twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തടിച്ച് വയറൊക്കെ ചാടി പ്രേം നസീർ സാർ കിടക്കുന്നു, തിരുത്താൻ പറ്റാതെ പോയ ആ വാർത്തയെ കുറിച്ച് ലാൽ

    |

    തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് പ്രേം നസീർ. ഇന്നും ‌ നടനെ പ്രേക്ഷകർ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിത പ്രേം നസീറിനെ കുറിച്ച് ലാൽ പറഞ്ഞ വാക്കുകൾ വൈറൽ ആവുകയാണ്. തെറ്റായി കൊടുത്ത വാർത്ത ശരിയായതിനെ കുറിച്ചാണ് ലാൽ പറയുന്നത്. ഇപ്പോഴും ആ സംഭവ തന്റെ മനസിൽ നിറഞ്ഞു നിൽക്കുന്നു എന്നും നടൻ‌ കൂട്ടിച്ചേർത്തു. മനോരമ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ വെളിപ്പെടുത്തിയത്. നടന്‌റെ വിയോഗത്തെ കുറിച്ചാണ് ലാൽ പറയുന്നത്.

    കൈ കൊണ്ട് ഞാന്‍ കുഴച്ച് മറിച്ചിട്ട ഫുഡ് മുഴുവന്‍ ലാലേട്ടന്‍ കഴിച്ചു, ആ സംഭവം പറഞ്ഞ് മനോജ് കെ. ജയന്‍കൈ കൊണ്ട് ഞാന്‍ കുഴച്ച് മറിച്ചിട്ട ഫുഡ് മുഴുവന്‍ ലാലേട്ടന്‍ കഴിച്ചു, ആ സംഭവം പറഞ്ഞ് മനോജ് കെ. ജയന്‍

    ഇതിനോടൊപ്പം തന്നെ പ്രേം നസീറിനെ ആദ്യമായി കണ്ടതിനെ കുറിച്ചും ലാൽ പറയുന്നുണ്ട്. നടന്റെ വാക്കുകൾ ഇങ്ങനെ... '' പത്മ തിയേറ്ററിന്റെ എതിർവശത്ത് ഒരു രണ്ട് നില കെട്ടിടം ഉണ്ടായിരുന്ന‌ു. ഒരിക്കൽ ആ വഴി വന്നപ്പോൾ പ്രേം നസീർ ആ കെട്ടിടത്തിന് മുകളിൽ നിന്ന് കൈ വീശി കാണിക്കുന്നു. അന്നാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. അതുപോലെ തന്നെ അവസാന നിമഷവും മറക്കാൻ കഴിയില്ലെന്നാണ് ലാൽ പറയുന്നത്.

    നിരപരാധിയാണെന്നുള്ള തെളിവ് കൈയ്യിലുണ്ട്, തെളിയിക്കാനാവാത്ത അവസ്ഥയാണ്, മജ്സിയ പറയുന്നുനിരപരാധിയാണെന്നുള്ള തെളിവ് കൈയ്യിലുണ്ട്, തെളിയിക്കാനാവാത്ത അവസ്ഥയാണ്, മജ്സിയ പറയുന്നു

    പ്രേം നസീർ

    ഫാസിൽ സാറിന്‌റെ ജോലികൾക്കായി ഞങ്ങൾ(ഫാസിൽ, കൊച്ചിൻ ഹനീഫ, ആലപ്പി അഷറഫ്) മദ്രാസിലുണ്ട്. ആ സമയത്താണ് പ്രേം നസീർ ആശുപത്രിലിയാണെന്ന് കേട്ടത്. അദ്ദേഹത്തെ കാണാനായി വിജയ ഹോസ്പിറ്റലിൽ പോയി. ഞങ്ങൾ ചെല്ലുമ്പോ‌ൾ അദ്ദേഹം വെന്റിലേറ്ററിൽ ആണ്. സംവിധായകൻ ശശി കുമാർ ഒഴികെ മറ്റ് സിനിമക്കാർ ആരും അവിടെയില്ല. മകൻ ഷാനവാസും അനിയൻ പ്രേം നവാസുമുണ്ട്. ഒപ്പം മാധ്യമപ്രവർത്തകനായ കാനായ പികെ ശ്രീനിവാസനുമുണ്ട് . കുറച്ച് ‌ കഴിഞ്ഞപ്പോൾ പ്രേം നവാസ് വന്നു പറഞ്ഞു ''പോയി കഴിഞ്ഞു'' എന്ന്. ഷാനവാസിനെ എല്ലാവരും നിർബന്ധിച്ച് വീട്ടിലേയ്ക്ക് വിട്ടു. എന്നിട്ട് വീട്ടിലെ കാര്യങ്ങളൊക്കെ ഒരുക്കാൻ പറഞ്ഞു.

    മരണം വാർത്ത  അറിയിച്ചു

    ശ്രീനിവാസൻ എല്ലാ പത്രങ്ങളിലും മരണ വാർത്ത വിളിച്ച് പറയുന്നുണ്ട്. മുക്കാൽ മണിക്കൂർ ആയപ്പോൾ പാച്ചിക്ക ‌ കൊച്ചിൻ‌ ഫനീഫയോട് ബോഡി പെട്ടന്ന് വിട്ടു തരാനുള്ള ഏർപ്പാട് ഉണ്ടാക്കാൻ പറഞ്ഞു. ഈ സമയത്ത് ഒരു ഡോക്ടർ ഇറങ്ങി വന്നു. അപ്പോൾ കൊച്ചിൻ ഹനീഫ ഡോക്ടറോട് ഇക്കാര്യം പറഞ്ഞു.'' ഞങ്ങുടെ വിശ്വാസം അനുസരിച്ച് മരിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ കുളിപ്പിച്ച് കിടത്തണം. ഒന്ന് കിട്ടിയാൽ ഉപകാരമായിരുന്നു''. അപ്പോൾ ഡോക്ടർ 'എന്ത് എന്ന്' ചോദിച്ചു. 'അല്ല ബോഡിയൊന്ന് വിട്ടു കിട്ടിയിരുന്നെങ്കിൽ' എന്ന് ഫനീഫ. ബോഡിയോ? അതിന് മരിച്ചുവെന്ന് ആരു പറഞ്ഞു' എന്ന് ഡോക്ടർ ചോദിച്ചപ്പോൾ ആകെ പതറി അങ്കലാപ്പിലായി പോയി. എന്നിട്ട് എന്നേയും ചൂണ്ടി കാണിച്ചിട്ട് ഇവനും ഉണ്ടായിരുന്നു എന്ന് പറഞ്ഞു. ആ സമയം ഞങ്ങൾ അവിടെ നിന്ന് മുങ്ങി.

    സംഭവിച്ചത്

    എന്നാൽ ആ സമയം അദ്ദേഹം മരിച്ചിട്ടില്ലായിരുന്നു. പക്ഷെ ഏത് നിമിഷവും അത് സംഭവിക്കാം എന്ന നിലയിൽ ആയിരുന്നു. സംഭവം എന്താണെന്ന് വെച്ചാൽ ഡോക്ടർ പ്രേംനവാസിനോട് 'എങ്ങനെയാണ് നാട്ടിലേയ്ക്ക് കൊണ്ട് പോകുന്നത്? ചാർട്ടേഡ് ഫ്ലൈറ്റ് ഉണ്ടോ എന്ന് ചോദിച്ചിരുന്നു. അത് കേട്ട അദ്ദേഹത്തിന് മനസ്സിലായത് മരിച്ചു എന്നാണ്'. ഷാനവാസ് അപ്പോൾ തന്നെ വീട്ടിലെ കാര്യങ്ങൾ ഒരുക്കാനായി പോയിരുന്നല്ലോ. പിന്നീട് ഷാനവാസിനെ അങ്ങന തടയും എന്നായി. പെട്ടെന്ന് തന്നെ വീട്ടിലേയ്ക്ക് അറിയിക്കാൻ പറഞ്ഞപ്പോൾ പ്രേംനവാസ് പറഞ്ഞു അൽപം കൂടി നോക്കാമെന്ന്.

    Recommended Video

    ദിലീപിനെ ന്യായീകരിക്കാൻ വന്ന ഒമർ ലുലു പോസ്റ്റ് മുക്കി കണ്ടംവഴി ഓടി | FilmiBeat Malayalam
    വാർത്ത ശരിയയി

    ആ സമയം തന്നെ ഞങ്ങൾ ഐസിയുവിൽ ഇടച്ച് കയറി. സുന്ദരനും സൗമ്യനുമായ മലയാളത്തിലെ നിത്യഹരിത നായകൻ കിടക്കുന്നത് കണ്ടു. ഞങ്ങൾ അന്ന് അവിടെ കണ്ടത് തടിച്ച് വയറൊക്കെ വീർത്ത നസീർ സാറിനെ ആയിരുന്നു. കുറച്ച് നേരം അവിടെ നിന്നതിന് ശേഷം ഞങ്ങൾ പുറത്ത് ഇറങ്ങി. ഈ സമയം ശ്രീനിവാസൻ വിളിച്ച് പറഞ്ഞ സ്ഥലത്തൊക്കെ വീണ്ടും തിരിച്ചു വിളിക്കുകയാണ്. മരണ വാർത്ത തിരുത്തണമെന്ന് പറഞ്ഞു. എന്നാൽ ഒരു പത്രത്തിൽ മാത്രം വിളിച്ചിട്ട് കിട്ടിയില്ല. എന്നാൽ ശ്രീനിവാസൻ വിളിച്ചിട്ട് തിരുത്താൻ പറ്റാത്ത ആ പത്രത്തിൽ മാത്രം ശരിയായി വന്നു.'' പ്രേം നസീർ അന്തരിച്ചുവെന്ന്'' ആ പത്രത്തിലും മറ്റുള്ളതിലൊക്കെ ഗുരുതരാവസ്ഥയിൽ എന്ന് മാത്രമായിരുന്നു വന്നത്.. ലാൽ പറഞ്ഞു.

    Read more about: lal prem nazir
    English summary
    Lal Open Up About Fake News About Late Actor Prem Nazir, went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X