അന്ന് സ്ത്രീവേഷമാണ് ചെയ്തത്. ആദ്യകാലത്ത് പെണ്ണിന്റെ ശബ്ദമായിരുന്നു എനിക്ക്, തുറന്നുപറഞ്ഞ് ലാല്‍

By Midhun Raj

നടനായും സംവിധായകനുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് ലാല്‍. മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ താരം സംവിധായകന്‍ സിദ്ധിഖിനൊപ്പം സിനിമകള്‍ ചെയ്താണ് തുടങ്ങിയത്. പിന്നാലെ സംവിധാനത്തിന് പുറമെ അഭിനേതാവായും സജീവമാവുകയായിരുന്നു നടന്‍. നായകനായും സഹടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ലാല്‍ മലയാളത്തില്‍ അഭിനയിച്ചു. കൂടാതെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടന്‍ സിനിമകള്‍ ചെയ്തു.

lal

സിദ്ധിഖ് ലാല്‍ ടീമിന് പിന്നാലെ സ്വതന്ത്ര സംവിധായകനായും ലാല്‍ പ്രവര്‍ത്തിച്ചിരുന്നു. നടന്‍ ഒരുക്കിയ സിനിമകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. ടു ഹരിഹര്‍ നഗര്‍, കിംഗ് ലയര്‍ പോലുളള സിനിമകളെല്ലാം ലാലിന്റ സംവിധാനത്തില്‍ വലിയ വിജയം നേടിയ ചിത്രങ്ങളാണ്‌. അതേസമയം തന്റെ തുടക്കകാലത്ത് സ്ത്രീവേഷങ്ങള്‍ മാത്രമാണ് ചെയ്തിരുന്നതെന്ന് ലാല്‍ തുറന്നുപറഞ്ഞിരുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങുമ്പോള്‍ ഞാന്‍ സ്ത്രീ വേഷമാണ് ചെയ്തിരുന്നത്.

Recommended Video

five memorable moments happened in mollywood 2020 | FilmiBeat Malayalam

ഒന്‍പതാം ക്ലാസ് വരെയൊക്കെ എനിക്ക് പെണ്ണിന്റെ ശബ്ദമായിരുന്നു, പിന്നീട് ഉറച്ച ശബ്ദമായി. ശബ്ദം തനിക്ക് ചിലപ്പോഴൊക്കെ വില്ലനായിട്ടുണ്ടെന്നും ലാല്‍ പറയുന്നു. നാടകത്തില്‍ അഭിനയിച്ച് തുടങ്ങിയ ശേഷം ആദ്യമായി ഞാനൊരു അമച്വര്‍ നാടക മല്‍സരത്തില്‍ പങ്കെടുക്കുന്നത് എറണാകുളത്ത് വെച്ചാണ്. നായകവേഷമാണ് ഞാന്‍ ചെയ്തത്. അഭിനയത്തിന് മികച്ച നടനുളള അവാര്‍ഡ് എനിക്ക് ലഭിക്കാതിരുന്നതിന്‌റെ കാരണമായി പറഞ്ഞത് നായകന്‌റെ ശബ്ദം റെക്കോര്‍ഡ് ചെയ്തു എന്നായിരുന്നു. അതേചൊല്ലി ഞങ്ങള്‍ ബഹളം വെച്ചെങ്കിലും കാര്യമൊന്നുമുണ്ടായില്ല. അഭിമുഖത്തില്‍ ലാല്‍ പറഞ്ഞു.

മലയാളത്തില്‍ ജയസൂര്യ നായകനായ അന്വേഷണമാണ് ലാലിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയില്‍ ഡോ ഫാരിസ് എന്ന കഥാപാത്രമായാണ് നടന്‍ എത്തിയത്. തമിഴില്‍ ഈ വര്‍ഷം ഗോഡ്ഫാദര്‍ എന്ന ചിത്രവും ലാലിന്റെതായി പുറത്തിറങ്ങിയിരുന്നു. മരുദ് സിംഗം എന്ന കഥാപാത്രമായി ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് നടന്‍ എത്തിയത്.

More from Filmibeat

Read more about: lal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X