ഫോൺ വിളിച്ചാൽ എടുക്കാത്ത അസിഫ് അലി ഉമ്മയ്ക്ക് സുഖമില്ലാതെ രാത്രി എന്നെ വിളിച്ചപ്പോൾ: ലാൽ

കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് നടൻ ആസിഫ് അലി കടന്ന് പോകുന്നത്. ഒന്നിന് പിറകെ ഹിറ്റ് സിനിമകൾ., ശ്രദ്ധേയ വേഷങ്ങൾ, ജനപ്രീതി എന്നിവയെല്ലാം ആസിഫിന് ഇന്ന് കരിയറിലെ മുന്നോട്ട് പോക്കിന് ​ഗുണം ചെയ്യുന്നു. ഒരു ഘട്ടത്തിൽ തുടരെ പരാജയങ്ങൾ നേരിട്ട ആസിഫിന് ഇനി തിരിച്ച് വരവില്ലെന്ന് പലരും കരുതിയിരുന്നു. എന്നാൽ ശക്തമായ തിരിച്ച് വരവ് നടത്താൻ ആസിഫിന് സാധിച്ചു. പലപ്പോഴും വിമർശനങ്ങളും ആസിഫ് അലിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കോൾ ചെയ്താൽ എടുക്കില്ല എന്നതാണ് ആസിഫലിയെക്കുറിച്ച് വരുന്ന പ്രധാന പരാതി. ആസിഫിനൊപ്പം പ്രവർത്തിച്ച നിരവധി പേർ ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്.

ആസിഫലിയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടൻ ലാൽ. രാത്രി രണ്ട് മണിക്ക് ആസിഫലി സഹായം ചോദിച്ച് തന്നെ ഫോൺ ചെയ്തതിനെക്കുറിച്ചാണ് ലാൽ പരാമർശിച്ചത്. കൗമുദി മൂവീസിൽ സംസാരിക്കുകയായിരുന്നു നടൻ. ഞാൻ ഒരിക്കലും രാത്രി കിടക്കുമ്പോൾ ഫോൺ സെെലന്റാക്കുന്ന ആളല്ല. പരിചയമില്ലാത്ത നമ്പർ കണ്ടാൽ എടുക്കാതിരിക്കില്ല. എല്ലാ കോളും എടുത്ത് മറുപ‌ടി പറയും. ആരാണ്, എപ്പോഴാണ് വിളിക്കുന്നതെന്ന് നമുക്കറിയില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് അത്യാവശ്യം വന്നിട്ടായിരിക്കും വിളിക്കും.

Asif Ali

ആസിഫിന് മുമ്പ് ഫോൺ എടുക്കാത്ത സ്വഭാവമുണ്ടായിരുന്നു. നമ്മൾ വിളിച്ചാലും എടുക്കില്ല. സെെലന്റാക്കി എവിടെയെങ്കിലും ഇടും. ഒരിക്കൽ രാത്രി രണ്ട് മണിയായപ്പോൾ ആസിഫ് എന്നെ വിളിച്ചു. ഞാൻ ഫോണെടുത്തു. ഉമ്മയ്ക്ക് സുഖമില്ല, സൺറെെസ് ഹോസ്പിറ്റലിൽ കൊണ്ട് പോകണം എന്ന് പറഞ്ഞു. അവിടെ പരിചയമുള്ള ആളെ വിളിച്ച് കാര്യങ്ങളൊക്കെ ഏർപ്പാട് ചെയ്ത് കൊടുത്തു. പിറ്റേ​ ദിവസം ഞാൻ കാലത്ത് വിളിച്ചു.

ഇത് പോലെ എന്റെ അമ്മച്ചിക്ക് സുഖമില്ലാതായാൽ നിന്നെ വിളിച്ചാൽ എനിക്ക് കിട്ടില്ല. കാരണം നീ സെെലന്റാക്കി വെച്ചിരിക്കുകയായിരിക്കും. ഇങ്ങനെ പരസ്പരം സഹായിക്കാൻ വേണ്ട കാര്യങ്ങളുണ്ട്. സ്വന്തം ആൾ ഒരു അത്യാവശ്യത്തിന് വിളിച്ചാലും എടുക്കുന്നില്ലെന്നത് മോശപ്പെട്ട കാര്യമല്ലേ എന്ന് പറഞ്ഞു. അതിന് ശേഷം ആസിഫിൽ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നെന്നും ലാൽ പറഞ്ഞു.

Asif Ali

ഫോൺ കോളുകൾ എടുക്കാത്തത് കാരണം താൻ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് ആസിഫ് അലി നേരത്തെ പറഞ്ഞിട്ടുണ്ട്. ലാൽ സർ വിളിച്ചിട്ട് ഫോണെടുത്തില്ല എന്നതാണ് എന്നെ പറ്റി ആദ്യം ഇൻഡസ്ട്രിയിൽ വന്ന വിവാ​ദം. അതിലൂടെ എന്റെ ഒരുപാട് സുഹൃത്തുക്കളെ എനിക്ക് തിരിച്ച് കിട്ടി.

കാരണം ഈ വിവാദം കാരണം അവർ വിളിച്ച് നീ അദ്ദേഹത്തിന്റെ കോളും എടുക്കുന്നില്ലേ എന്ന് ചോദിച്ചെന്നും ആസിഫ് അലി പറഞ്ഞു. ഫോൺ എടുക്കാത്തത് എന്റെ കള്ളത്തരമല്ല. ഒരു തരത്തിലുള്ള ഡെഫിഷ്യൻസിയാണെന്നും നടൻ ഒരിക്കൽ പറയുകയുണ്ടായി. ഫോൺ കോളുകൾ എടുക്കാത്തത് കൊണ്ട് തനിക്ക് സിനിമകളിൽ അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ആസിഫ് അലി തുറന്ന് പറഞ്ഞിട്ടുണ്ട്.

ആഭ്യന്തര കുറ്റവാളിയാണ് ആസിഫ് അലിയുടെ പുതിയ സിനിമ. ജൂൺ ആറിന് റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സേതുനാഥ് പത്മകുമാറാണ് ആഭ്യന്തരകുറ്റവാളിയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചത്. തുളസി, ജ​ഗദീഷ്, ഹരിശ്രീ അശോകൻ എന്നിവരാണ് ചിത്രത്തിൽ ആസിഫ് അലിക്കൊപ്പം ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. പുരുഷൻമാർ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന സിനിമ പ്രേക്ഷകരുടെ കയ്യടി നേടി. ആസിഫ് അലിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: asif ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X