»   » ലാല്‍ ജോസിന് നേരെ മമ്മൂട്ടി പൊട്ടിത്തെറിച്ചു.. എല്ലാം ശോഭന കാരണം.. ഒടുവില്‍ കമല്‍ ഇടപെട്ടു!

ലാല്‍ ജോസിന് നേരെ മമ്മൂട്ടി പൊട്ടിത്തെറിച്ചു.. എല്ലാം ശോഭന കാരണം.. ഒടുവില്‍ കമല്‍ ഇടപെട്ടു!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മെഗാസ്റ്റാറിന്റെ ദേഷ്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പെര്‍ഫെക്ഷന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത താരം ചെറിയ രീതിയിലുള്ള തെറ്റുകള്‍ വരെ വളരെപ്പെട്ടെന്ന് കണ്ടെത്താറുണ്ട്. ലൊക്കേഷനില്‍ തന്റെ ഭാഗം മാത്രം അഭിനയിച്ച് പോവുന്ന താരമല്ല മമ്മൂട്ടി. മറിച്ച് ചിത്രത്തിലെ മറ്റു കാര്യങ്ങളെക്കുറിച്ചൊക്കെ താരം ശ്രദ്ധിക്കാറുണ്ട്.

ആരാധ്യയ്ക്ക് വേണ്ടി വേദനയോടെ അഭിഷേക് അത് ചെയ്തു, അച്ഛനായാല്‍ ഇങ്ങനെ ആവണം!

ലൊക്കേഷനിലെ ചെറിയൊരു കൈയ്യബദ്ധത്തിന് മമ്മൂട്ടി ചീത്ത വിളിച്ച സംഭവത്തെക്കുറിച്ച് ഓര്‍ക്കുകയാണ് ലാല്‍ജോസ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ ഇക്കാര്യം ഓര്‍ത്തെടുത്തത്.

തെറ്റ് ചൂണ്ടിക്കാണിക്കുന്ന മെഗാസ്റ്റാര്‍

ലൊക്കേഷനിലെ കാര്യങ്ങളും ചിത്രീകരണത്തിനിടയിലെ സംഭവങ്ങളുമൊക്കെ കൃത്യമായി ശ്രദ്ധിക്കുന്ന താരമാണ് മമ്മൂട്ടി. ഇടയിലുള്ള ചെറിയെ തെറ്റുകള്‍ പോലും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടാറുണ്ട്.

പെട്ടെന്ന് ദേഷ്യപ്പെടും

പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനാണ് മമ്മൂട്ടി. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ആ ദേഷ്യം മാറുകയും ചെയ്യുമെന്നും ലാല്‍ ജോസ് പറയുന്നു.

ശോഭനയുടെ പൊട്ടിനെച്ചൊല്ലിയുള്ള വഴക്ക്

കമല്‍ സംവിധാനം ചെയ്ത മഴയത്തു മുന്‍പെയുടെ ഷൂട്ടിനിടയിലായയിരുന്നു സംഭവം. ഒരു സീനെടുത്തപ്പോള്‍ ശോഭനയ്ക്ക് പൊട്ടുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് അടുത്ത സീനില്‍ ശോഭന പൊട്ടു വച്ചിരുന്നു. മമ്മൂട്ടിയാണ് ഈ തെറ്റ് കണ്ടുപിടിച്ചത്.

പോവുമ്പോള്‍ ഇല്ലായിരുന്നു

വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ശോഭനയുടെ നെറ്റിയില്‍ പൊട്ടുണ്ടായിരുന്നില്ല. എന്നാല്‍ തിരിച്ച് വീട്ടിലേക്ക് കയറുമ്പോള്‍ പൊട്ട് കാണുകയും ചെയ്തതോടെയാണ് മമ്മൂട്ടി വഴക്ക് പറഞ്ഞത്.

കണ്ടിന്യൂവിറ്റി നോക്കുന്നത്

ആരാണ് കണ്ടിന്യൂവിറ്റി നോക്കുന്നതെന്നായിരുന്നു മമ്മൂട്ടി ചോദിച്ചത്. ഞാനാണെന്ന് പറഞ്ഞപ്പോള്‍ എവിടെ നോക്കിയാണെന്നും ചോദിച്ച് ചീത്തവിളി തുടങ്ങിയെന്നും ലാല്‍ ജോസ് പറയുന്നു.

സംവിധായകന്‍ ഇടപെട്ടു

മമ്മൂട്ടിയുടെ ചീത്തവിളി രൂക്ഷമാകുന്നതിനിടയില്‍ സംവിധായകന്‍ കമല്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. ആ രംഗം ചിത്രീകരിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ താന്‍ ലൊക്കേഷനിലുണ്ടായിരുന്നില്ല.

അരുമ ശിഷ്യനെ ചീത്ത പറയാന്‍ പറ്റില്ലല്ലോ

താന്‍ ലൊക്കേഷനിലില്ലായിരുന്നുവെന്ന കാര്യത്തെക്കുറിച്ച് കമലിന് അറിയാമായിരുന്നു. മമ്മൂട്ടിയുടെ ചീത്തവിളി കൂടുന്നതിനിടയില്‍ തന്നെ അദ്ദേഹം ഇടപെടുകയും ചെയ്തു. അരുമ ശിഷ്യനെ ചീത്ത പറയാന്‍ പോലും സമ്മതിക്കില്ലല്ലോ എന്നായിരുന്നു ഇതറിഞ്ഞപ്പോള്‍ മമ്മൂട്ടി പ്രതികരിച്ചത്.

English summary
Lal Jose talks about his experience with Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam