സിനിമാ തിരക്കുകള്‍ക്കിടയില്‍ നെട്ടോട്ടമോടേണ്ട അവസ്ഥയായി! വ്യാജ ഓഡിയോ ക്ലിപിനെ കുറിച്ച് ലാല്‍ ജോസ്

ലാല്‍ ജോസിന്റെ സംവിധാനത്തിലെത്തുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയുടെ പണിപ്പുരയിലാണ് സംവിധായകന്‍. ബിജു മേനോന്‍ നായകനാവുന്ന നാല്‍പത്തിയൊന്ന് എന്ന സിനിമയാണ് ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നിരിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് മുതല്‍ ലൊക്കേഷനില്‍ നിന്നുമുള്ളതും അല്ലാത്തതുമായ കാര്യങ്ങള്‍ ലാല്‍ ജോസ് തന്നെ പുറത്ത് പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ ഓഡിയോ ക്ലിപ്പിനെ കുറിച്ചുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണ് ലാല്‍ ജോസ്. സിനിമയുടെ തിരക്കിനിടെ പോലീസ് ഓഫീസ് കേറി ഇറങ്ങുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ലാല്‍ ജോസിന്റെ വാക്കുകളിലേക്ക്

എന്റെ സിനിമ നാല്‍പ്പത്തിയൊന്നിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളുമായി നെട്ടോട്ടമോടുന്നതിനിടെ വക്കീലാപ്പീസും പോലീസ് കമ്മീഷണര്‍ ഓഫീസും ഒക്കെ കേറിയിറങ്ങണ്ട അവസ്ഥ. അതെത്ര സങ്കടകരവും അരോചകവുമാണ്. എന്റേതെന്ന പേരില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വോയ്‌സ് ക്ലിപ്പിനെതിരെ ഞാന്‍ നല്‍കിയ പരാതിയില്‍ മാതൃകാപരമായ നടപടി പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ലാല്‍ ജോസിന്റെ വാക്കുകളിലേക്ക്

ഇതിനിടെയാണ് വികൃതി എന്ന സിനിമ കണ്ടത്. മൊബൈല്‍ ഫോണും സാമൂഹ്യ മാദ്ധ്യമത്തില്‍ ഒരു അക്കൗണ്ടും ഉള്ള ആര്‍ക്കും ആരുടേയും ജീവിതം തകര്‍ത്തെറിയാന്‍ പറ്റുന്ന ഈ കാലത്ത് ഈ വിഷയത്തെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന സിനിമയാണിത്. സൗബിന്‍, സുരാജ്, സുരഭി തുടങ്ങി ചെറിയ വേഷങ്ങള്‍ ചെയ്തവര്‍ വരെ റോളുകള്‍ മനോഹരമാക്കായിരിക്കുന്നു. എന്റെ സ്വകാര്യ അഹങ്കാരം വിന്‍സിയാണ്.

ലാല്‍ ജോസിന്റെ വാക്കുകളിലേക്ക്

മഴവില്‍ മനോരമയിലെ നായികാ നായകന്‍ റിയാലിറ്റി ഷോയിലൂടെ ഞങ്ങള്‍ കണ്ടത്തിയ നടി. അവളുടെ പെര്‍ഫോമന്‍സു കണ്ടപ്പോള്‍ അഭിമാനം തോന്നി. വികൃതിയുടെ സംവിധായകന്‍ എംസി ജോസഫ് തിരക്കഥാകൃത്ത് അജീഷ് പി തോമസ് മറ്റ് അണിയറക്കാര്‍ ഏവര്‍ക്കും അഭിനന്ദനങ്ങള്‍. മലയാളി കുടുംബങ്ങള്‍ കണ്ടിരിക്കേണ്ട സിനിമയാണ് വികൃതി. ഇത്തരം സിനിമകള്‍ കണ്ടിട്ടെങ്കിലും സൈബര്‍ ഇടത്തെ മാലിന്യങ്ങളെ നമുക്ക് തുടച്ചു മാറ്റാനായെങ്കില്‍... എന്നും ലാല്‍ ജോസ് പറയുന്നു.

ലാല്‍ ജോസിന്റെ വാക്കുകളിലേക്ക്

അടുത്തിടെയാണ് ലാല്‍ ജോസിന്റെ സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വരുന്നത്. രസകരമായ കാര്യം നാല്‍പ്പത്തിയൊന്നിന്റെ ടീസര്‍ ഒരേ സമയം ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്തത് നാല്‍പ്പത്തിയൊന്ന് താരങ്ങളായിരുന്നു. അതില്‍ ലാല്‍ ജോസിന്റെ ആദ്യ സിനിമയായ മറവത്തൂര്‍ കനവിലെ നായകന്‍ മമ്മൂക്ക മുതല്‍ പിന്നീട് ഒപ്പം പ്രവര്‍ത്തിച്ച ദിലീപ്, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, കൈലാഷ്, മുരളി ഗോപി, അനൂപ് മേനോന്‍, ലെന, സംവൃത, അര്‍ച്ചന കവി, നമിത പ്രമോദ് ടൊവിനോ, വിനീത് ശ്രീനിവാസന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തന്‍ തുടങ്ങിയവരെല്ലാമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X