരവും, വെളിപ്പെടുത്തി ലാൽ ജോസ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാൽ ജോസ്. 1998 ൽ പുറത്ത് ഇറങ്ങിയ ഒരു മറവത്തൂർ കനവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനാവുന്നത്. ഈ ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു. പിന്നീട് പുറത്ത് ഇറങ്ങിയ ഒരു മറവത്തൂർ കനവ് കൂടാതെ ചന്ദ്രനുദിക്കുന്ന ദിക്കിൽ, രണ്ടാംഭാവം, മീശമാധവൻ, പട്ടാളം,അയാളും ഞാനും തമ്മിൽ,എൽസമ്മ എന്ന ആൺകുട്ടി തുടങ്ങിയ ചിത്രങ്ങളെല്ലാം വൻ വിജയം നേടിയിരുന്നു. ഇന്നും ഈ ചിത്രങ്ങൾ മിനിസ്ക്രീനിൽ കാഴ്ചക്കാരെ നേടുന്നുണ്ട്.
പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്ന ഒരു ലാൽ ജോസ് ചിത്രമാണ് വിക്രമാദിത്യന്‍. ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഇന്നും മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്. ഒരു ഫീൽ ഗുഡ് ചിത്രമാണിത്. നമിത പ്രമോദാണ് നായിക. ഇപ്പോഴിത സിനിമയുടെ രണ്ടാം ഭാഗത്തെ കുറച്ചുള്ള സൂചന നൽകുകയാണ് സംവിധായകൻ ലാൽ ജോസ്.. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് വിക്രമാദിത്യന്‍ രണ്ടാം ഭാഗത്തെ കുറിച്ച് ലാല്‍ജോസ് പറഞ്ഞത്.

'വിക്രമാദിത്യന്‍' രണ്ടാം ഭാഗം ഓകെയായിട്ടിരിക്കുകയാണ്. ദുല്‍ഖറിനോട് പറഞ്ഞിട്ടില്ല. ഒരു വണ്‍ലൈന്‍ സെറ്റായി കഴിഞ്ഞാല്‍ ദുല്‍ഖറിനോട് സംസാരിക്കണമെന്നാണ് ലാൽ ജോസ് പറയുന്നത്. രണ്ടാം ഭാഗത്തെ കുറിച്ച് ലാൽ ജോസ് പറയുന്നത് ഇങ്ങനെ... '' 'വിക്രമാദിത്യന്‍ രണ്ടാം ഭാഗം ഓകെയായിട്ടിരിക്കുകയാണ്. ദുല്‍ഖറിനോട് പറഞ്ഞിട്ടില്ല. കഥ ആദ്യമധ്യാന്ത്യം സെറ്റായി. ഒരു വണ്‍ലൈന്‍ സെറ്റായി കഴിഞ്ഞാല്‍ ദുല്‍ഖറിനോട് സംസാരിക്കണം. ദുല്‍ഖര്‍ ഓകെയാണെങ്കില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാവും. ദുല്‍ഖറുണ്ടാവും, ഉണ്ണി മുകുന്ദനുണ്ടാവും. പിന്നെ ആരൊക്കെയുണ്ടാവും എന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. നമിത ഒരു ചെറിയ പോഷനിലുണ്ടാവും,' ലാല്‍ജോസ് പറഞ്ഞു.

'നിവിന്‍ പോളി ഗസ്റ്റ് റോളിലുണ്ടാവുമോ എന്ന് പറയാന്‍ പറ്റില്ല. അന്നത്തെ ആളുകളൊക്കെ ഇപ്പോള്‍ ഒരുപാട് വളര്‍ന്ന് പോയി. ദുല്‍ഖര്‍ തന്നെ ഇത് ആക്‌സപ്റ്റ് ചെയ്യുമോയെന്ന് എനിക്ക് അറിയില്ല. കാരണം അന്നത്തെ പോലെ ഈക്വല്‍ ഇമ്പോര്‍ട്ടന്റ് ആയിട്ടുള്ള റോളില്‍ ഉണ്ണിയുണ്ട്. എങ്ങനെയായിരിക്കും ദുല്‍ഖര്‍ ഈ സിനിമയെ സമീപിക്കുക എന്നറിയില്ല.മാത്രമല്ല ഇത്തവണ ഒരു സ്റ്റാറും കൂടി പടത്തിലുണ്ടാവും. അത് പറയാറായിട്ടില്ല. ആയാളോടും പറഞ്ഞിട്ടില്ല. ഒരാളെ മനസില്‍ കണ്ടുവെച്ചിട്ടുണ്ട്. ദുല്‍ഖറിന്റെ ക്ലീന്‍ ചീറ്റ് കിട്ടിയാലേ മുന്നോട്ട് പോകാന്‍ പറ്റൂ,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാൽ ജോസിന്റെ വാക്കുകൾ വൈറലായിരിക്കുകയാണ്

സംവിധായകന്റെ ഏറ്റവും പുതിയ ചിത്രമായ മ്യാവൂ റിലീസ് ചെയ്തിരിക്കുകയാണ്. സൗബിൻ, മംമ്ത മോഹൻദാസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗർഫ് പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത് സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലെ പ്രകടനം കണ്ടിട്ടാണ് സൗബിനെ ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്തതെന്ന് മാത്യഭൂമിഡോട്കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സൗബിനെ കുറിച്ച് ലാൽ ജോസ് പറഞ്ഞത് ഇങ്ങനെ... ''ഒരു ആക്ടര്‍ എന്ന നിലയില്‍ സൗബിനെ തിരിച്ചറിയുന്നത് കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മ്യാവൂവില്‍ സൗബിനെ അഭിനയിക്കാന്‍ വിളിക്കുന്നതില്‍ ആശങ്കയുണ്ടായിരുന്നെന്നും ലാല്‍ ജോസ് പറഞ്ഞു.'നമുക്കൊരു പേടിയുണ്ടായിരുന്നു. പുതിയ ജനറേഷനിലെ ആക്ടറാണ്. വേറൊരുതരത്തിലുള്ള സിനിമകളിലാണ് അഭിനയിക്കുന്നത്. നമ്മളുടെയൊക്കെ ടൈപ്പ് സിനിമയില്‍ അഭിനയിക്കുമോ എന്നറിയില്ല. പക്ഷെ സംസാരിച്ചപ്പോള്‍ പുള്ളിയ്ക്ക് കഥകേട്ടു. ഇഷ്ടമായി,' അദ്ദേഹം പറഞ്ഞു.
Recommended Video

സൗബിനും മംമ്ത മോഹന്‍ദാസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മ്യാവൂവില്‍ ഒരു പൂച്ചയും പ്രധാന കഥാപാത്രമാവുന്നുണ്ട്.ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്തകിറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ജോസും തിരക്കഥാകൃത്ത് ഡോ. ഇക്ബാല്‍ കുറ്റിപ്പുറവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.


Click it and Unblock the Notifications











