പൈസയ്ക്ക് വേണ്ടി മാത്രമല്ല സിനിമ ചെയ്യുന്നത്, റാംജി റാവു മുതല്‍ ശ്രമിക്കുന്നത് ഒറ്റക്കാര്യം; ലാല്‍

സുനാമി എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കിലാണിപ്പോള്‍ നടനും സംവിധായകനും തിരക്കഥകൃത്തുമൊക്കെയായ ലാല്‍. സുനാമി എന്ന ചിത്രം മകന്‍ ജീന്‍ പോള്‍ ലാലിനൊപ്പം ചേര്‍ന്നാണ് ലാല്‍ സംവിധാനം ചെയ്യുന്നത്. ലാലിന്റെ തിരക്കഥയില്‍ ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് സുനാമി. ചിത്രത്തിന്റെ ഷൂട്ടിങ് ജൂണ്‍ മാസത്തോടെ പൂര്‍ത്തിയായി. ലോക്ക് ഡൗണ്‍ കാരണം റിലീസ് നീണ്ടു പോവുകയായിരുന്നു.

പൈസയ്ക്ക് വേണ്ടി മാത്രമല്ല സിനിമ ചെയ്യുന്നത് എന്ന് ലാല്‍ പറയുന്നു. ഒരു സിനിമ ചെയ്യുമ്പോള്‍ ഒരുപാട് സ്വപ്‌നങ്ങളുമുണ്ടാവും. സുനാമി എന്ന ചിത്രം ഒരു സമ്പൂര്‍ണ കോമഡി സിനിമയാണ്. പ്രേക്ഷകര്‍ സിനിമ കാണുകയും മനസ്സ് തുറന്ന് ചിരിയ്ക്കുകയും പ്രശംസിയ്ക്കുകയും വേണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. റാംജി റാവു സ്പീക്കിങ് എന്ന എന്റെ ആദ്യ ചിത്രം തിയേറ്ററില്‍ എത്തിയത് മുതല്‍ ശ്രമിയ്ക്കുന്നത് ഇതിന് തന്നെയാണ്.

lal

അങ്ങനെയുള്ള ഒരു സിനിമയും, പ്രേക്ഷകരുടെ ചിരിയും വീട്ടിലെ ചുമരുകള്‍ക്കുള്ളില്‍ നിയന്ത്രിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നമ്മളാരും കരുതിയില്ല നമ്മളെല്ലാം മാസ്‌ക ധരിക്കേണ്ടി വരുമെന്നും വീടിനുള്ളില്‍ ഇതുപോലെ ബന്ധിക്കപ്പെടുമെന്നും. ആളുകള്‍ പുറത്തേക്ക് വരുന്നതിനെ കുറിച്ചും തിയേറ്ററിലെത്തുന്നതിനെ കുറിച്ചും ഇപ്പോഴും എനിക്ക് നല്ല ശുഭാപ്തി വിശ്വാസമുണ്ട് എന്ന് ലാല്‍ പറയുന്നു.

കൊറോണ കാലത്ത് ഷൂട്ടിങ് അനുമതി നേടിയ ആദ്യത്തെ മലയാള സിനിമയാണ് സുനാമി. അന്‍പതില്‍ കുറഞ്ഞ ആളുകളുടെ സാന്നിധ്യത്തില്‍ നടന്ന ഇന്റോര്‍ ഷൂട്ടിങിലൂടെയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അജു വര്‍ഗ്ഗീസ്, ബാലു വര്‍ഗ്ഗീസ്, മുകേഷ്, ഇന്നസെന്റ് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. അപ്പോള്‍ തന്നെ ഊഹിക്കാമല്ലോ സിനിമ എത്രത്തോളം ഹാസ്യം നിറഞ്ഞതാണെന്ന്.

ഇന്നസെന്റിന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സുനാമി എന്ന സിനിമ ഒരുക്കിയിരിയ്ക്കുന്നത് എന്ന് നേരത്തെ ലാല്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നതും ഇന്നസെന്റാണ്. ചിത്രത്തില്‍ ഇന്നസെന്റ് ഒരു പാട്ടും പാടിയിട്ടുണ്ട്.

More from Filmibeat

Read more about: lal ലാല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X