മഞ്ജു വാര്യരുടെ മുന്നിൽ ഞാൻ പതറി, എന്നെ വല്ലാതെ വിഷമിപ്പിച്ചു; നടിയെക്കുറിച്ച് ലാൽ

മഞ്ജു വാര്യരെന്നാൽ ഇന്ന് മലയാള സിനിമാ ലോകത്തിന് സൂപ്പർതാരമാണ്. എന്നാൽ അഭിനേത്രിയെന്ന നിലയിൽ മഞ്ജുവിനെ ഉപയോ​ഗപ്പെടുത്താൻ ഇന്നത്തെ ഫിലിം മേക്കേർസിന് കഴിയുന്നില്ലെന്ന് ആരാധകർക്ക് അഭിപ്രായമുണ്ട്. തൊണ്ണൂറുകളിൽ സിനിമാ ലോകത്തെയും പ്രേക്ഷകരെയും അമ്പരപ്പിച്ച കഥാപാത്രങ്ങൾ ചെയ്ത നടിയാണ് മഞ്ജു വാര്യർ‍‌. മൂന്ന് വർഷത്തിനുള്ളിൽ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടിയായി മഞ്ജു മാറി.

സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട്, ദയ, കന്മദം തുടങ്ങിയ സിനിമകൾ മഞ്ജുവിനെ പകരം വെക്കാനില്ലാത്ത നടിയാക്കി മാറ്റി. 1998 ൽ റിലീസ് ചെയ്ത സിനിമയാണ് കന്മദം. മോഹൻലാൽ, മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലോഹിതദാസ് ഒരുക്കിയ സിനിമ. നടൻ ലാലും ഈ സിനിമയിൽ ഒരു വേഷം ചെയ്തിട്ടുണ്ട്. മഞ്ജു വാര്യർക്കൊപ്പം അഭിനയിച്ചതിന്റെ ഓർമകൾ പങ്കുവെക്കുകയാണ് ലാൽ. തന്നെ ഞെട്ടിച്ച അഭിനേത്രിയാണ് മഞ്ജുവെന്ന് ലാൽ പറയുന്നു.

Lal

കൗമുദി മൂവീസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. പതറിപ്പോയ സന്ദർഭം ഉണ്ടായിട്ടുണ്ട്. കന്മദം എന്ന സിനിമയിൽ ഞാനും മഞ്ജു വാര്യരുമുള്ള സീനുണ്ട്. മഞ്ജു വാര്യരുടെ പടങ്ങളൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഒരു പെർഫോമൻസ് ഫേസ് ചെയ്യുകയാണ്. അവരാ ക്യാരക്ടറായി മാറിയതും പ്രസന്റേഷനും കണ്ടപ്പോൾ ശരിക്കും ഞാൻ വിറച്ച് പോയി. കാരണം നമുക്കവിടെ എത്താൻ പറ്റില്ല. അയ്യോ ഇവരെന്താെരു ആർട്ടിസ്റ്റാണ് എന്ന് തോന്നി. എന്നാൽ ലാലുമായി (മോഹൻലാൽ) തലേ ദിവസങ്ങളിൽ അഭിനയിക്കുന്നുണ്ട്.

പക്ഷെ അടുപ്പം കൊണ്ടായിരിക്കും ലാലിനടുത്ത് അങ്ങനെ തോന്നാഞ്ഞത്. ഇത് എന്നെ വല്ലാതെ വിഷമിപ്പിച്ച് കളഞ്ഞു. അങ്ങനെ വിട്ട് കൊടുക്കാൻ പാടില്ലെന്ന് അന്ന് ഞാൻ തീരുമാനിച്ചതാണ്. ആ സീനിൽ എന്റെ പെർഫോമൻസും വീക്കാണെന്നും ലാൽ പറഞ്ഞു.

Manju Warrier Lal

കേരള ക്രെെം ഫയൽസ് എന്ന സീരീസിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ലാൽ. കന്മദത്തിന് പുറമെ കളിയാട്ടം ഉൾപ്പെെടുള്ള സിനിമകളിലും മഞ്ജു വാര്യർക്കൊപ്പം ലാൽ അഭിനയിച്ചിട്ടുണ്ട്. കരിയറിൽ തിളങ്ങി നിന്ന കാലത്ത് ഇടവേളയെടുത്ത മഞ്ജു വാര്യർ 2014 ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ് അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നത്. വലിയ സ്വീകാര്യത തിരിച്ച് വരവിലും മഞ്ജുവിന് ലഭിച്ചു.

എമ്പുരാന് ശേഷം മഞ്ജുവിന്റെ പുതിയ മലയാളം സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ എമ്പുരാനിൽ ശ്രദ്ധേയ വേഷമാണ് മഞ്ജു ചെയ്തത്. ഏറെക്കാലത്തിന് ശേഷമാണ് കരിയറിൽ ഇത്രയും ശക്തമായ കഥാപാത്രം മഞ്ജു വാര്യർക്ക് ലഭിക്കുന്നത്. ആദ്യ ഭാ​ഗം ലൂസിഫറിലേക്കാൾ എമ്പുരാനിൽ മഞ്ജു വാര്യരുടെ കഥാപാത്രത്തിന് പ്രാധാന്യമുണ്ടായികുന്നു.

മിസ്റ്റർ എക്സ് ആണ് മഞ്ജുവിന്റെ അടുത്ത തമിഴ് റിലീസ്. ആര്യ, ​ഗൗതം കാർത്തിക്, ശരത് കുമാർ എന്നിവർക്കൊപ്പമാണ് ചിത്രത്തിൽ നടി അഭിനയിച്ചത്. ഇന്ന് മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും മഞ്ജു വാര്യർ സജീവമാണ്. വേട്ടയാൻ, തുനിവ്, വിടുതലെെ 2, അസുരൻ എന്നിവയാണ് മഞ്ജുവിനെ ഇതുവരെ റിലീസ് ചെയ്ത തമിഴ് സിനിമകൾ. വേട്ടയാനൊഴിച്ച് ബാക്കിയെല്ലാ സിനിമകളും ജനപ്രീതി നേടി.

മഞ്ജു വാര്യരുടെ അഭിനയ മികവിനെക്കുറിച്ച് അന്തരിച്ച നടി ശ്രീവിദ്യയും ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. വളരെ നാച്വറലായ ആക്ടറാണ് മഞ്ജുവെന്നായിരുന്നു ശ്രീവിദ്യയുടെ പരാമർശം. ഇന്ന് മുമ്പ് ലഭിച്ചത് പോലുള്ള അത്രയും ശക്തമായ റോളുകളിൽ മഞ്ജുവിനെ കാണാറില്ല. എങ്കിലും താരമൂല്യം നിലനിൽക്കുന്നു.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X