For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ അച്ഛൻ ഞെട്ടിച്ചു! ആ പ്രണയ ഗാനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്,വേദിയിൽ ചിരി നിറച്ച് ലാൽ ജോസ്

  |

  മലയാള സിനിമയ്ക്ക് മികച്ച ഒരുപിടി അഭിനേതാക്കളെ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. അദ്ദേഹം തന്റെ പുതിയ സിനിമയിലേയ്ക്ക് നായിക നായകനെ കണ്ടെത്തുന്നതിനു വേണ്ടി മഴവില്ല് മനോരമയിൽ ആരംഭിച്ചിരിക്കുന്ന ഒരു റിയാലിറ്റി ഷോയാണ് നായിക നായകൻ. ലാൽ ജോസിനെ കൂടാതെ സംവൃത സുനിലും കുഞ്ചാക്കോ ബോബനും ഷോയിൽ എ എത്തുന്നുണ്ട്.

  ഈ ഫിഫ ഗാനം മലയാളികളുടേത്!! ഈ ഗാനത്തിനു പിന്നിൽ ആരാണെന്ന് അറിയാമോ, വീഡിയോ കാണാം

  കേവലം അഭിനേതാക്കളെ കണ്ടെത്തുന്ന റിയാലിറ്റി ഷോ മാത്രമല്ല നായിക നായകൻ. സിനിമ ജീവിതത്തിലുണ്ടായ അനുഭവങ്ങളും രസകരമായ മൂഹൂർത്തങ്ങളും ഇവർ മൂന്ന് പേരും പങ്കുവെയ്ക്കുന്നുണ്ട്. സിനിമയിൽ പ്രേക്ഷകർ കാണാത്ത കാഴ്ചകളാണ് കൂടുതലും ഇവർ വേദിയിൽ പങ്കുവെയ്ക്കുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെയാണ് സംവൃത വെളളിത്തിരയിൽ എത്തിയത്. ആ സിനിമയുമായി ബന്ധപ്പെട്ട ഒരു രസകരമായ അനുഭവമാണ് ലാൽ ജോസ് പങ്കുവെച്ചത്.

  വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഭാഗമല്ല!! അവരെക്കുറിച്ച് അറിയില്ല, പുതിയ നിലപാട് വ്യക്തമാക്കി ശ്വേത

  രസികനിലെ ഗാനം

  രസികനിലെ ഗാനം

  അഭിനയത്തിൽ മാത്രമല്ല പാട്ട് പാടാനും താൻ പിന്നിലല്ലെന്ന് നായിക നായകൻ വേദിയിൽ തെളിച്ചു കഴിഞ്ഞു. ആദ്യം ഒരു ഹിന്ദി ഗാനം പാടിയാണ് സംവൃത എല്ലാവരേയും ഞെട്ടിച്ചത്. വീണ്ടും താരം തന്റെ കന്നി ചിത്രമായ രസികനിലെ തൊട്ടൊരുമി ഇരിക്കാൻ കൊതിയായി എന്ന പാട്ട് ആലിപ്പിച്ചിരുന്നു. ദിലീപ് നായികനായി എത്തിയ ചിത്രത്തിലെ റൊമാറ്റിക് സോങ്ങാണ് ഇത്. ഇത് പേളിയുടെ ആവശ്യ പ്രകാരമാണ് താരം ആലപിച്ചത്.

  അനുഭവം പങ്കുവെച്ച് ലാൽ ജോസ്

  അനുഭവം പങ്കുവെച്ച് ലാൽ ജോസ്

  സംവൃത പാട്ട് പാടിയതിനു പിന്നാലെ ലാൽ ജോസ് ആ ഗാനത്തെ കുറിച്ചുള്ള ഒരു രസകരമായ ഓർമ പങ്കുവെച്ചിരുന്നു. താൻ ഒരിക്കൽ മകളുടെ അഡ്മിഷനു വേണ്ടി സ്കൂളിൽ ചെന്നിരുന്നു. അച്ഛന്മാർ നടത്തുന്ന സ്കൂൾ ആയിരുന്നു അത്. അവിടെ ചെന്നപ്പോൾ ഒരു അച്ഛൻ തന്നോട് പറ‍ഞ്ഞു. '' ലാൽ ജോസിനെ കാണണമെന്ന് കുറെ നാളായി വിചാരിക്കുന്നു. താങ്കളുടെ സിനിമയിലെ പാട്ടെക്കെ വളരെ ഗംഭീരമാണ്. തന്റെ വായിൽ വരാത്ത ഒരു പാട്ട് ഉണ്ട്. തൊട്ടരുമിയിരിക്കാൻ എന്ന... ഇത്രയും പറഞ്ഞപ്പോൾ തന്നെ വേദിയിൽ ചിരി പടർന്നു. ചാക്കോച്ചനും സംവൃതയും ഉൾപ്പെടെയുള്ളവർ പൊട്ടിച്ചിരിച്ചു. ഇതിനു ശേഷം മകൾ തന്നെ കളിയാക്കിയെന്നും അദ്ദഹം പറ‍ഞ്ഞു.

  പ്രണയം അഭിനയിക്കാൻ ചമ്മൽ

  പ്രണയം അഭിനയിക്കാൻ ചമ്മൽ


  ഇതിനു മുൻപും സംവൃത രസികനിലെ അനുഭവം പങ്കുവെച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ പ്രണയം അഭിനയിക്കാൻ തനിയ്ക്ക് ഭയങ്കര ചമ്മൽ ആയിരുന്നു . പാട്ടും ഡാൻസും ഒപ്പം പ്രണയവും ചെയ്യുന്നതിൽ പണ്ടൊക്കെ ഒരുപാട് കഷ്ടപ്പെട്ടിരുന്നെന്നും താരം പറഞ്ഞു. പാട്ട് ഷൂട്ടായിരുന്നു കൂടുതൽ തന്നെ ഭയപ്പെടുത്തിരുന്നതെന്നും സംവൃത നർമ്മത്തിൽ ചാലിച്ച് പറ‍ഞ്ഞു. എന്നാൽ ഇപ്പോൾ കുഴപ്പമില്ല. ഭർത്താവിൽ നിന്ന് റൊമൻസ് കുറച്ചു പഠിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

  രസികനിലൂടെ തുടക്കം

  രസികനിലൂടെ തുടക്കം

  ലാല്‍ജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് സംവൃത സിനിമയിൽ എത്തിയത്. സ്വഭാവിക അഭിനയം കൊണ്ട് താരം വളരെ വേഗം തന്നെ പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു. ആദ്യ സിനിമം രസികനിലൂടെ മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു താരത്തിന് ലഭിച്ചത്. പിന്നീട് സിനിമയിലെ നിറ സാന്നിധ്യമാറുന്നു സംവൃത. മലയാള സനിമയിലെ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. തുടക്കം പോലെ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തതും ലാൽ ജോസ് ചിത്രത്തിലൂടെയായിരുന്നു.

  വീഡിയോ കാണാം

  English summary
  lal jose says about rasikan song incident.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X