അന്ന് ആ സൂപ്പര്‍ നായികയുടെ പേര് വിളിക്കേണ്ടി വന്നു! പിന്നീട് സംഭവിച്ചത്! വെളിപ്പെടുത്തി ലാല്‍ജോസ്
മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ഇന്‍ഡസ്ട്രിയില്‍ തിളങ്ങിയത്. ലാല്‍ജോസിന്റെ സിനിമകള്‍ക്കായി സിനിമാ പ്രേമികള്‍ കാത്തിരിക്കാറുണ്ട്. അടുത്തിടെ താന്‍ സഹസംവിധായകനായി ജോലി ചെയ്തപ്പോള്‍ ഉണ്ടായ ഒരനുഭവം സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. ഒരു നടിയുടെ പേര് വിളിച്ചതുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണ് അദ്ദേഹം തുറന്നുപറഞ്ഞത്.

അതിന് ശേഷം താന്‍ അവരോട് സംസാരിച്ചിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു. തെന്നിന്ത്യയില്‍ ഒരുകാലത്ത് തരംഗമായ സുനിത എന്ന നടിയെക്കുറിച്ചാണ് ലാല്‍ജോസ് തുറന്നുപറഞ്ഞത്. ജയറാമിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. അതില്‍ ജയറാമിന്റെ നായിക സുനിത ആയിരുന്നു. അതില്‍ ഷോട്ട് റെഡിയാണെന്ന് സഹസംവിധായകനായ ലാല്‍ജോസ് പറഞ്ഞെങ്കിലും അവര്‍ വരാന്‍ കൂട്ടാക്കിയില്ല.
എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ അവരുടെ ആയ പറഞ്ഞത് മേഡം എന്നോ സുനിയയമ്മ എന്നോ വിളിക്കണം എന്നാണ്. എന്നാല്‍ അതിന് ലാല്‍ജോസ് കൂട്ടാക്കിയില്ല. മലയാളത്തില്‍ അങ്ങനെയൊരു പതിവില്ല എന്നും അവരോട് സംവിധായകന്‍ പറഞ്ഞു. തുടര്‍ന്ന് ഈ പ്രശ്‌നം വഷളായതോട സംവിധായകന്‍ കമല്‍ ഇടപെട്ട് പരിഹരിക്കുകയായിരുന്നു. തുടര്‍ന്ന് ചിത്രീകരണം തീരുന്നതുവരെ താന്‍ നടിയോട് മിണ്ടിയിട്ടില്ലെന്നും ലാല്‍ജോസ് പറഞ്ഞു.


Click it and Unblock the Notifications