മമ്മൂക്ക നായകനാവേണ്ട! വിടാന്‍ ഉദ്ദേശമില്ലാതെ മെഗാസ്റ്റാര്‍, ആദ്യ സിനിമയെ കുറിച്ച് ലാല്‍ ജോസ്

ഒത്തിരി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് ലാല്‍ ജോസ്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയായിരുന്നു ലാല്‍ ജോസ് സംവിധാന രംഗത്തേക്ക് എത്തുന്നത്. ശേഷം നിരവധി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത് പ്രേക്ഷക പ്രശംസ സ്വന്തമാക്കി.

ഇപ്പോള്‍ തന്റെ ഇരുപത്തിയഞ്ചാമത്തെ സിനിമ തിയറ്ററുകൡലേക്ക് എത്തിച്ചതിന്റെ സന്തോഷത്തിലാണ് ലാല്‍ ജോസ്. ബിജു മേനോനെ നായകനാക്കി ഒരുക്കിയ നാല്‍പത്തിയൊന്ന് എന്ന ചിത്രമാണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. ഈ സിനിമയുടെ വിശേഷങ്ങളുമായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആദ്യ സിനിമയെ കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

 ലാല്‍ ജോസിന്റെ വാക്കുകളിലക്ക്

ശ്രീനിവാസനുമായി എന്തോ ചുറ്റിക്കളി നടത്തുന്നുണ്ടെന്ന് കേട്ടല്ലോ എന്ന് മമ്മൂക്ക ഒരു ദിവസം എന്നോട് ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞു. ആരാ നായകനെന്ന് മമ്മൂക്ക ചോദിച്ചു. തീരുമാനിച്ചിട്ടില്ലെന്നും നല്ല കഥ കിട്ടിയാല്‍ അതിലെ നായകന് ആരുടെ ഛായയാണോ അപ്പോള്‍ അയാളോട് പോയി ഡേറ്റ് ചോദിക്കാമെന്നാണ് വിചാരിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു.

ലാല്‍ ജോസിന്റെ വാക്കുകളിലക്ക്

നിന്റെ നായകന് എന്റെ ഛായ ഉണ്ടെങ്കില്‍ ഞാന്‍ ഡേറ്റ് താരമെന്ന് തമാശ മട്ടില്‍ മമ്മൂക്ക പറഞ്ഞപ്പോള്‍ അയ്യോ വേണ്ട എന്ന് ഞാന്‍ ഉറക്കെ പറഞ്ഞു. ലൊക്കേഷനില്‍ എല്ലാ ആള്‍ക്കാരുടെയും മുന്നില്‍ വെച്ചാണ് ഈ സംഭവം. മമ്മൂക്ക ഉള്‍പ്പെടെ എല്ലാവരും നടുങ്ങി. അതെന്താ നീ അങ്ങനെ പറഞ്ഞത്? മമ്മൂക്ക വിടാന്‍ ഭാവമില്ല. എനിക്ക് പണി അറിയാമോ എന്ന് എനിക്ക് തന്നെ ബോദ്ധ്യം വന്നിട്ടില്ലെന്നും കോണ്‍ഫിഡന്‍സായ ശേഷം മമ്മൂക്കയുടെ അടുത്ത് കഥയുമായി വരാമെന്നും അപ്പോള്‍ ഡേറ്റ് തന്നാല്‍ മതിയെന്നും ഞാന്‍ പറഞ്ഞു.

ലാല്‍ ജോസിന്റെ വാക്കുകളിലക്ക്

ആദ്യ സിനിമയ്‌ക്കേ ഡേറ്റ് ഉള്ളുവെന്ന് അപ്പോള്‍ മമ്മൂക്ക പറഞ്ഞു. അന്ന് രാത്രി വൈകി ഒരു ട്വിസ്റ്റ് സംഭവിച്ചു. അന്ന് രാത്രി ശ്രീനിയേട്ടന്റെ വിളിയാണ് ട്വിസ്റ്റ് ആയത്. മമ്മൂട്ടി ഡേറ്റ് തരാമെന്ന് പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞോ എന്ന് ചോദിച്ച് കൊണ്ടായിരുന്നു ശ്രീനിയേട്ടന്റെ വിളി. മമ്മൂക്കയെ ഞാന്‍ അത്രമാത്രം ബഹുമാനിക്കുന്നുണ്ടെന്നും ഒരു ആശയകുഴപ്പം സെറ്റിലുണ്ടായാല്‍ മറികടക്കാന്‍ പറ്റുമോ എന്ന് അറിയില്ലെന്നും പറഞ്ഞു.

ലാല്‍ ജോസിന്റെ വാക്കുകളിലക്ക്

മൂപ്പര് ഇങ്ങോട്ട് താല്‍പര്യം കാണിച്ച സ്ഥിതിയ്ക്ക് നോക്കാമെന്ന് ശ്രീനിയേട്ടന്‍ പറഞ്ഞു. മമ്മൂട്ടി കൂടി വരുമ്പോള്‍ നല്ലതാണെന്നും നീ നാളെ തന്നെ സോറി പറഞ്ഞ് കാര്യങ്ങള്‍ നീക്കണമെന്നും ശ്രീനിയേട്ടന്‍ ഉപദേശിച്ചു. അടുത്ത ദിവസം തലയും ചൊറിഞ്ഞ മമ്മൂക്കയുടെ മുന്നില്‍ ചെന്നു. ഇന്നലത്തെ ഓഫര്‍ ഓണാണോ? പിന്നെന്താ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി എന്നും ലാല്‍ ജോസ് പറയുന്നു.

ലാല്‍ ജോസിന്റെ വാക്കുകളിലക്ക്

മമ്മൂട്ടിയ്ക്ക് മുന്‍പ് ദിലീപിനെ നായകനാക്കാന്‍ ആയിരുന്നു ലാല്‍ ജോസിന്റെ തീരുമാനം. മമ്മൂക്ക താല്‍പര്യം അറിയിച്ച കാര്യം ദിലീപിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം അതില്‍ നിന്നും പിന്മാറുകയായിരുന്നെന്ന് നേരത്തെ ലാല്‍ ജോസ് പറഞ്ഞിരുന്നു. 'മമ്മൂക്ക നായകനായാല്‍ നിന്റെ ലെവല്‍ തന്നെ മാറില്ലേ എന്നും അത് എനിക്കും ഗുണമാകില്ലേ എന്നുമായിരുന്നു ദിലീപ് ചോദിച്ചത്. അങ്ങനെയാണ് മമ്മൂട്ടി മറവത്തൂര്‍ കനവില്‍ നായകനായിട്ടെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X