twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇരുപത് മിനിട്ട് കട്ട് ചെയ്താല്‍ കഷ്ടിച്ച് ഒരാഴ്ച ഓടിക്കാം, റാംജിറാവു കണ്ട് പ്രമുഖ വ്യക്തി പറഞ്ഞത്

    By Midhun Raj
    |

    മലയാള സിനിമയില്‍ ഒരു കാലത്ത് തരംഗമായിരുന്ന സംവിധാന കൂട്ടുകെട്ടാണ് സിദ്ധിഖ് ലാല്‍. ഇവരുടെ സംവിധാനത്തില്‍ ഒരുങ്ങിയ മിക്ക സിനിമകളും തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകളാണ് സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടില്‍ മലയാളത്തില്‍ കൂടുതലായി പുറത്തിറങ്ങിയത്. റാംജിറാവു സ്പീക്കിംഗ്, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, ഇന്‍ ഹരിഹര്‍ നഗര്‍ തുടങ്ങിയ സിനിമകളെല്ലാം ഈ കൂട്ടുകെട്ടില്‍ വലിയ വിജയം നേടിയ സിനിമകളാണ്.

    സഹസംവിധായകരായി സിനിമയിലെത്തിയ സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ ആദ്യ ചിത്രം പുറത്തിറങ്ങിയത് 1989ലാണ്. മുകേഷ്, സായികുമാര്‍, ഇന്നസെന്റ് തുടങ്ങി താരങ്ങള്‍ പ്രധാന വേഷത്തില്‍ എത്തിയ റാംജിറാവു സ്പീക്കിംഗ് തിയ്യേറ്റുകളില്‍ വലിയ വിജയമായി മാറിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ട് തങ്ങളുടെ ആദ്യ ചിത്രം അണിയിച്ചൊരുക്കിയത്.

    അതേസമയം റാംജിറാവു

    അതേസമയം റാംജിറാവു സ്പീക്കിംഗ് കണ്ട ശേഷം ഒരു പ്രമുഖ താരം തങ്ങളോട് പറഞ്ഞ കാര്യം ലാല്‍ വെളിപ്പെടുത്തിയിരുന്നു. ഒരഭിമുഖത്തില്‍ സംസാരിക്കവേയാണ് തിയ്യേറ്ററുകളില്‍ വലിയ വിജയമായ ചിത്രത്തെ കുറിച്ച് സംവിധായകന്‍ മനസുതുറന്നത്. റാംജിറാവ് സ്പീക്കിംഗ് എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ എറണാകുളം ഷേണായിസില്‍ അന്‍പത് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

    ഞങ്ങള്‍ക്കാപ്പം

    ഞങ്ങള്‍ക്കാപ്പം സംവിധായകന്‍ സത്യന്‍ അന്തിക്കാട് സിനിമ കാണാനുണ്ടായിരുന്നു. സത്യേട്ടന്‍ സിനിമ കണ്ടിട്ട് പറഞ്ഞത്. പേടിക്കേണ്ട ഇതൊരു സൂപ്പര്‍ഹിറ്റാകുമെന്നാണ്. എന്നാല്‍ ഈ സിനിമ കണ്ട മലയാള സിനിമയിലെ മറ്റൊരു പ്രമുഖനായ വ്യക്തി പറഞ്ഞത് തന്റെ മക്കളുമായി സിനിമ കാണാന്‍ പോയിട്ട് അവര്‍ എവിടെയും ചിരിച്ചില്ലെന്നാണ്.

    കൂടാതെ അദ്ദേഹം ഒരു നിര്‍ദ്ദേശവും

    കൂടാതെ അദ്ദേഹം ഒരു നിര്‍ദ്ദേശവും മുന്നോട്ടു വെച്ചു, സിനിമയില്‍ നിന്ന് കുറച്ച് സീനുകള്‍ കട്ട് ചെയ്തു കളഞ്ഞു ദൈര്‍ഘ്യം കുറച്ചാല്‍ രണ്ടാഴ്ച ഓടിക്കാമെന്ന്. പാച്ചിക്കയെ വിളിച്ചാണ് അദ്ദേഹം ഇത് പറഞ്ഞത്. പക്ഷേ അതില്‍ നിന്ന് ഒരു സീന്‍ മാറ്റാന്‍ പോലും ഞങ്ങള്‍ തയ്യാറായിരുന്നില്ല. കാരണം ആ സിനിമ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. അഭിമുഖത്തില്‍ ലാല്‍ പറഞ്ഞു.

    അതേസമയം മികച്ച പ്രതികരണത്തോടൊപ്പം

    അതേസമയം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു റാംജിറാവ് സ്പീക്കിംഗ്. താരങ്ങളുടെയും സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടിന്റെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ, റാംജിറാവ് സ്പീക്കിംഗ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഒഡിയ ഭാഷകളിലെല്ലാം റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു. റാംജിറാവുവിന്റെ രണ്ടാം ഭാഗമായിട്ടാണ് പിന്നീട് മാന്നാര്‍ മത്തായി സ്പീക്കിംഗ് പുറത്തിറങ്ങിയത്.

    Recommended Video

    റാംജി റാവു നാലാമതും വരുന്നു | filmibeat Malayalam
    ടെലിവിഷന്‍ ചാനലുകളില്‍

    ടെലിവിഷന്‍ ചാനലുകളില്‍ എപ്പോള്‍ വന്നാലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കാറുളളത്. റാംജിറാവുവിലെ കോമഡി രംഗങ്ങളെല്ലാം പ്രേക്ഷകരെ തിയ്യേറ്ററുകളില്‍ പൊട്ടിച്ചിരിപ്പിച്ചിരുന്നു. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച തുടക്കമാണ് സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടിന് മലയാളത്തില്‍ ലഭിച്ചത്.

    Read more about: lal
    English summary
    lal reveals famous film star reaction after watching ramji rao speaking movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X