ജയറാമിനും പാര്‍വതിക്കുമായിരുന്നു ഗുണം! ശുഭയാത്രയുടെ പരാജയത്തെക്കുറിച്ച് ലാല്‍ ജോസ് പറഞ്ഞത്

ജയറാമും പാര്‍വതിയും ഒരുമിച്ചെത്തിയ സിനിമകളില്‍ മിക്കവയും വന്‍വിജയം നേടിയവയായിരുന്നു. അപ്രതീക്ഷിതമായി ചില തിരിച്ചടികള്‍ നേരിടേണ്ടി വന്ന സിനിമകളുമുണ്ടായിരുന്നു. അത്തരത്തിലൊരു സിനിമയായിരുന്നു ശുഭയാത്ര. 1990 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സഹസംവിധായകനായി ലാല്‍ ജോസും പ്രവര്‍ത്തിച്ചിരുന്നു. ആ സിനിമ പരാജയപ്പെട്ടത് ഇന്നും തന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് ലാല്‍ ജോസ് പറയുന്നു.

സിനിമ പരാജയമായിരുന്നുവെങ്കിലും ജയറാമിനും പാര്‍വതിക്കും ചില ഗുണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ലാല്‍ ജോസ് പറയുന്നു. ഈ സിനിമയുടെ സമയത്ത് അവര്‍ പ്രണയത്തിലായിരുന്നു. അവരെ കൂടുതലടുപ്പിച്ച ചിത്രം കൂടിയായിരുന്നു ഇത്. ഇതിന് ശേഷമായാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതം മൂളുകയായിരുന്നു പിന്നീട്.

ശുഭയാത്ര' എന്ന ചിത്രം ഞാൻ പ്രതീക്ഷിച്ചത്രയും കളക്ഷൻ നേടിയില്ല .അത് എന്ത് കൊണ്ടാണെന്ന് എനിക്ക് ഇന്നും മനസ്സിലായിട്ടില്ല ,അത്രയും നല്ല ക്യുട്ടായിട്ടുള്ള സീനുകളുള്ള ഒരു സിനിമയായിരുന്നു അത്. എന്ത് കൊണ്ടാണത് അത് വലിയ ഹിറ്റായില്ല എന്നത് എനിക്ക് ഇപ്പോഴും അറിയില്ല. അത്തരത്തിൽ നമ്മളെ വിഷമിപ്പിക്കുന്ന പരാജയങ്ങൾ ചില സിനിമകൾക്ക് സംഭവിക്കും. അതിലൊന്നായിരുന്നു ശുഭയാത്രയുടെ പരാജയം.

Jayaram

ചിലത് ചെയ്യുന്നതിൽ നല്ല സിനിമയായിരിക്കും .എല്ലാം അത്ര പെർഫക്റ്റായിട്ട് ചെയ്തിട്ടുണ്ടാവും പക്ഷേ ചിലപ്പോൾ തിയേറ്ററിൽ വർക്ക് ഔട്ടാകില്ല .തിയേറ്ററിൽ എന്തോ വേറേ ഒരു സമവാക്യമേ വിജയം നേടൂ .ആ സിനിമ പരാജയമായിരുന്നുവെങ്കിലും അത് കൊണ്ട് ഏറ്റവും നേട്ടമുണ്ടായത് ജയറാമേട്ടനും പാർവതിക്കുമാണ്. ആ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അവർ കൂടുതൽ അടുക്കുന്നതും, പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും" - ലാൽ ജോസ് പറയുന്നു.

വിവാഹത്തോടെ പാര്‍വതി അഭിനയം നിര്‍ത്തുകയായിരുന്നു. ബാലതാരമായെത്തിയ മകന്‍ കാളിദാസ് ജയറാം ഇപ്പോള്‍ നായകനായി മുന്നേറുകയാണ്. മകള്‍ മാളവികയും വൈകാതെ തന്നെ സിനിമയിലെത്തുമെന്ന വിവരങ്ങളും പ്രചരിച്ചിരുന്നു. ജോലിക്കായാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും മികച്ച അവസരം ലഭിച്ചാല്‍ സിനിമയില്‍ എത്തുമെന്നും മാളവിക പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X