മമ്മൂട്ടിയും കാവ്യ മാധവനുമടക്കമുള്ള താരങ്ങളെത്തി!മകളുടെ വിവാഹനിശ്ചയ വിഡിയോ പുറത്ത് വിട്ട് ലാല്‍ ജോസ്

സംവിധായകന്‍ ലാല്‍ ജോസിന്റെ മകളുടെ വിവാഹനിശ്ചയം വമ്പന്‍ ആഘോഷത്തോടെയായിരുന്നു നടത്തിയത്. ഇക്കഴിഞ്ഞ മേയ് മാസമായിരുന്നു
ഐറിന്റെയും ജോഷ്വയുടെയും വിവാഹനിശ്ചയം. സിനിമാലോകം ഒന്നടങ്കം പങ്കെടുത്തതിനാല്‍ അന്ന് മുതല്‍ ചടങ്ങിന്റെ വീഡിയോസും ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു.

വിവാഹനിശ്ചയം കഴിഞ്ഞിട്ട് മാസങ്ങള്‍ ആയെങ്കിലും ചടങ്ങിന്റ ഫുള്‍ വീഡിയോ മാസങ്ങള്‍ക്ക് ശേഷം പുറത്ത് വന്നിരിക്കുകയാണ്. ലാല്‍ ജോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇത് പങ്കുവെച്ചത്. വീഡിയോയ്ക്ക് താഴെ താരപുത്രിയ്ക്കും ഭര്‍ത്താവിനും ആശംസകളുമായി വീണ്ടും ആരാധകര്‍ എത്തി. ഇതോടെ വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്.

(ഫോട്ടോ കടപ്പാട്: ലാല്‍ ജോസ് ഫേസ്ബുക്ക്)

താരപുത്രിയുടെ വിവാഹ വീഡിയോ

മേയ് 26 നായിരുന്നു ലാല്‍ ജോസിന്റെ മൂത്തമകള്‍ ഐറിന്റെയും ജോഷ്വയുടെയും വിവാഹനിശ്ചയം നടന്നത്. മലയാള സിനിമയില്‍ നിന്നുമുള്ള താരങ്ങളും സംവിധായകരും അണിയറ പ്രവര്‍ത്തകരുമെല്ലാം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, കാവ്യ മാധവന്‍, ജയസൂര്യ, രമേഷ് പിഷാരടി, നവ്യ നായര്‍, ഹരിശ്രീ അശോകന്‍, കമല്‍, അനുശ്രി, ആന്‍ അഗസ്റ്റിന്‍, ലെന, അന്ന ബെന്‍, സിബി മലയില്‍, അന്ന രേഷ്മ രാജന്‍, എംടി വാസുദേവന്‍ നായര്‍, മേജര്‍ രവി, അനൂപ് മേനോന്‍, ഇന്ദ്രജിത്ത്, എന്നിങ്ങനെ ഒട്ടനവധി താരങ്ങളായിരുന്നു ലാല്‍ ജോസിന്റെ മകള്‍ക്ക് ആശംസകള്‍ അറിയിക്കാന്‍ എത്തിയത്.

 താരപുത്രിയുടെ വിവാഹ വീഡിയോ

എവിടെ പോയാലും താരരാജാവായ മമ്മൂട്ടിയ്ക്ക് ലഭിക്കുന്ന പ്രധാന്യം ഇവിടെയുമുണ്ടായിരുന്നു. വമ്പന്‍ സ്വീകരണത്തോടെയാണ് മമ്മൂട്ടി വേദിയിലേക്ക് എത്തിയത്. ചുറ്റിനും ഒത്തിരിയധികം ആളുകളാണ് മെഗാസ്റ്റാറിന് പിന്നാലെ വേദിയിലേക്ക് ആനായിച്ചത്. മമ്മൂട്ടിയുടെ വരവോട് കൂടി വിവാഹവേദി നിശ്ചലമായ അവസ്ഥയിലായിരുന്നു. താരങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോഷൂട്ടും പള്ളിയില്‍ വെച്ചുള്ള ചടങ്ങും വിവാഹനിശ്ചയ വിരുന്നുമെല്ലാം പുറത്ത് വന്ന വീഡിയോയില്‍ വ്യക്തമായി കാണിച്ചിരിക്കുകയാണ്.

താരപുത്രിയുടെ വിവാഹ വീഡിയോ

അന്ന് മുതല്‍ നടി കാവ്യ മാധവന്‍, ആന്‍ അഗസ്റ്റിന്‍ എന്നിവരുടെ ഒക്കെ വീഡിയോ വൈറലായിരുന്നു. വിവാഹനിശ്ചയം നടന്ന പള്ളിയില്‍ എത്തിയാണ് കാവ്യ താരപുത്രിയ്ക്ക് ആശംസകള്‍ അറിയിച്ചത്. ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം അധികം പൊതുപരിപാടികളിലൊന്നും കാവ്യ മാധവന്‍ പങ്കെടുക്കാറില്ലായിരുന്നു. കഴിഞ്ഞ വര്‍ഷം മകള്‍ പിറന്നതിന് ശേഷമാണ് കാവ്യ വിവാഹചടങ്ങുകളിലും മറ്റും ഒറ്റയ്ക്ക് പങ്കെടുക്കാന്‍ എത്തുന്നത്. കാവ്യയുടെ വരവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ കാവ്യയെ നായികയായി അവതരിപ്പിച്ചത് ലാല്‍ ജോസ് ആയിരുന്നു.

 താരപുത്രിയുടെ വിവാഹ വീഡിയോ

കാവ്യ മാധവന്‍ മാത്രമല്ല ലാല്‍ ജോസ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നിരവധി നായികമാരും ചടങ്ങില്‍ ശ്രദ്ധേയമായി. നടി മുക്ത, അനുശ്രീ, ആന്‍ അഗസ്റ്റിന്‍ എന്നിവരെ എല്ലാം നായികമാരായി സിനിമയില്‍ എത്തിച്ചത് ലാല്‍ ജോസ് ആയിരുന്നു.

തന്റെ സിനിമകളിലൂടെ പരിചയപ്പെടുത്തിയ നായികമാരോട് ഇപ്പോഴും ഊഷ്മളമായ ഹൃദയബന്ധം കാത്ത് സൂക്ഷിക്കുന്ന കാര്യം പലപ്പോഴും അഭിമുഖങ്ങളില്‍ ലാല്‍ ജോസ് പറയാറുണ്ട്. ഈ സ്‌നേഹബന്ധമാണ് വീഡിയോയില്‍ വ്യക്തമാവുന്നത്.

 താരപുത്രിയുടെ വിവാഹ വീഡിയോ

ഇന്ന് ലാല്‍ ജോസിന്റെ ഇളയമകളുടെ പിറന്നാള്‍ ആണെന്നുള്ളതാണ് മറ്റൊരു വിശേഷം. 'ചന്ദ്രനുദിക്കുന്ന ദിക്കില്‍' ഷൂട്ടിംഗ് കഴിഞ്ഞു വരുമ്പോള്‍ ലീനയുടെ അടുത്ത് കിടന്നു എന്നെ അന്തംവിട്ടു നോക്കിയ കൈക്കുഞ്ഞിനു ഇന്നു ഇരുപതു വയസ്സ'. പിറന്നാള്‍ ആശംസകള്‍ ചക്കു... എന്നാണ് മകള്‍ക്ക് ലാല്‍ ജോസ് സോഷ്യല്‍ മീഡിയ പേജിലൂടെ പിറന്നാള്‍ ആശംസ അറിയിച്ചത്. ഇതിന് താഴെ രമേഷ് പിഷാരടി അടക്കമുള്ള താരങ്ങള്‍ ആശംസകളുമായി എത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X