കുടുംബത്തിലേക്ക് പുതിയൊരാള്‍ വന്നിട്ട് ഒരുവര്‍ഷമായെന്ന് ലാല്‍ ജോസ്! ആശംസാ പോസ്റ്റ് വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് ലാല്‍ ജോസ്. സഹസംവിധായകനായി തുടങ്ങി പിന്നീട് സ്വന്തമായി ചിത്രങ്ങളൊരുക്കുകയായിരുന്നു അദ്ദേഹം. നിരവധി താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് പല താരങ്ങളും എത്തിയിരുന്നു. സിനിമാതിരക്കുകളിലായിരിക്കുമ്പോഴും സൗഹൃദത്തിന് ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് അദ്ദേഹം.

കുടുംബത്തിലേക്ക് പുതിയൊരാള്‍ വന്നിട്ട് ഒരു വര്‍ഷമായെന്ന് അദ്ദേഹം പറയുന്നു. മകള്‍ക്കും മരുമകള്‍ക്കും വിവാഹ വാര്‍ഷിക ആശംസ നേര്‍ന്നെത്തിയിരിക്കുകയാണ് അദ്ദേഹം. മകളുടെ വിവാഹ വിരുന്നിടയിലെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മകനെ കിട്ടിയിട്ട് ഒരുവര്‍ഷം. ഹാപ്പി ഫസ്റ്റ് വെഡ്ഡിങ് ആനിവേഴ്‌സറി ജോ ആന്‍ഡ് ലച്ചു എന്നായിരുന്നു അദ്ദേഹം കുറിച്ചത്. നിരവധി പേരാണ് ലാല്‍ ജോസിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്.

ഐറിന്‍ മേച്ചേരിയുടേയും ജോഷ്വാ മാത്യുവിന്റേയും വിവാഹത്തിന് മലയാള സിനിമ ഒന്നടങ്കം എത്തിയിരുന്നു. പള്ളിയിലെ ചടങ്ങുകളിലും പിന്നീട് നടന്ന ചടങ്ങിലും താരങ്ങള്‍ പങ്കെടുത്തിരുന്നു. ദിലീപും മകള്‍ മീനാക്ഷിയും സജീവമായി പങ്കെടുത്ത ചടങ്ങ് കൂടിയായിരുന്നു. മീനാക്ഷിയുടെ അടുത്ത കൂട്ടുകാരി കൂടിയാണ് ഐറിന്‍. ഊര്‍മ്മിള ഉണ്ണി, മണിക്കുട്ടൻ, മേനക, ജി.സുരേഷ് കുമാർ, പ്രേംകുമാർ, മാലാ പാര്‍വതി, നെടുമുടി വേണു, മുരളി ഗോപി, ഔസേപ്പച്ചൻ, പ്രേം പ്രകാശ്, സംവിധായകരായ ടി.കെ രാജീവ് കുമാര്‍, ഷാജി എൻ കരുണ്‍ ഇവരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

Lal Jose

Recommended Video

Tribute To A Legend | Happy Birthday Mammookka | Oneindia Malayalam

ലാല്‍ ജോസിന്റെ അടുത്ത സുഹൃത്താണ് ദിലീപ്. മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തിയദിലീപ് ആദ്യകാലത്ത് സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. അന്ന് മുതലുള്ള സൗഹൃദം ഇരുവരും ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. ഇവരുടെ കുടുംബങ്ങള്‍ തമ്മിലും ആ സൗഹൃദമുണ്ട്. ലാല്‍ ജോസിന്റെ മക്കളുടെ അടുത്ത കൂട്ടുകാരിയാണ് ദിലീപിന്റെ മകളായ മീനാക്ഷി. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ കാവ്യ മാധവനെ നായികയാക്കിയതും ലാല്‍ ജോസായിരുന്നു ആദ്യ സിനിമയിലെ നായകനെ താരം ജീവിതപങ്കാളിയാക്കുമ്പോള്‍ ആ ചടങ്ങിലും ലാല്‍ ജോസ് പങ്കെടുത്തിരുന്നു. ദിലീപും കാവ്യ മാധവനുമായുള്ള സുഹൃത്ബന്ധത്തെക്കുറിച്ചും സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X