ആ ദിലീപ് ചിത്രം സിദ്ദിഖ് എഴുതുമെന്ന് വിചാരിച്ചില്ല, തന്റെ കണക്ക്കൂട്ടലുകള്‍ തെറ്റിച്ചെന്ന് ലാല്‍

മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച് കൂട്ട്കെട്ടായിരുന്നു സിദ്ദിസിദ്ദിഖ് ലാൽ കൂട്ട്ക്കെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം വൻ വിജയമായിരുന്നു ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ് ഈ ചിത്രം.റാം ജി റാവൂ സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, തുടങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ്.

dileep

വർഷങ്ങൾക്ക് ശേഷം സിദ്ദിഖ്-ലാൽ ടീം വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു കിംഗ് ലയർ. 2016 ഏപ്രിൽ 2 ആയിരുന്നു ചിത്രം തിയേറ്ററിൽ എത്തിയത്. ബോക്സോഫീസിൽ വൻ കളക്ഷൻ നേടിയ ചിത്രമായിരുന്നു ഇത്. കിംഗ് ലയറിന് വേണ്ടി വീണ്ടും ഒന്നിച്ചതിനെ കുറിച്ച് ലാൽ. സിദ്ദിഖ് ഈ ചിത്രം ചെയ്യുമെന്ന് ഒരിക്കൽ പോലും വിചാരിച്ചില്ലെന്ന് ലാൽ പറയുന്നു.

ഔസേപ്പച്ചന്‍ വാളക്കുഴി എന്ന ഞങ്ങളുടെ ആദ്യ സിനിമയുടെ നിര്‍മ്മാതാവ് തന്നെയായിരുന്നു കിംഗ്‌ ലയറും നിര്‍മ്മിച്ചത്. പുള്ളിയെ സാമ്പത്തികമായി സഹായിക്കാന്‍ ഒരു സിനിമ ചെയ്യാമെന്ന് ഏറ്റിരുന്നു. പക്ഷെ ഞാന്‍ ഏറ്റെടുക്കുന്നത് വലിയ ഒരു തലവേദന ആണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കാരണം അത്രയും വലിയ ഒരു സിനിമ വിജയിക്കേണ്ട അനിവാര്യതയുള്ളതിനാല്‍ അത് എന്റെ തലയിലേക്ക് വരുന്നത് വലിയ റിസ്ക്‌ ആണ്. അത് കൊണ്ട് തന്നെ ഞാന്‍ നിര്‍മ്മതാവിനോട് പറഞ്ഞു സിദ്ധിഖ് തിരക്കഥ എഴുതിയാല്‍ ഞാന്‍ സിനിമ ചെയ്യാമെന്ന്. സിദ്ധിഖ് ഒരിക്കലും എഴുതില്ലെന്ന ഉറപ്പിലാണ് ഞാനത് പറഞ്ഞത് പക്ഷേ എന്റെ കണക്ക്കൂട്ടലുകള്‍ തെറ്റി. സിദ്ധിഖ് ഔസേപ്പച്ചനോട് അത് എഴുതാമെന്ന് സമ്മതിച്ചു. അങ്ങനെയാണ് 'കിംഗ്‌ ലയര്‍' എന്ന ഞങ്ങളുടെ ഹിറ്റ് സിനിമ സംഭവിക്കുന്നത്'. ലാൽ പറയുന്നു.

ഇനി രണ്ട് വർഷം ഒരുമിച്ചിരുന്നാൽ പോലും റാംജിറാവു സ്പീക്കിംഗ്, ഗോഡ് ഫാദർ തുടങ്ങിയ സിനിമകൾ ഉണ്ടാകില്ലെന്ന് ലാൽ മലയാള മനോരമ സൺഡേ സപ്ലിമെന്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.,ഇപ്പോൾ ഞങ്ങൾ തമ്മിലുളള അകലം വളരെ കൂടുതലാണ് . ഞാനും സിദ്ദിഖും ദിവസവും കാണുന്ന ആളുകൾ വേറെയാണ്. സംസാരിക്കുന്ന വിഷയങ്ങൾ തന്നെ വേറെ. പണ്ട് ഉണ്ടായിരുന്ന കെമിസ്ട്രി എവിടെയോ നഷ്ടപ്പെട്ട് പോയി. രണ്ട് പേരും ഏറ്റവും അവസാനം ഒന്നിച്ച കിങ് ലയർ എന്ന സിനിമയോടെ ഇക്കാര്യം കൂടുതൽ ബോധ്യമായെന്നും അദ്ദേഹം പറഞ്ഞിരുന്നു. പണ്ട് ഞങ്ങൾക്കിടയിൽ ബഹുമാനമില്ലായിരുന്നു, സൗഹൃദമായിരുന്നു. എന്നാൽ ആ സ്വതന്ത്ര്യം ഇന്നില്ല. സംസാരിക്കുന്നതു പോലും തേയ്ച്ച് മിനുക്കിയ ഭാഷയിലാണ്. അതൊരു വലിയ മാറ്റമാണ്. തമ്മിൽ കാണുന്നത് തന്നെ വല്ല വിവാഹ ചടങ്ങ പോലുള്ളവയിൽ മാത്രമായി മാറി- ലാൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X