റാഫിയുടെ അന്നത്തെ വിമര്‍ശനം മീശമാധവന്റെ വിജയത്തിന് കാരണമായി! തുറന്ന് പറഞ്ഞ് ലാല്‍ജോസ്
Recommended Video

മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള സംവിധായകനാണ് ലാല്‍ജോസ്. വ്യത്യസ്തമാര്‍ന്ന പ്രമേയം പറഞ്ഞ ചിത്രങ്ങള്‍ അദ്ദേഹം ഇവിടെ ചെയ്തിരുന്നു. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ലാല്‍ജോസ് ചെയ്ത സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കികൊണ്ടായിരുന്നു ലാല്‍ജോസ് മലയാളത്തിലേക്കുളള വരവറിയിച്ചിരുന്നത്. കരിയറിന്റെ തുടക്കത്തില്‍ ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു രണ്ടാം ഭാവം.
സുരേഷ് ഗോപി നായകനായ ചിത്രം വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞു കൊണ്ടായിരുന്നു സംവിധായകന്‍ ഒരുക്കിരുന്നത്. എന്നാല്‍ വലിയ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. ചിത്രത്തെക്കുറിച്ച് സംവിധായകന്‍ റാഫി മെക്കാര്‍ട്ടിന്‍ പറഞ്ഞൊരു കാര്യം അടുത്തിടെ ലാല്‍ജോസ് തുറന്നുപറഞ്ഞിരുന്നു. റാഫിയുടെ വിമര്‍ശനത്തിന് ശേഷം തന്റെ സിനിമകളില്‍ വന്ന മാറ്റത്തെക്കുറിച്ചാണ് ലാല്‍ജോസ് പറഞ്ഞിരുന്നത്.

രണ്ടാം ഭാവം എന്ന ചിത്രം
ലാല്‍ജോസിന്റെ സംവിധാനത്തില്‍ 2001ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു രണ്ടാം ഭാവം. സുരേഷ് ഗോപി ഇരട്ടവേഷത്തിലെത്തിയ ചിത്രം രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയിലായിരുന്നു ഒരുങ്ങിയിരുന്നത്. സുരേഷ് ഗോപിക്കൊപ്പം ബിജു മേനോന്‍,തിലകന്‍,നരേന്ദ്ര പ്രസാദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. പൂര്‍ണിമ ഇന്ദ്രജിത്തും ലെനയുമായിരുന്നു ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികമാരായി എത്തിയിരുന്നത്. വിദ്യാസാഗര്‍ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ തിയ്യേറ്ററുകളില്‍ വലിയ തരംഗം സൃഷ്ടിക്കാന്‍ സുരേഷ് ഗോപി- ലാല്‍ജോസ് ചിത്രത്തിന് സാധിച്ചിരുന്നില്ല.

റാഫി പറഞ്ഞത്
അടുത്തിടെയായിരുന്നു ചിത്രത്തെക്കുറിച്ച് സംവിധായകന്‍ റാഫി പറഞ്ഞ കാര്യം ലാല്‍ജോസ് തുറന്ന് പറഞ്ഞത്. ബുദ്ധി ജീവി പ്രയോഗം നടത്തി നിങ്ങള്‍ ഒരു സിനിമയെ നശിപ്പിച്ചുവെന്ന് റാഫി പറഞ്ഞതായി ലാല്‍ജോസ് പറയുന്നു. എനിക്ക് തന്നോട് ദേഷ്യമുണ്ടടോ എന്ന് പറഞ്ഞാണ് റാഫി തുടങ്ങിയത്. രണ്ടാം ഭാവം എന്ന സിനിമയുടെ പരാജയത്തെ മുന്‍നിര്‍ത്തിയായിരുന്നു റാഫി അന്ന് അങ്ങനെ പറഞ്ഞത്. നല്ലൊരു ആശയം സിനിമയില്‍ ഉണ്ടായിരുന്നിട്ടും കൊമേഴ്യല്‍ സാധ്യതയെ അപ്പാടെ തള്ളിയതാണ് രണ്ടാം ഭാവം പരാജയപ്പെടാന്‍ കാരണമെന്നായിരുന്നു റാഫിയുടെ വാദം, ലാല്‍ ജോസ് പറയുന്നു

റാഫിയെക്കുറിച്ച് ലാല്‍ജോസ്
അന്ന് അദ്ദേഹം നടത്തിയ വിമര്‍ശനം തന്നെ ഇരുത്തിചിന്തിപ്പിച്ചതായും ലാല്‍ജോസ് പറഞ്ഞു. മുന്‍പ് രണ്ടാം ഭാവം പരാജയപ്പെട്ട സമയത്ത് തനിക്ക് നിരവധി വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ റാഫിയുടെത് സത്യസന്ധമായ ഒരു വിമര്‍ശനമായിരുന്നുവെന്ന് ലാല്‍ ജോസ് പറയുന്നു. റാഫി പറഞ്ഞ കാര്യങ്ങളെല്ലാം താന്‍ പിന്നീട് ഉള്‍ക്കൊണ്ടിരുന്നെന്നും തന്റെ സിനിമകളിലെല്ലാം പ്രേക്ഷകര്‍ക്ക് ഇ്ഷ്ടമാവുന്ന രീതിയിലുളള ഘടകങ്ങള്‍ ചേര്‍ക്കാന്‍ ശ്രമിച്ചിരുന്നതായും ലാല്‍ ജോസ് പറയുന്നു.

തെങ്കാശിപ്പട്ടണം എന്ന സിനിമ
റാഫിയുടെ വിമര്‍ശനത്തിന് ശേഷം താന്‍ അവരുടെ തെങ്കാശിപ്പട്ടണം സിനിമ കാണാന്‍ പോയ കാര്യവും ലാല്‍ജോസ് പറഞ്ഞിരുന്നു. രണ്ടാം ഭാവത്തെ വിമര്‍ശിച്ച റാഫി എങ്ങനെയാണ് തെങ്കാശിപ്പട്ടണം എടുത്തിരിക്കുന്നത് എന്ന് അറിയാന്‍ വേണ്ടിയാണ് പോയതെന്ന് ലാല്‍ജോസ് പറയുന്നു. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ റാഫി പറഞ്ഞ കാര്യങ്ങളെല്ലാം തനിക്ക് ബോധ്യമായെന്നും വാണിജ്യപരമായ എല്ലാ സാധ്യതകളെയും ഉപയോഗിച്ചുകൊണ്ടാണ് അവര്‍ ആ ചിത്രമെടുത്തതെന്നും ലാല്‍ ജോസ് പറഞ്ഞു

മീശമാധവന്‍
മീശമാധവന്റെ വിജയത്തിനു കാരണം റാഫിയുടെ അന്നത്തെ വിമര്‍ശനമായിരുന്നെന്നും ലാല്‍ജോസ് പറഞ്ഞിരുന്നു. റാഫി പറഞ്ഞതിന് ശേഷം വാണിജ്യപരമായ എല്ലാ സാധ്യതകളെയും ഉപയോഗിച്ചുകൊണ്ടായിരുന്ന മീശമാധവന്‍ ഒരുക്കിയിരുന്നത്. ആ സിനിമ പിന്നീട് വലിയ വിജയമാകുകയും ചെയ്തു, ലാല്‍ജോസ് പറഞ്ഞു.
രണ്ടാം ഭാവത്തിനു ശേഷം ലാല്‍ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മെഗാഹിറ്റ് ചിത്രമായിരുന്നു മീശമാധവന്‍. മാധവന്‍ എന്ന കളളനായി ദിലീപ് എത്തിയ ചിത്രം പ്രേക്ഷകര്‍ ഇരുകെെയ്യും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. ദീലിപ് കാവ്യ ജോഡികളുടെ വലിയ വിജയ ചിത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു ഇത്.


Click it and Unblock the Notifications











