ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
മിമിക്രി രംഗത്ത് നിന്ന് സിനിമയിലെത്തിയ താരമാണ് നടൻ സിദ്ദിഖ്. നടൻ എന്നതിൽ ഉപരി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ കൂടിയാണ് താരം. മിമിക്രിയിലെ സഹപ്രവർത്തകനായ സിദ്ദിഖുമൊത്തായിരുന്നു നടൻ സിനിമ രംഗത്ത് എത്തിയത്. വിജയ ചിത്രങ്ങളായിരുന്നു സിദ്ദിഖ് ലാൽ കൂട്ട്കെട്ടിൽ പിറന്നത്. സംവിധാനത്തിൽ നിന്ന് നിർമ്മാണ രംഗത്തും അഭിനയരംഗത്തും താരം സജീവമാവുകയായിരുന്നു. വൻ വിജയ ചിത്രങ്ങൾ നിർമ്മിക്കുകയും അഭിനയത്തിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയുമായിരുന്നു.
Recommended Video

വിജയ ചിത്രങ്ങൾ നിർമ്മിച്ച ലാൽ പിന്നീട് പതിയെ നിർമ്മാണ വിതരണ രംഗത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഇപ്പോഴിതാ സിനിമ നിര്‍മ്മാണ- വിതരണ രംഗം വിടാനുള്ള കാരണം വെളിപ്പെടുത്തുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിനയത്തിൽ കൂടുതൽ സജീവമായപ്പോഴാണ് നിർമ്മാണ-വിതരണ രംഗം വിട്ടത്. ലാലിന്റെ വാക്കുകൾ ഇങ്ങനെ...
"ഞാന്‍ ചെയ്ത സിനിമകളുടെ സക്സസ് വെറുതെ സംഭവിച്ചതല്ല. അതിനു പിന്നില്‍ ഒരുപാട് അധ്വാനമുണ്ട്. ഒരു സിനിമ നിര്‍മ്മിക്കാനായി ഇറങ്ങുമ്പോള്‍ അതിന്റെ എല്ലാ മേഖലയിലും എന്റെ മേല്‍നോട്ടം ഉണ്ടാകാറുണ്ട്.ഞാന്‍ അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് അതിനു വേണ്ടി സമയം കൊടുക്കേണ്ടി വന്നു. വെറുതെ പണം കൊടുക്കുന്ന മാര്‍വാടി മാത്രമല്ല ഒരു നിര്‍മ്മാതാവ്.
എല്ലാ കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കുന്ന കലയെ സ്നേഹിക്കുന്ന ഒരാള്‍ ആകണം. എന്നാല്‍ മാത്രമേ അത്തരം വിജയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. അഭിനയം ഞാന്‍ എന്‍ജോയ് ചെയ്തതോടെ നിര്‍മ്മാണ മേഖലയില്‍ നിന്നും വിതരണ മേഖലയില്‍ നിന്നും ഞാന്‍ പതിയെ പിന്‍വാങ്ങി. എനിക്ക് പറ്റുന്ന വേഷങ്ങള്‍ മലയാള സിനിമയുടെ ഒരു ഭാഗത്ത് ഒഴിഞ്ഞു കിടപ്പുണ്ട് എന്ന് മനസിലാക്കിയതോടെ അഭിനയം കൂടുതല്‍ മോഹമായി മാറി. ലാല്‍ കൂട്ടിച്ചേർത്തു .
മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും നടൻ സജീവമായിരുന്നു. പ്രഭാസ് നായകനായി എത്തിയ സാഹോയാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന ലാലിന്റെ തെന്നിന്ത്യൻ ചിത്രം. മണിരത്നം ചിത്രമായ പൊന്നിയൻ സെൽവനിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അൽ മല്ലുവാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന ലാലിന്റെ മലയാള ചിത്രം. 2017 ൽ പുറത്തു വന്ന ഹണി ബീ 2 ആണ് ഏറ്റവും ഒടുവിൽ നിർമ്മിച്ച ചിത്രം


Click it and Unblock the Notifications