ഇവന്‍ സംയുക്തക്കുഞ്ഞാ! ദക്ഷ് ധാര്‍മ്മിക്കിനെക്കുറിച്ച് ലാല്‍ജോസ്! എത്ര പെട്ടെന്നാണ് വലുതായത്!
താരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും ശ്രദ്ധിക്കെപ്പടാറുണ്ട്. കുടുംബാംഗങ്ങളെക്കുറിച്ചും മക്കളെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. മാതാപിതാക്കള്‍ക്ക് പിന്നാലെയായി ഇവരും ഭാവിയില്‍ സിനിമയിലേക്കെത്തിയേക്കുമെന്ന പ്രതീക്ഷയാണ് ആരാധകരുടേത്. അത്തരത്തിലെത്തിയ താരങ്ങള്‍ക്കെല്ലാം ശക്തമായ പിന്തുണയാണ് ലഭിക്കാറുള്ളത്. പ്രണയിച്ച് വിവാഹിതരായവരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. ഇവരുടെ മകനായ ദക്ഷ് ധാര്‍മ്മിക്കിനെ എല്ലാവര്‍ക്കും അറിയാവുന്നതാണ്.
പൊതുചടങ്ങുകളിലും മറ്റുമായി താരദമ്പതികള്‍ക്കൊപ്പം മകനുമുണ്ടാവാറുണ്ട്. മകനെക്കുറിച്ച് വാചാലയായി ഇടയ്ക്ക് സംയുക്തയും എത്താറുണ്ട്. 3 വര്‍ഷത്തിന് ശേഷം ദക്ഷിനെ കണ്ടതിനെക്കുറിച്ചും, ബിജു മേനോനൊപ്പം സിനിമ ചെയ്തതിനെക്കുറിച്ചും, സംയുക്തയെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് ലാല്‍ ജോസ്. കരിയറില്‍ 25ാമത്തെ സിനിമയുമായാണ് ലാല്‍ ജോസ് എത്തിയത്. കരിയറില്‍ 25 വര്‍ഷം പിന്നിട്ട സന്തോഷത്തിലാണ് ബിജു മേനോന്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.

മധുരനൊമ്പരക്കാറ്റും മഴയും മേഘമല്‍ഹാറും കഴിഞ്ഞതിന് പിന്നാലെയായാണ് സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കാനായി ബിജു മേനോനും സംയുക്ത വര്‍മ്മയും തീരുമാനിച്ചത്. ഇവരുടെ വിവാഹത്തിന് തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നു. എന്നാല്‍ അവയെ അതിജീവിച്ച് ഒരുമിക്കുകയായിരുന്നു ഇരുവരും. ഇവരുടെ മകനായ ദക്ഷ് ധാര്‍മ്മിക്കിനെ കണ്ട സന്തോഷത്തെക്കുറിച്ച് ലാല്‍ ജോസ് വാചാലനായിരുന്നു. ഇവന്‍ സംയുക്ത കുഞ്ഞാണ്, അതേ ഛായ, ഇരുന്നെണീക്കും പോലെയാണ് കുട്ടികള്‍ വളരുന്നത്. 3 വര്‍ഷമായി ഇവനെ കണ്ടിട്ട്, ഇവനിപ്പോള്‍ 8ാം ക്ലാസിലായെന്നായിരുന്നു സംയുക്ത വര്‍മ്മയുടെ കമന്റ്.

ദക്ഷിനായി സമ്മാനവും കരുതിയാണ് ലാല്‍ ജോസ് എത്തിയത്. കുറച്ച് പുസ്തകളങ്ങായിരുന്നു ആദ്യം നല്‍കിയത്. പിന്നീട് നെറ്റിയിലൊരുമ്മയും നല്‍കുകയായിരുന്നു. ദക്ഷ് കാലില്‍ത്തൊട്ട് അനുഗ്രഹം വാങ്ങുന്നതിനിടയിലാണ് എനിക്ക് പണ്ട് തന്നത് പോലെ ഭടന്റെ പ്രതിമയാണോയെന്ന് നോക്കണേയെന്ന് ബിജു മേനോന്‍ വിളിച്ച് പറഞ്ഞത്. ഭടന്‍രെ പ്രതിമയ്ക്ക് പിന്നിലെ കഥകളെക്കുറിച്ച് ഇരുവരും നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയില്‍ ലാല്‍ ജോസ് കമന്റ് ചെയ്തിരുന്നു. എല്ലാ പെണ്‍കുട്ടികളും കാണുന്നതാണ് വനിത. അക്കൂട്ടത്തില്‍ നിന്റെ ഗേള്‍ ഫ്രണ്ടും കാണും.

സിനിമയിലെ അടുത്ത സുഹൃത്തുക്കളുടെ കണക്കെടുക്കുമ്പോള്‍ വളരെ കുറച്ച് പേരെയുണ്ടാവൂ. ബിജു മേനോനും ദിലീപും അതിലുണ്ടാവും. ഒരു മറവത്തൂര്‍ കനവ് മുതല്‍ത്തുടങ്ങിയ സൗഹൃദമാണ്. ഉയര്‍ച്ച താഴ്ചകളിലെല്ലാം ബിജു മേനോന്‍ ഒപ്പമുണ്ടായിരുന്നു. ഇത് നല്ലൊരു തിരക്കഥയാവുമെന്നുറപ്പുണ്ടോ, എങ്കില്‍ വേറൊന്നും ആലോചിക്കേണ്ടെന്നായിരുന്നു ബിജു മേനോന്‍ പറഞ്ഞത്. ജീവിതത്തില്‍ ടെന്‍ഷന്‍ ഇല്ലാത്തയാളാണ് ബിജു, അക്കാര്യത്തില്‍ അദ്ദേഹം മാഷാണ്. ഇപ്പോ ലാലുവും അക്കാര്യത്തില്‍ ഒരുപാട് മാറിയെന്നും താരം പറയുന്നു.

കമലിന്റെ സിനിമയ്ക്കായി ബിജു മേനോന്‍ എത്തിയപ്പോള്‍ ഭാവിയില്‍ സൂപ്പര്‍ സ്റ്റാറായി മാറുമെന്ന് താന്‍ പറയാറുണ്ടായിരുന്നുവെന്നും ലാല്‍ ജോസ് പറയുന്നു. ബിജു മാത്രമല്ല ദിലീപും അങ്ങനെയാവുമെന്നായിരുന്നു പറയാറുള്ളത്. അങ്ങനെയായാല്‍ പിന്നെ തനിക്ക് പേടിയില്ലെന്നും, തിരക്കഥ തയ്യാറായാല്‍ വന്ന് അഭിനയിക്കെടാ എന്ന് പറഞ്ഞാല്‍ മതിയല്ലോ. തോന്നയ്ക്കല്‍ പഞ്ചായത്തിലെ എന്ന ഡയലോഗ് പറഞ്ഞുകൊടുത്തതോടെയാണ് താന്‍ പ്രേക്ഷക മനസ്സില്‍ പതിഞ്ഞതെന്നും ലാല്‍ ജോസ് പറയുന്നു.

സംയുക്തയും ബിജു മേനോനും ആദ്യമായി കണ്ടുമുട്ടിയത് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിന് വേണ്ടിയാണ്. ആ സമയത്ത് ബിജു നോക്കുന്നുണ്ടോയെന്നൊന്നും അറിയില്ല. സംയുക്തയെക്കുറിച്ച് ആ സമയത്ത് തോന്നിയ കാര്യങ്ങളെക്കുറിച്ച് ബിജു മേനോന്‍ നിരവധി തവണ തുറന്നുപറഞ്ഞിരുന്നു. ആ സമയത്തേ സംയുക്ത താരമായി മാറിയിരുന്നു. എന്നാല്‍ ഈ സിനിമയില്‍ ചെറിയ വേഷമായിരുന്നു.

5 പാട്ടുകളുണ്ടായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തില്‍. എല്ലാത്തിലും നിറഞ്ഞുനിന്നത് കാവ്യ മാധവനായിരുന്നു. സംയുക്തയ്ക്ക് അതേക്കുറിച്ച് ചെറിയ വിഷമമുണ്ടായിരുന്നോയെന്ന് തോന്നിയിരുന്നു. സംയുക്തയും ലീനയും അടുത്ത സുഹൃത്തുക്കളാണ്. ഐറിന്റെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. ചെന്നൈയിലാണ് അവരിപ്പോള്‍. കാതറിന്‍ എംബിബിഎസ് ചെയ്യുകയാണെന്നും ലാല്‍ ജോസ് പറഞ്ഞിരുന്നു.


Click it and Unblock the Notifications