ദിലീപ് സൂപ്പര്‍താരമായിട്ട് ആ ചിത്രം ചെയ്യാമെന്ന് തീരുമാനിച്ചു, തുറന്നുപറഞ്ഞ് ലാല്‍ജോസ്
ദിലീപ്-ലാല്‍ജോസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, ചാന്ത്പൊട്ട്, സ്പാനിഷ് മസാല ഉള്‍പ്പെടെയുളള ചിത്രങ്ങളെല്ലാം ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ ശ്രദ്ധേയ സിനിമകളാണ്. അതേസമയം 2005ലാണ് ദിലീപ്-ലാല്‍ജോസ് കൂട്ടുകെട്ടില്‍ ചാന്ത്പൊട്ട് പുറത്തിറങ്ങിയത്. ചാന്ത്പൊട്ട് എന്ന സിനിമ ചെയ്യണമെന്ന് താന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്ലാന്‍ ചെയ്തതാണെന്ന് ലാല്‍ജോസ് തുറന്നുപറഞ്ഞിരുന്നു.

ദിലീപ് എന്ന നടനെവെച്ച് തന്നെ ആ ചിത്രം ചെയ്യണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്ന് സംവിധായകന്‍ പറയുന്നു. ദിലീപിനല്ലാതെ മറ്റൊരാള്‍ക്കും ആ റോള്‍ അത്ര സരസമായി അവതരിപ്പിക്കാന്‍ കഴിയില്ല. ദിലീപ് ഒരു ചെറിയ സ്റ്റാര്‍ ആയി തുടങ്ങിയപ്പോള്‍ തന്നെ ആ സിനിമയുടെ ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷേ പിന്നീടത് ദിലീപിന്‌റെ വലിയ ഒരു വളര്‍ച്ചയ്ക്ക് വേണ്ടി ആ സിനിമ ഞങ്ങള്‍ നീട്ടിവെക്കുകയായിരുന്നു.
കാരണം വലിയ ക്യാന്‍വാസില്‍ പറയേണ്ട ഒരു സിനിമയാണ് ചാന്തുപൊട്ട്. അത് ചെയ്യാമെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ അതിന് തയ്യാറെടുത്തിരുന്നെങ്കില്‍ ദിലീപ് ഇപ്പോള്‍ അഭിനയിച്ചിരിക്കുന്ന ഒരു സ്റ്റാര്‍ഡം ഇമേജ് ആ സിനിമയ്ക്ക് ലഭിക്കില്ല. ദിലീപ് ഒരു സൂപ്പര്‍ താരമായിട്ട് ആ സിനിമ എടുക്കുന്നതാണ് അതിന്‌റെ ബിസിനസിന് നല്ലതെന്ന് മനസിലാക്കിയിട്ടാണ് പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ആ സിനിമ ചെയ്തത്. ലാല്‍ജോസ് പറഞ്ഞു.
നടി ജാക്വലിന്‍റെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, കാണാം
Recommended Video
ബെന്നി പി നായരമ്പലത്തിന്‌റെ തിരക്കഥയില്‍ ഒരുങ്ങിയ ചാന്ത് പൊട്ട് തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ദിലീപിനൊപ്പം ലാല്‍, ഗോപിക, ബിജു മേനോന്‍, ഭാവന, ഇന്ദ്രജിത്ത്, രാജന്‍ പി ദേവ് ഉള്‍പ്പെടെയുളള താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. വിദ്യാസാഗര്‍ ഒരുക്കിയ പാട്ടുകളും സിനിമയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











