ലാല്‍ ജോസിനെ ആശുപത്രിയിലാക്കുന്ന സംവിധായകന്മാര്‍! രസകരമായ ട്രോളുമായി സംവിധായകന്‍

അഭിനേതാക്കളെല്ലാം സംവിധായകന്മാരാവുന്നതും സംവിധായകര്‍ നടന്മാരായി മാറുന്നതും മലയാള സിനിമയില്‍ സാധാരണമാണ്. അടുത്തിടെ അത്തരത്തില്‍ ഒരുപാട് വമ്പന്‍ സിനിമകള്‍ റിലീസിനെത്തിയിട്ടുണ്ട്. സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ലാല്‍ ജോസ്. നടനായും അദ്ദേഹം നിരവധി സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഓം ശാന്തി ഓശാന, സണ്‍ഡേ ഹോളിഡേ, തുടങ്ങി നിരവധി സിനിമകളില്‍ ചെറിയ റോളാണെങ്കിലും പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ ലാല്‍ ജോസ് അവതരിപ്പിച്ചിരുന്നു. രസകരമായ കാര്യം ഈ സിനിമകളിലെല്ലാം ലാല്‍ ജോസ് ആശുപത്രിയില്‍ കിടക്കുകയാണെന്നുള്ളതാണ്. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ടുള്ള ട്രോള്‍ ലാല്‍ ജോസ് പങ്കുവെച്ചിരിക്കുകയാണ്.

lal-jose

ലാല്‍ ജോസിനെ സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കാന്‍ വരുന്ന സംവിധായകനോട് എന്താണ് ഹോസ്പിറ്റലില്‍ കിടക്കണോ എന്ന് അദ്ദേഹം തിരിച്ച് ചോദിക്കുന്നതായിട്ടാണ് ട്രോളില്‍ ഒരുക്കിയിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലെ ഹിറ്റ് ഡയലോഗാണ് ഇതിന് വേണ്ടി ട്രോളന്മാര്‍ ഉപയോഗിച്ചിരിക്കുന്നത്.

ലാല്‍ ജോസിന്റെ ഗുരുവും പ്രമുഖ സംവിധായകനുമായ കമല്‍ സംവിധാനം ചെയ്ത ഭൂമി ഗീതം എന്ന സിനിമയിലൂടെയാണ് ലാല്‍ ജോസ് ആദ്യമായി അഭിനയിക്കുന്നത്. ബാലചന്ദ്രമേനോന്റെ സംവിധാനത്തിലെത്തിയ എന്നാലും ശരത് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. തമിഴിലഭിനയിക്കുന്ന ജിപ്‌സി എന്ന സിനിമയാണ് ഉടന്‍ വരാനിക്കുന്ന ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X